മസ്‌കത്ത്: ഒമാനില്‍ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. മതകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളികളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം. പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

ഇതിന് അനുവാദം നല്‍കുന്ന വിസാ പദ്ധതിയ്ക്ക് യുഎഇ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനുള്ള വിസാ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം യുഎഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം […]

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുമ്ബാകെ രാജീ സമര്‍പ്പിച്ചു. ഇന്ന് അടിയന്തിരമായി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അല്‍പ സമയം മുമ്ബാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീറിന് രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം […]

തൊഴില്‍രഹിതരായ അമ്മമാര്‍ക്ക് മാസം ശമ്ബളം നല്‍കുന്ന പ്രഖ്യാപനവുമായി കുവൈത്ത്.പുതിയ പ്രഖ്യാപനത്തിലൂടെ കുട്ടികളുള്ളതും അവരെ പരിപാലിക്കുന്നതുമായ തൊഴിലില്ലാത്ത അമ്മമാര്‍ക്ക് 500 ദിനാര്‍ ($ 1650) മുതല്‍ 750 ദിനാര്‍ വരെ പ്രതിമാസ ശമ്ബളമായി ഉടന്‍ ലഭിച്ച്‌ തുടങ്ങും. യൂണിവേഴ്‌സിറ്റി ബിരുദമുള്ള അമ്മമാര്‍ക്ക് 750 ദിനാറും,ഡിപ്ലോമയുള്ളവര്‍ക്ക് 600 ദിനാറും ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത അമ്മമാര്‍ക്ക് 500 ദിനാറുമാണ് ലഭിക്കുകയെന്ന് കുവൈത്ത് എംപി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. ഈ തീരുമാനം കുവൈറ്റിലെ കുടുംബങ്ങളുടെ ജീവിതച്ചെലവിന് […]

ഒമാനില്‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി. മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്. 65 വ​യ​സ്സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള​വ​ര്‍, 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്‍നി​ര പോ​രാ​ളി​ക​ള്‍, 18 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള നി​ത്യ​രോ​ഗി​ക​ള്‍ (വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ രോ​ഗി​ക​ള്‍, വൃ​ക്ക​രോ​ഗി​ക​ള്‍), ജ​നി​ത​ക ര​ക്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ര്‍, 7.6 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഗ്ലൈ​ക്കേ​റ്റ​ഡ് ഹീ​മോ​ഗ്ലോ​ബി​നു​ള്ള പ്ര​മേ​ഹ രോ​ഗി​ക​ള്‍, ര​ക്ത​സ​മ്മ​ര്‍ദ രോ​ഗി​ക​ള്‍, […]

അഡ്വ. ടി. പി. എ. നസിർ ഉറ്റവർക്കിടയിൽ ഒരാൾ അയാളുടെ പെരുമാറ്റ രീതികൊണ്ട് തികച്ചും അന്യനായിതീരുന്ന ഒരവസ്ഥ.. ചുറ്റുവട്ടങ്ങളിലെ ഇടപെടലുകളിൽ തന്റെ സ്വഭാവം കാരണം താൻഅവഗണിക്കപ്പെടുകയാണെന്ന തിരിച്ചറിവില്ലാതെ എപ്പോഴും ഏറ്റവും വലിയ ശരിയാണ്‌ ഞാനെന്നു സമർഥിക്കുന്ന ഒരാൾ! അനുഭവങ്ങളും പെരുമാറ്റങ്ങളും നിശ്ചയിക്കപ്പെടുന്ന ഒരാളുടെ വ്യക്തിത്വം സ്വയം തിരിച്ചറിയാത്ത വ്യക്തിത്വ വൈകല്യങ്ങളാൽ അപഹരിക്കപ്പെടുന്നത് എത്ര ദു:ഖകരമാണ്! ഒരു വ്യക്തിക്ക് ജന്മസിദ്ധമായി ലഭിക്കുന്നതും ജനിതക സ്വാധീനമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ സ്വഭാവ സവിശേഷതകളാണ് വ്യക്തിത്വമെന്നത്. […]

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്. മസ്‌കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് ഹൈതംബിന്‍ താരിക് യോഗ്യതാപത്രം സ്വീകരിച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി […]

അബുദബിയില്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും സംയുക്ത ശിശു സംരക്ഷണം നല്‍കാനും അനുമതി നല്‍കുന്ന പുതിയ ഉത്തരവ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്യാന്‍ ഞായറാഴ്ച പുറപ്പെടുവിച്ചു. ഇസ്ലാമിക ശരീഅത് നിയമങ്ങളുള്ള യുഎഇയുടെ പുതിയ ചുവടുവെപ്പാണിത്. വിവാഹം, വിവാഹമോചനം, ജീവനാംശം, സംയുക്ത ശിശു സംരക്ഷണം, പിതൃത്വത്തിന്റെ തെളിവ്, അനന്തരാവകാശം എന്നിവ നിയമം ഉള്‍ക്കൊള്ളുന്നു. അബുദബിയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ […]

മസ്‌കത്ത്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച്‌ രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്.

പാര്‍ക്കില്‍ കളിക്കുന്നതിനിടെ നിയന്ത്രണം വിട്ട കളിട്രെയിനില്‍ നിന്ന് താഴെവീണ് മൂന്നുവയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. നഗരത്തിലെ കണ്‍സ്യുമര്‍ ഫെയര്‍ സന്ദര്‍ശിക്കാന്‍ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിയാണ് മരിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിട്രെയിനിന്റെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. […]

Breaking News

error: Content is protected !!