കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവര ചോര്‍ച്ചയുണ്ടായത് പോലിസിന്റെ ഗൂഗിള്‍ ആപ്പ് ലിങ്കില്‍ നിന്നാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ലിങ്കില്‍ നിന്നാണ് വിവര ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ബംഗളൂരുവിലെ ആശുപത്രികളില്‍ നിന്നെന്ന് പറഞ്ഞ് കൊവിഡ് രോഗം മാറിയ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ രോഗികള്‍ക്ക് ഫോണ്‍ വിളിയെത്തിയതോടെയാണ് ഗുരുതരമായ വിവര ചോര്‍ച്ചയെ കുറിച്ച്‌ അന്വേഷണം തുടങ്ങിയത്. എന്നാല്‍ […]

ന്യൂഡല്‍ഹി: തബ്​ലീഗ്​ ജമാഅത്ത്​ നേതാവ്​ മൗലാന സഅദ്​​ കാന്ധലവിയുടെ കോവിഡ്​ 19 പരിശോധന ഫലം നെഗറ്റീവെന്ന്​ റിപ്പോര്‍ട്ട്​. അദ്ദേഹത്തി​​െന്‍റ അഭിഭാഷകനാണ്​ ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്​. നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ ഡല്‍ഹി ക്രൈം ബ്രാഞ്ചാണ്​ ഉത്തരവിട്ടിരുന്നത്​. അദ്ദേഹം തിങ്കളാഴ്​ച ക്രൈംബ്രാഞ്ചിന്​ മുന്നില്‍ ഹാജരായേക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്​ ചെയ്​തു. കഴിഞ്ഞ വെള്ളിയാഴ്​ച ഇന്ത്യാ ടുഡേക്ക്​ അനുവദിച്ച അഭിമുഖത്തില്‍ താന്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും […]

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് ലോക്ക്ഡൗണിന് ശേഷമെന്ന് കേന്ദ്രസര്‍ക്കാര്‍.. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാലോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. എന്നാല്‍ ടിക്കറ്റ് പണം സ്വന്തമായി മുടക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനത്തിനു പിന്നാലെ വിവിധ വിദേശ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നു മാര്‍ച്ച്‌ 24 മുതല്‍ ഗള്‍ഫ് […]

മാവൂര്‍ : കഴിഞ്ഞ രണ്ടാഴ്ചയായി മാവൂര്‍ പോലീസ് സ്റ്റേഷന്‍പരിധിയില്‍ രാത്രി വീടുകളില്‍ ശല്യംചെയ്യുന്ന അജ്ഞാതരെ ഇനിയുംപിടികൂടാനായില്ല. ദിവസേനയെന്നോണം ഇവരുടെ ശല്യം വ്യാപകമായിരിക്കുയാണ്. രണ്ടാഴ്ചമുമ്ബാണ് പൂവാട്ടുപറമ്ബിലും ആനക്കുഴിക്കരയിലുമായി സാമൂഹികദ്രോഹികളുടെ പരാക്രമം തുടങ്ങിയത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ചെയ്തികള്‍. രാത്രി ഒമ്ബതുമുതല്‍ പുലര്‍ച്ചെ നാലുമണിവരെയുള്ള സമയങ്ങളിലാണ് വീടുകളിലെത്തുന്നത്. വാതിലിലും ജനലിലും അടിച്ചു ശബ്ദമുണ്ടാക്കുക, തുറന്ന ജനല്‍വഴി അകത്തേക്ക് വെള്ളംചീറ്റുക, കാലികളെ അഴിച്ചിടുക, പുറത്തെ ടാപ്പ് തുറന്നിടുക തുടങ്ങിയ വിക്രിയകളാണ് ഇവര്‍ നടത്തുന്നത്. ശബ്ദംകേട്ട് […]

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍നിന്നും കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ എത്തുന്ന യാത്രക്കാരെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്രീനിംഗ് നടത്തുന്നതിന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ സ്‌ക്വാഡുകളോടെപ്പം ഒരു ആരോഗ്യപ്രവര്‍ത്തകനെ കൂടി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ജില്ലാമെഡിക്കല്‍ ഓഫീസറാണ് സ്‌ക്രീനിംഗിനുള്ള സംവിധാനത്തോടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്. സ്‌ക്രീനിംഗില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതും അല്ലാത്തവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. കോഴിക്കോട് ജില്ലയിലെ […]

ചൊക്ലി (കണ്ണൂര്‍): പെരിങ്ങത്തൂര്‍ അരയാക്കൂലില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ട ചൊക്ലി സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ നിരീക്ഷണത്തില്‍. ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എസ്.ഐ. സുഭാഷ്, മൂന്ന് സിവില്‍ പൊലീസുകാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം തോക്കോട്ട് വയല്‍ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് സമ്ബര്‍ക്കമുണ്ടായത്. ഇവര്‍ സ്റ്റേഷനില്‍ സജീവ ഇടപെടല്‍ നടത്തിയതാണ് കൂടുതല്‍ ആശങ്കക്കിടയാക്കിയത്. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ചൊക്ലി പൊലീസ് സ്റ്റേഷന്‍ അടച്ചിട്ടു. […]

ദില്ലി: കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയ തോതിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വഴിയടക്കം വിദ്വേഷ പ്രചാരണം നടക്കുന്നത്. ബിജെപി എംപി തേജസ്വി സൂര്യ അറബ് സ്ത്രീകളെ അപമാനിച്ച്‌ ട്വീറ്റ് ചെയ്തത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. സാഹചര്യം വഷളാകുന്നതിനിടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി […]

ലണ്ടന്‍: കൊറോണ ബാധയുടെ പാരമ്യത്തിലെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് . 17000 കൊറോണ ബാധയെറ്റ്‌ ആശുപത്രികളില്‍ മാത്രം ഇത് വരെ മരിച്ചത്. വിവിധ NHS ട്രസ്റ്റ്‌ കളിലായി 3000 ലധികം ബെഡുകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്.

ലണ്ടന്‍: കോവിഡിന്‍റെ വിവിധ രൂപത്തിലുള്ള വൈറസുകള്‍ കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും, ഈ വൈറസുകളെ കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ വളരെ കുറച്ച് മാത്രമെ അറിയൂ എന്ന് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി. ബ്രിട്ടനില്‍ ഹോസ്പിറ്റലില്‍ മാത്രമുള്ള മരണ സംഖ്യ വ്യാഴാഴ്ത കണക്ക് പ്രകാരം 1 8700 കവിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ 40000ത്തിനു മുകളിലാനിന്നാണ് അനൌദ്യോഗിക കണക്ക്.

Breaking News

error: Content is protected !!