ലണ്ടന്‍: വര്‍ദ്ധിച്ച ചൈല്‍ഡ്കെയര്‍ ചെലവുകള്‍ മൂലം യുകെയില്‍ നാലിലൊന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കുകയോ, പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി പഠനം. യുകെയ്ക്ക് പുറമെ ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, തുര്‍ക്കി, യുഎസ് എന്നിവിടങ്ങളിലെ ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കിടയിലാണ് ഗ്ലോബല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി ദെയര്‍ വേള്‍ഡ് സര്‍വ്വെ നടത്തിയത്. യുകെ രക്ഷിതാക്കള്‍ക്കാണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ താങ്ങാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 74% പേരാണ് ചെലവുകള്‍ വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ […]

ലണ്ടന്‍: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ജോലിക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ ജോലിക്കാരുടെ ലഭ്യതയിലെ വര്‍ദ്ധനവ് മോശമില്ലാത്ത രീതിയിലായി. 2021 ഫെബ്രുവരിക്ക് ശേഷം യുകെ ഈ സ്ഥിതി കൈവരിക്കുന്നത് ആദ്യമാണെന്ന് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷനും, കെപിഎംജിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പെര്‍മനന്റ്, ടെമ്പററി ജീവനക്കാരുടെ ലഭ്യത മെച്ചപ്പെട്ടതാണ് വര്‍ദ്ധനവിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. തൊഴില് അന്വേഷകര്‍ക്കിടയില്‍ ഉയര്‍ന്ന ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. ജോലിക്കെടുക്കുന്ന […]

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യയുടെ AI 111 വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. വിമാന ജീവനക്കാരോട് യാത്രക്കാരന്‍ മോശമായി പെരുമാറുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനെതിരെ വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ ഡല്‍ഹി […]

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും വിവരങ്ങളടങ്ങിയ പഴയരേഖ പുറത്തുവന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്ത്യാ ഓഫീസില്‍ നിന്നാണ് 1912-ലെ രേഖ കണ്ടെടുത്തത്. ദി ഗാര്‍ഡിയന്‍ പത്രം ‘കോസ്റ്റ് ഓഫ് ദി ക്രൗണ്‍ സീരീസ്’ എന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മേയ് ആറിന് നടക്കുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണവുമായി ബന്ധപ്പെട്ടാണ് പരമ്പര തയ്യാറാക്കിയത്. രേഖയില്‍നിന്ന് ലഭിച്ച 1837-ലെ ജേണലില്‍ […]

ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലകളില്‍ ജോലിക്കായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലിക്കായി പരിശ്രമിക്കുന്നത്. എന്‍ എച്ച് എസ് , കെയര്‍ മേഖലകളില്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ അകപ്പെടുന്നത്. വന്‍ തുക ഏജന്‍സികള്‍ക്ക് നല്‍കിയതിനുശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിയില്‍പ്പെട്ടതായി മനസ്സിലാക്കുന്നത്. എന്‍എച്ച്എസ്, കെയര്‍ മേഖലകളില്‍ ജോലി ലഭിക്കുന്നതിന് ഏജന്‍സി ഫീസ് നല്‍കേണ്ടതില്ലെന്ന സത്യം […]

ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിയ്ക്കും പ്രജയ്ക്കുമൊക്കെ ട്രാഫിക് നിയമങ്ങള്‍ ഒരു പോലെയാണ്. അവിടെ മന്ത്രിമാരുടെ വാഹനവ്യൂഹമായാലും ഇളവില്ല . അത് പ്രധാനമന്ത്രിയായായാലും ശരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് റിഷി സുനാക് വരെ പിഴ കൊടുക്കേണ്ടിവന്നു. ഇപ്പോഴിതാ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കിന് ആറു മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണ്. ഒപ്പം 1639 പൗണ്ട് പിഴയും. കഴിഞ്ഞ ആഗസ്തില്‍ നോര്‍ത്താംപ്ടണിന് അടുത്തുള്ള എം 1 റോഡില്‍ […]

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്നത് 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. പൗഡറുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. തെറ്റുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടില്ല, സുരക്ഷിതമെന്ന വാദം തുടരുകയാണ്. 2019ല്‍ ആയിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ആദ്യമായി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഒരു ടിന്നില്‍ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്. അമേരിക്കയിലും കാനഡയിലും […]

യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഇഐസിബിഐ) സംഘടിപ്പിച്ച യുകെ- ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 1 ന് ലണ്ടനില്‍ വിപുലമായി നടന്നു. ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രസക്തവും സമയബന്ധിതവും വളരെ ആവശ്യമുള്ളതും ആണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം. ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സംരംഭകര്‍ക്ക് പരസ്പരം രാജ്യത്ത് എങ്ങനെ ബിസിനസ്സ് നടത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനത്തോടൊപ്പം നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും […]

യുകെയില്‍ പാസ് പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ സമരം ആരംഭിച്ചു. അഞ്ചാഴ്ചത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 3 മുതല്‍ മേയ് 5 വരെ സമരം നീണ്ടു നില്‍ക്കും. 65 ശതമാനത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്നു. പത്ത് ശതമാനം ശമ്പള വര്‍ദ്ധനവും, ജോലി സ്ഥിരതയും പെന്‍ഷനും ആവശ്യപ്പെട്ടാണ് സമരം.പാസ് പോര്‍ട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് പുതിയ പാസ് പോര്‍ട്ടിനായോ, നിലവിലെ പാസ് പോര്‍ട്ട് പുതുക്കുന്നതിനോ അപേക്ഷ നല്‍കിയ പത്ത് ലക്ഷത്തില്‍ […]

കൊല്ലപ്പെട്ട ജെറാള്‍ഡ് നെറ്റൊ(62)യുടെ സംസ്‌കാരം കഴിയും മുമ്പേ 16 കാരന്‍ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. 16 കാരനായ അക്രമി ജെറാള്‍ഡിനെ പുറകില്‍ നിന്നും ആക്രമിച്ചാണു കൊലപ്പെടുത്തിയത്. ആക്രമിച്ച ശേഷം അയാള്‍ ഓടിമറഞ്ഞു. ബോസ്റ്റണ്‍ റോഡിന്റെയും അക്‌സ്ബ്രിഡ്ജ് റോഡിന്റെയും ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. പ്രതിക്ക് ജാമ്യം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ നെറ്റൊ രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ കൗമാരക്കാരായ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ജാമ്യമെടുക്കാനുള്ള സാഹചര്യം അപ്പാടെ മാറ്റണമെന്നും അവര്‍ […]

Breaking News

error: Content is protected !!