റിയാദ് : ദുബായില്‍ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു. അതെ സമയം യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസില്‍ ഉണ്ടായിരുന്നത്. യുപിയില്‍ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമില്‍നിന്നും 300 കിലോമീറ്റര്‍ അകലെവച്ച്‌ പുക ഉയര്‍ന്നതോടെ ബസ് നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരെ മറ്റൊരു […]

കുവൈത് സിറ്റി: ജോലിക്കായി വ്യാജ സെര്‍ടിഫികറ്റുകള്‍ ഹാജരാക്കുന്നവര്‍ ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് കൈമാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സര്‍കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സെര്‍ടിഫികറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സെര്‍ടിഫികറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമീഷനും വ്യക്തമാക്കി. ജോലിക്കായി വ്യാജ സെര്‍ടിഫികറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. […]

ഫൈസൽ നാലകത്ത്..ഈയിടെ പുറത്തിറങ്ങിയ വേണം എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഒരു മലയാളം […]

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു. ഒക്ടോബര്‍ പത്ത് മുതലാണ് കോവിഡ് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും. […]

ന്യൂയോര്‍ക്ക് : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇതാദ്യമായി രണ്ട് മാധ്യമപ്രവര്‍ത്തകരെ തേടിയെത്തിയപ്പോള്‍ ഈ മേഖല കാലങ്ങളായി നടത്തുന്ന മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. ഫിലിപൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ടേയുടെ ഭരണത്തെ നിശിതമായി […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള, ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന ഫത്വ ലെജിസ്ലേഷന്‍ സമിതിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. നിരവധി പേരാണ് തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്. ഉപജീവനമാര്‍ഗം നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവിച്ചിരുന്ന നിരവധി പേരാണ് ഫത്വ ലെജിസ്ലേഷന്‍ സമിതിയുടെ തീരുമാനത്തില്‍ ആഹ്ലാദവും, ഒപ്പം ആശ്വാസവും പ്രകടിപ്പിച്ചത്. അനുകൂല തീരുമാനമെടുത്ത അധികാരികള്‍ക്ക് നന്ദി പറയുന്നതായും, കുവൈറ്റ് ഭരണാധികാരികളുടേത് മികച്ച […]

മസ്‌കത്ത്: സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി ഒമാന്‍. ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനിയുടെ ഓഫീസില്‍ വെച്ചാണ് മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അംബാസഡറുടെ ശ്രമങ്ങള്‍ക്ക് ചടങ്ങില്‍ മന്ത്രി നന്ദി അറിയിച്ചു. അതേസമയം തന്റെ സേവന കാലയളവില്‍ എല്ലാ വിധ സഹകരണവും ഉറപ്പാക്കിയ എല്ലാ ഒമാനി […]

മസ്‍കത്ത്: ഒമാനിലെ സന്നദ്ധ സംഘങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി . ഷഹീന്‍ ചുഴലിക്കാറ്റ് ദുരന്തം മൂലം വടക്കന്‍ ബാത്തിനയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷന്‍ പ്രക്രിയ. http://oco.org.om/volunteer/ എന്ന ലിങ്കിലാണ് റജിസ്ട്രേഷന്‍ ചെയ്യേണ്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും വൃത്തിയാക്കുന്ന പ്രക്രിയയില്‍ സഹായിക്കാന്‍ ദുരിതാശ്വാസ, അഭയകേന്ദ്രം ഇന്ന് മുതല്‍ സന്നദ്ധ […]

കുവൈറ്റ്‌ : കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രതിദിന പ്രവര്‍ത്തന ശേഷി ഉടന്‍ ഉയര്‍ത്തും. ഇത്‌ സംബന്ധിച്ച്‌ വരും ദിവസങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. കൊറോണ വൈറസ്‌ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങള്‍ രാജ്യം മറികടന്നു കഴിഞ്ഞു. സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്നതിന്റെ അവസാന ഘട്ടത്തിലൂടെയാണു രാജ്യം കടന്നു പോകുന്നത്. കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയ […]

ന്യൂയോര്‍ക്: ഫേസ്ബുക്കിനെ പിടിച്ചുകുലുക്കി ‘വിസില്‍ ബ്ലോവര്‍’ വീണ്ടും രംഗത്ത്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗനാണ് ഫേസ്ബുക്കിനെക്കുറിച്ച്‌ അമേരിക്കന്‍ സെക്യൂരിറ്റി കമീഷന് പരാതി സമര്‍പ്പിച്ചത്. 2021 മെയ് വരെ ഫേസ്ബുക്കില്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ഫ്രാന്‍സസ് ഹോഗന്‍. ഇവരുമായുള്ള പ്രത്യേക അഭിമുഖം അമേരിക്കയിലെ പ്രമുഖമാധ്യമമായ സി.ബി.എസ് ന്യൂസ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗന്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് സമയത്ത് […]

Breaking News

error: Content is protected !!