ഒമാന്‍ : ഒമാനില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റ ഭാഗമായി ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്ബ്യൂട്ടര്‍ വിഭാഗവും ഇതില്‍ ഉള്‍െപ്പടും. 133 സ്വദേശികളെ മെഡിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന്‍റ ഭാഗമായി തൊഴില്‍ മന്ത്രാലയവുമായി […]

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച്‌ എലിസബത്ത് രാജ്ഞി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 31ന് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഒഫ് പാര്‍ട്ടീസ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത നേതാക്കളെ ഉദ്ദേശിച്ചായിരുന്നു രാജ്ഞിയുടെ പരോക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം കാര്‍ഡിഫില്‍ വെല്‍ഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത് മരുമകളും കോണ്‍വാള്‍ പ്രഭ്വിയുമായ കാമിലയുമായും പാര്‍ലമെന്റ് പ്രിസൈഡിംഗ് ഓഫീസറായ എലിന്‍ജോന്‍സുമായുമുള്ള സംഭാഷണമദ്ധ്യേയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. സംഭാഷണത്തിന്റെ […]

വാഷിങ്ടണ്‍: രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാം. നവംബര്‍ എട്ടുമുതലാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച്‌ വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണം. സമ്ബര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തേണ്ടതുമുണ്ട്. 2020 മാര്‍ച്ചിനു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യന്‍ […]

കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 9മണിക്കും 10മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സര്‍വീസ് ആരംഭിച്ചിരുന്നത്.അതേസമയം, കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ കൊച്ചി മെട്രോ കോര്‍പ്പറേറ്റ് ഓഫീസ് സന്ദര്‍ശിച്ചു. […]

ബെര്‍ലിന്‍: 2021ലെ ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ്)​ ഇന്ത്യ 101ാമത്. 116 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണിയുടെ നിരക്ക് ഗുരുതരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ […]

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െന്‍റ 60ാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​ര്‍, ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കു​വൈ​ത്ത്​ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജും എ​ന്‍.​സി.​സി.​എ.​എ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കാ​മി​ല്‍ അ​ബ്​​ദു​ല്‍ ജ​ലീ​ലും ചേ​ര്‍​ന്ന്​ പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ പ​രി​പാ​ടി​യാ​യി ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ ശൈ​ഖ്​ […]

മസ്ഖത്: ഒമാനില്‍ 11 മീന്‍പിടിത്ത ബോടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. നിയമലംഘനത്തിന്റെ പേരിലാണ് നടപടി. അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ചര്‍ ആന്‍ഡ് വാടെര്‍ റിസോഴ്‌സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്. ഒമാനില്‍ മീന്‍പിടിത്തത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവര്‍ മീന്‍പിടിത്തം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. ബോടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടത്തു. ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മസ്‌കത്ത് | നഴ്‌സിംഗ്- പാരാമെഡിക്കല്‍ ജോലികളില്‍ അടക്കം പ്രവാസികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തി. ഇതുപ്രകാരം ഈ വര്‍ഷം 900 സ്വദേശികള്‍ക്ക് ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കും. ഇവരില്‍ 610 പേരെ നിലവില്‍ നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കും.ഒരു വര്‍ഷം നീളുന്ന പരിശീലന പരിപാടിക്ക് തൊഴില്‍ മന്ത്രാലയം ധനസഹായം നല്‍കും.നഴ്‌സിംഗ്, […]

ലണ്ടന്‍: ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്ബനികള്‍, ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. ഉയര്‍ന്ന നൈപുണ്യം ആവശ്യമായ ജോലികളിലേക്ക് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത് ഉപയോഗിച്ച്‌, പ്രത്യേക നൈപുണ്യം ഒന്നും ആവശ്യമില്ലാത്ത ജോലികളിലേക്കും ഇവര്‍ ആളെ എത്തിക്കുകയാണ്. ഹോം ഓഫീസ് നടപ്പിലാക്കിയ ഇന്‍ട്രാ കമ്ബനി ട്രാന്‍സ്ഫര്‍ അഥവ ഐ സി ടി പദ്ധതിയുടെ മറവിലാണ് ഇവര്‍ ഇങ്ങനെ ആളുകളെ […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാര്‍ഡിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള സിനിമകള്‍ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയില്‍ നിന്ന് മികച്ച 30 സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. […]

Breaking News

error: Content is protected !!