മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് ബറിയിലെ തന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ അനുഗ്രഹ് അബ്രഹാമി(21)നെ കാണാതെയാവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ അനുഗ്രഹ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസിനൊപ്പം പരിശീലനവും നേടുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ഡിഗ്രിയുമായി ബന്ധപ്പെട്ട് പോലീസ് സേനയില്‍ ലഭിച്ച തൊഴിലില്‍ അനുഗ്രഹിന് നേരിടേണ്ടി വന്ന […]

നാട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റക്കാണെന്നും വാര്‍ത്ത നല്‍കി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാര്‍ത്ത തയാറാക്കി കൊടുത്തത്. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാര്‍ത്ത കൊടുത്തത്. തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്‌കൂളുകളെന്നും വാര്‍ത്ത […]

ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. നാട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ബന്ധുമിത്രാദികള്‍ […]

ലണ്ടന്‍: അഞ്ച് വര്‍ഷം കൊണ്ട് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി എന്‍എച്ച്എസ് മാനേജര്‍മാര്‍ പൊടിപൊടിച്ചത് അര ബില്ല്യണ്‍ പൗണ്ടിലേറെ. വിദേശ യാത്രകള്‍ക്കും, ദീര്‍ഘദൂര വിമാനയാത്രകള്‍ക്കും, വിസകള്‍ക്കും ഉള്‍പ്പെടെയാണ് ഏകദേശം 584 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചത്. റിക്രൂട്ട്മെന്റ് ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വിനിയോഗം. നഴ്സുമാരെയും, ഡോക്ടര്‍മാരെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനായി ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് ലക്ഷക്കണക്കിന് പൗണ്ടും കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര ജോലിക്കാര്‍ക്ക് ഫര്‍ണീച്ചറിന് പുറമെ ഐപാഡും, ജിം മെമ്പര്‍ഷിപ്പിനും വരെ പണം […]

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളികളായ രണ്ടു പേര്‍ വിജയിച്ചു. എജ്യുക്കേഷന്‍ ഓഫിസര്‍, വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിന്‍ മാത്യു, കൊല്ലം അഞ്ചല്‍ സ്വദേശി അഡ്വ. ബിബിന്‍ ബോബച്ചന്‍ എന്നിവര്‍ വിജയിച്ചത്. ഇരുവരും നാട്ടില്‍ കെഎസ്യു വിലൂടെ കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ്. സ്ട്രാറ്റ്‌ഫോഡ്, ഡോക്ക്ലാന്‍ഡ്‌സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളുള്ള യൂണിവേഴ്‌സിറ്റി ഓഫ് […]

ലണ്ടന്‍: എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്സുമാരും, ഡോക്ടര്‍മാരും ഇല്ലെന്നത് പരസ്യമായ കാര്യമാണ്. എന്നാല്‍ ഈ കുറവ് പരിഹരിക്കാനായി പുറമെ നിന്നും ഏജന്‍സി ജീവനക്കാരെ നിയോഗിക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്. ഈ ഫ്രീലാന്‍സ് ജോലി വഴി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലൂടെ ഇത്തരം കമ്പനികള്‍ക്ക് 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് എന്‍എച്ച്എസ് കൈമാറിയത്. എന്‍എച്ച്എസിന് ഈ സേവനങ്ങള്‍ നല്‍കുന്ന രണ്ട് കമ്പനികളുടെ വരുമാനത്തില്‍ 80% വരെയാണ് വര്‍ദ്ധന. ജീവനക്കാരുടെ ക്ഷാമം മൂലം ഫ്രീലാന്‍സ് സഹായം […]

ലണ്ടന്‍: യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത് യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു ലാന്‍ഡ് ലോര്‍ഡ്, ലെറ്റിംഗ് ഏജന്റ്, അല്ലെങ്കില്‍ വീട്ടുടമ തുടങ്ങിയവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിരിക്കണം. 2022 ഏപ്രില്‍ ആറിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന […]

ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2021-22ല്‍ 1,20,000 ഇന്ത്യന്‍ സ്റ്റുഡന്റ്സാണ് യുകെയില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ സ്റ്റുഡന്റ്സാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുകെയില്‍ പഠിക്കാനും ഇവിടെ ജീവിക്കാനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യുകെയിലെ ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് […]

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്.തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് […]

ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും. വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി നിലവില്‍ മൂന്ന് ക്ലാസ്സുകളായാണ് മിനിമം വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 16 മുതല്‍ 17 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 4.81 […]

Breaking News

error: Content is protected !!