ജെറാള്‍ഡ് നെറ്റോ(62)യുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രി നടന്ന അക്രമത്തില്‍ പതിനാറു വയസുള്ള രണ്ടു പേരും ഒരു ഇരുപതുകാരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് […]

മരപ്പണിക്കാര്‍, കല്‍പണിക്കാര്‍, മേസ്തിരിമാര്‍ എന്നിവര്‍ക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാന്‍ എളുപ്പമാകും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വിദഗ്ധര്‍ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് പുതുക്കിയത്. മാര്‍ച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ അഞ്ച് ജോലികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മേല്‍ക്കൂര പണിയുന്നവര്‍, മരാശാരിമാര്‍, പ്ലാസ്റ്റര്‍ ചെയ്യുന്നവര്‍, എന്നീ വിഭാഗക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണം, […]

ഏപ്രില്‍ 1 മുതല്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഒരാളിന് 87 പൗണ്ട് വീതമായിരിക്കും എ പി ഡി ചാര്‍ജ്ജ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിരക്കില്‍ ഇനിയും 10 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ അതായത് എക്കോണമി ക്ലാസ്സിലിങ്ങനെയെങ്കില്‍ ബിസിനസ്സ് ക്ലാസില്‍ യാത്രക്കാര്‍ ഒന്നിന് 20 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധന ഉണ്ടാകും. ഒരു അഞ്ചംഗ കുടുംബത്തിന് വിദേശത്തേക്ക് ഒഴിവുകാല യാത്രകള്‍ നടത്തുന്നതിനോ, സ്വന്തം രാജ്യം സന്ദര്‍ശിക്കുന്നതിനോ എക്കോണമി ക്ലാസ്സില്‍ ആണെങ്കില്‍ 50 […]

കൊറാം എന്ന ചാരിറ്റി സംഘടനയുടെ കണക്കുകള്‍ പ്രകാരം, നഴ്‌സറിയില്‍ സീറ്റുകളുടെ ലഭ്യത കുറയുകയും ഫീസ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നഴ്‌സറി ഫീസ് ഇനത്തില്‍ വര്‍ദ്ധിച്ചതെന്ന് അവര്‍ പറയുന്നു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിക്ക് പൂര്‍ണ്ണ സമയ നഴ്‌സറിയില്‍ ഇപ്പോള്‍ ഈടാക്കുന്ന ശരാശരി പ്രതിവര്‍ഷ ഫീസ് 14,836 പൗണ്ടാണ്. അഞ്ചുവര്‍ഷക്കാലത്തിനിടയില്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 20 ബില്യണ്‍ പൗണ്ട് ആണെന്ന […]

ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ലേബര്‍ പാര്‍ട്ടിയുടെ എംപിമാരുടെ സാധ്യതാ പട്ടികയില്‍. അവസാന അഞ്ചുപേരുടെ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഇടം നേടിയിരിക്കുന്നത്. 2025 ജനുവരി 24 ന് മുന്‍പായി നടക്കുന്ന അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍ണസ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ മഞ്ജു 2014-15 കാലഘട്ടത്തില്‍ ക്രോയ്ഡോണ്‍ മേയറും ആയിരുന്നു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ മഞ്ജു, […]

ലണ്ടന്‍: ബജറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രകാരം എനര്‍ജി ബില്ലുകളില്‍ മുന്‍കൂര്‍ പണമടയ്ക്കല്‍ മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് മേലില്‍ കൂടുതല്‍ നിരക്ക് ഈടാക്കില്ല. ട്രഷറിയുടെ കണക്കനുസരിച്ച്, ചാന്‍സലര്‍ ജൂലൈ മുതല്‍ ”പ്രീപേമെന്റ് പ്രീമിയം” അവസാനിപ്പിക്കും, ഇത് നാല് ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജ ബില്ലില്‍ പ്രതിവര്‍ഷം 45 പൗണ്ട് ലാഭിക്കുന്നു.ഉപയോക്താക്കള്‍ക്ക് ചെലവ് കൈമാറുന്ന മീറ്ററുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ കാരണം, സാധാരണഗതിയില്‍ കുറഞ്ഞ വരുമാനമുള്ള, പ്രീ പേയ്‌മെന്റ് മീറ്ററുകളുള്ള കുടുംബങ്ങള്‍ക്ക്, ഡയറക്ട് ഡെബിറ്റ് […]

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയത്തെ വിമര്‍ശിച്ചതിന് അവതാരകന്‍ ഗാരി ലിനേക്കറെ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ”ഫുട്‌ബോള്‍ ഫോക്കസ്” ടിവി പ്രോഗ്രാമില്‍ നിന്ന് അവതാരക അലക്‌സ് സ്‌കോട്ട് പിന്മാറി. ”മാച്ച് ഓഫ് ദ ഡേ” ഫുട്‌ബോള്‍ ഹൈലൈറ്റ്‌സ് പ്രോഗ്രാം അവതരിപ്പിക്കുന്ന മുന്‍ ഇംഗ്ലണ്ട് സോക്കര്‍ ക്യാപ്റ്റന്‍ ലിനേക്കറിനെ വെള്ളിയാഴ്ച ബിബിസി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് ശേഷം മറ്റ് അവതാരകരും ബിബിസിയുടെ പരിപാടികളില്‍ നിന്ന് പിന്മാറിയിരുന്നു. […]

ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല. ഹെല്‍ത്ത് കെയര്‍ വിസയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍സ്, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ […]

ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി. ഗ്ലോസ്റ്ററിലെ മാറ്റ്സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. […]

ലണ്ടന്‍: പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജിപി പ്രാക്ടീസില്‍ ആദ്യ തവണ തന്നെ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് നല്‍കുകയോ, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുകയോ വേണമെന്നാണ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന.രാവിലെ 8 മണിക്ക് ദിവസേന രോഗികള്‍ക്ക് നടത്തേണ്ടി വരുന്ന ബുക്കിംഗ് നെട്ടോട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നടപടി. ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ബുക്ക് ചെയ്യണമെങ്കില്‍ പോലും വീണ്ടും ഫോണ്‍ ചെയ്യാനാണ് ചില […]

Breaking News

error: Content is protected !!