മലപ്പുറം:ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി 118 ചരക്ക് വാഹനങ്ങള്‍ക്കുകൂടി യാത്രാ പാസുകള്‍ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 83 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍ നിന്നും ചരക്കെടുക്കുന്ന 35 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ഇതോടെ ജില്ലയില്‍ നിന്ന് ഇതുവരെ ചരക്ക് വാഹനങ്ങള്‍ക്ക് അനുവദിച്ച പാസുകള്‍ 1,862 ആയി. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ […]

കൊല്ലം: കുളത്തൂപ്പുഴയില്‍ കൊവിഡ് രോഗി 36 പേരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായിട്ടാണ് ഇതുവരെ കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. 36 പേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13 പേരുടെ ഫലം ഇന്ന് ലഭിക്കും. അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരനായതിനാല്‍ രോഗിയുമായി ഇനിയും കൂടുതല്‍പേര്‍ ബന്ധപ്പെട്ടിട്ടുണ്ടാകാന്‍ ഇടയുണ്ടെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ സമൂഹ വ്യാപനത്തിന് സാദ്ധ്യതകളില്ല. കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാളെ […]

ലണ്ടന്‍: വെള്ളിയാഴ്ച്ച മുതല്‍ കീ വര്‍കേഴ്സിനും അവരുടെ കുടുംബങ്ങള്‍ക്കും കൊറോണ ടെസ്റ്റിന് വേണ്ടി ബുക്ക് ചെയ്യാം. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. എന്നാല്‍ സ്കോട്ടിഷ് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു എന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചില്ല. 23,560 ടെസ്റ്റുകള്‍ ആണ് വ്യാഴാഴ്ച നടത്തിയത്. ഏപ്രില്‍ മാസം അവസാനിക്കുന്നതിന് മുമ്പ് 1 ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. പിന്നീട് ഒരു ദിവസം 1 ലക്ഷം ടെസ്റ്റ്‌ […]

ലണ്ടന്‍: കോവിഡിന്‍റെ വിവിധ രൂപത്തിലുള്ള വൈറസുകള്‍ കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും, ഈ വൈറസുകളെ കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ വളരെ കുറച്ച് മാത്രമെ അറിയൂ എന്ന് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി. ബ്രിട്ടനില്‍ ഹോസ്പിറ്റലില്‍ മാത്രമുള്ള മരണ സംഖ്യ വ്യാഴാഴ്ത കണക്ക് പ്രകാരം 1 8700 കവിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ 40000ത്തിനു മുകളിലാനിന്നാണ് അനൌദ്യോഗിക കണക്ക്.

പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി. ഒരാള്‍ക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.രോഗം പടരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവയും നടത്തി. […]

ലണ്ടന്‍: കൊറോണ ബാധ മൂലം ബ്രിട്ടണ്‍ മുഴുവന്‍ ഷട്ട് ഡൌണില്‍ ആണെങ്കിലും രാവും പകലും സ്വന്തം ജീവന്‍ പോലും വക വെക്കാതെ ജോലി ചെയ്യുന്ന മില്യണ്‍ കണക്കിന് ജോലിക്കാര്‍ ഉണ്ട് യു.കെ.യില്‍. ഡോക്ടര്‍മാര്‍ മുതല്‍ കെയറര്‍മാര്‍ വരെ, പോസ്റ്റ്‌മാന്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാര്‍ വരെ ഈ പട്ടിക നീണ്ടു പോകുന്നു. എന്നാല്‍ ഏറ്റവും ദുഖകരമായ കാര്യം, മൂന്നിലൊന്നു കീ വര്‍ക്കര്മാരുടെയും ശമ്പളം മണിക്കൂറില്‍ 10 പൌണ്ടില്‍ താഴെ ആണ് […]

ഇടുക്കി: മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ നിരത്തില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് നടപടി. ഏഴുദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോള്‍ പമ്പ് മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമാണ് തുറക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്്്ക്ക് മുന്‍പ് അവശ്യസാധനങ്ങളെല്ലാം വാങ്ങണമെന്നാണ് നിര്‍ദ്ദേശം. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ ബി.ജെ.പിയിലും ഭിന്നത. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സ്പ്രിംക്ലറില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം? രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐയ്ക്കും എന്‍.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്ന് എം.ടി രമേശ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ […]

വയനാട്: എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കര്‍ണാടക അതിര്‍ത്തി കടന്ന അധ്യാപികയ്‌ക്കെതിരെ കേസ്. തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. ആറ്റിങ്ങല്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയാണ് അധ്യാപികയ്ക്ക് പാസ് അനുവദിച്ചത്. അധ്യാപികയെ വയനാട് ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലിസിന് പാസ് അനുവദിക്കാന്‍ അധികാരമില്ലെന്ന് വയനാട് കളക്ടര്‍ വ്യക്തമാക്കി. അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് പാസ് അനുവദിക്കാന്‍ അധികാരമുള്ളത്. എക്‌സൈസ് […]

Breaking News