വാഷിങ്​ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​. “ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.വാക്​സിനെ കുറിച്ച്‌​ നിരവധി സാ​ങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാന്‍ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങള്‍ വാക്​സിന്‍ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്ക്​ ലഭിച്ച്‌​ കോവിഷീല്‍ഡാണ് […]

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രായമായവരെ ഒറ്റപ്പെടുത്താത്ത സാഹചര്യമുണ്ടാകണമെന്നും യുവജനങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടാക്കണമെന്നും കോസ്റ്റ് ഫോഡ് ആര്‍ക്കിടെക്റ്റ് കെ.ജി. ദേവപ്രിയന്‍ പറഞ്ഞു. […]

ലണ്ടന്‍ : ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്‍ മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ക്ഷാമം ഒരു യാഥാര്‍ത്ഥ്യമാണ്, വിവിധ മേഖലകളില്‍ വിതരണ ശൃംഖലകള്‍ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്, പ്രശ്ന പരിഹാരത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി […]

ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യങ്ങളാണുയരുന്നത്. കഴിഞ്ഞ ലോക കേരള സഭയിലും കൊച്ചിയില്‍ നടന്ന കേരള പോലിസിന്റെ രഹസ്യസ്വഭാവമുള്ള പരിപാടിയിലും അനിതയ്ക്ക് പങ്കാളിത്തം ലഭിച്ചത് സംബന്ധിച്ച ദുരൂഹതകളും ചര്‍ച്ചയാവുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരിക്കെ അദ്ദേഹത്തെ കാണാനായി മാത്രം അടുത്തടുത്ത കാലയളവില്‍ 12 തവണ അനിത പുല്ലയില്‍ കേരളത്തിലെത്തിയെന്ന വിവരവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ ലോക കേരള […]

ഒമാനില്‍ റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കാന്‍ രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി.സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്.ഒമാനില്‍ ജോലിസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ നിര്‍ബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബര്‍ ഒന്നോടെ നിലവില്‍ വന്നു. ഒമാന്‍ സര്‍ക്കാര്‍ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രശ്നമുള്ളവരെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ തങ്ങളെ ചികിത്സിക്കുന്ന ഡോക്ടറില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന […]

കുവൈറ്റ്‌: കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ 35കാരിയായ മലയാളി നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം ഉണ്ടായത് .അടുത്തിടെ ബ്രെയിനില്‍ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ജഹറ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ കൊണ്ട് വന്നത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്.

കുവൈത്ത് സിറ്റി : കുവൈത്തിലെ ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. സാല്‍മിയയിലായിരുന്നു സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളില്‍ ഒരുകൂട്ടം യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്ന് രക്ഷപ്പെട്ടവരെ ശര്‍ഖ് പൊലീസിന്റെ സഹായത്തോടെ […]

മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബസ്, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനൊരുങ്ങി ഒമാന്‍. ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്ബനിയായ മവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സലാലയിലെ സിറ്റി ബസ് സര്‍വീസുകളും ഷാന – മാസിറ റൂട്ടിലെ ഫെറി സര്‍വീസും ഉണ്ടായിരിക്കും. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിറ്റി ബസ് സര്‍വീസുകളും എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ഇന്റര്‍സിറ്റി സര്‍വീസുകളും പൂര്‍ണമായി […]

മ​സ്ക​ത്ത്: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം വ​ന്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന നി​ല​വി​ലെ ഘ​ട്ട​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ്. സാ​മ്ബ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഫീ​സി​ള​വ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്. 2021-2022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ തി​രി​ച്ചു​കി​ട്ടാ​ത്ത ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫ​ണ്ട് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് െഎ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചു. ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫീ​സ് നേ​ര​േ​ത്ത അ​ട​ച്ച​വ​രു​ടെ തു​ക​ക​ള്‍ സ്കൂ​ള്‍ ഫീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. […]

ന്യുഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈന്‍ വേണമെന്നാണ് തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാന്‍ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ […]

Breaking News

error: Content is protected !!