ലണ്ടന്‍: വെള്ളിയാഴ്ച്ച മുതല്‍ കീ വര്‍കേഴ്സിനും അവരുടെ കുടുംബങ്ങള്‍ക്കും കൊറോണ ടെസ്റ്റിന് വേണ്ടി ബുക്ക് ചെയ്യാം. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. എന്നാല്‍ സ്കോട്ടിഷ് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു എന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചില്ല. 23,560 ടെസ്റ്റുകള്‍ ആണ് വ്യാഴാഴ്ച നടത്തിയത്. ഏപ്രില്‍ മാസം അവസാനിക്കുന്നതിന് മുമ്പ് 1 ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. പിന്നീട് ഒരു ദിവസം 1 ലക്ഷം ടെസ്റ്റ്‌ […]

ലണ്ടന്‍: കോവിഡിന്‍റെ വിവിധ രൂപത്തിലുള്ള വൈറസുകള്‍ കഴിഞ്ഞ 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും, ഈ വൈറസുകളെ കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ വളരെ കുറച്ച് മാത്രമെ അറിയൂ എന്ന് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി. ബ്രിട്ടനില്‍ ഹോസ്പിറ്റലില്‍ മാത്രമുള്ള മരണ സംഖ്യ വ്യാഴാഴ്ത കണക്ക് പ്രകാരം 1 8700 കവിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ 40000ത്തിനു മുകളിലാനിന്നാണ് അനൌദ്യോഗിക കണക്ക്.

ലണ്ടന്‍: കൊറോണ ബാധ മൂലം ബ്രിട്ടണ്‍ മുഴുവന്‍ ഷട്ട് ഡൌണില്‍ ആണെങ്കിലും രാവും പകലും സ്വന്തം ജീവന്‍ പോലും വക വെക്കാതെ ജോലി ചെയ്യുന്ന മില്യണ്‍ കണക്കിന് ജോലിക്കാര്‍ ഉണ്ട് യു.കെ.യില്‍. ഡോക്ടര്‍മാര്‍ മുതല്‍ കെയറര്‍മാര്‍ വരെ, പോസ്റ്റ്‌മാന്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാര്‍ വരെ ഈ പട്ടിക നീണ്ടു പോകുന്നു. എന്നാല്‍ ഏറ്റവും ദുഖകരമായ കാര്യം, മൂന്നിലൊന്നു കീ വര്‍ക്കര്മാരുടെയും ശമ്പളം മണിക്കൂറില്‍ 10 പൌണ്ടില്‍ താഴെ ആണ് […]

ലണ്ടന്‍: കൊറോണ ആക്രമണത്തില്‍ നിന്ന് ബ്രിട്ടനെയും ബ്രിട്ടീഷുകാരെയും സംരക്ഷിക്കുന്നതിനിടയില്‍ സ്വയം രക്ഷിക്കാന്‍ മറന്നു പോയവരാണ് ജോലിക്കിടെ മരിച്ച നൂറോളം NHS സ്റ്റാഫുമാര്‍. സര്‍ക്കാര്‍ റിക്കാര്‍ഡുകള്‍ പ്രകാരം 69 ജോലിക്കാരാണ് ഇത് വരെ മരിച്ചത്. എന്നാല്‍ ‘നഴ്സിംഗ് നോട്ട്’ വെബ്സൈറ്റ്ന്‍റെ കണക്ക് പ്രകാരം മരണ സംഖ്യ നൂറിനു മേലെയാണ്. അത്യാവശ്യം വേണ്ട PPE പോലും പല NHS ഹോസ്പിറ്റലുകളിലും ഇപ്പോഴും ലഭ്യമല്ല. ഇങ്ങനെ പോയാല്‍ സ്റ്റാഫിന്‍റെ മരണ സംഖ്യ കുത്തനെ കൂടും […]

ലണ്ടന്‍ : വ്യാഴാഴ്ച രാത്രി 8 മണിക്ക് ബ്രിട്ടനില്‍ അങ്ങോളമിങ്ങോളം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വേണ്ടി ഹര്‍ഷാരവം മുഴങ്ങി. മില്ല്യന്‍ കണക്കിന് ആളുകളാണ് വീടിനു പുറത്തിറങ്ങി കെയര്‍ വര്‍ക്കര്‍മാരോട് ആദരവ് പ്രകടിപ്പിക്കാനായി ഹര്‍ഷാരവം മുഴക്കിയത്. കൊറോണ ബാധക്കെതിരെ പോരാടുന്ന NHS സ്ടഫ്ഫിലെ അഭിവാജ്യ ഘടകമാണ് കെയര്‍ സ്റ്റാഫുമാര്‍. വില്ല്യം രാജകുമാരനും കുടുംബവും തുടങ്ങി, ധാരാളം പ്രശസ്തര്‍ വ്യാഴാഴ്ച രാത്രി 8 മണിക്ക് കെയറര്‍മാരെ കയ്യടിച്ച് വണങ്ങി.

ലണ്ടന്‍: യു.കെ.യില്‍ ശഅബാന്‍ 30 വ്യാഴാഴ്ച പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കും. എന്നാല്‍ ഒറ്റപ്പെട്ട ചില പള്ളികളുടെ കണക്ക് പ്രകാരം ഇന്ന് ശഅബാന്‍ 29 ആണ്. ബ്രിട്ടനിലെ വിശ്വാസികള്‍ എല്ലാം കൊറോണ ബാധയുടെയും ലോക്ക് ഡൌണിന്‍റെയും ആകുലതകളില്‍ കുടുങ്ങി കിടക്കുന്ന സമയത്താണ് ഈ വര്‍ഷത്തെ റമദാന്‍ ആഗതമാകുന്നത്. പള്ളികളിലെ ജമാഅത്ത് നമസ്കാരങ്ങളിലും ഇഫ്താര്‍കളിലും സംബന്ധിക്കാന്‍ സാധിക്കില്ല എന്ന ദുഃഖം ലോകത്തെ മറ്റു പല രാജ്യങ്ങളിലെ മുസ്ലിംകളെ പോലെ ബ്രിട്ടനിലെ […]

ബ്ലാക്‌ബേണ്‍: ബ്ലാക്‌ബേണ്‍ ആഷ് സ്ട്രീറ്റിലെ മസ്ജിദ് ഉൽ-മുഅമിനീനിലെ ഇന്ത്യന്‍ വംശജരായ രണ്ടു ഇമാമുമാർ കൊറോണ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇമാം ഹസ്രത് മൗലാനാ അബ്ദുൽ റസാഖ് ജലഗോങ്കർ ബുധനാഴ്ചയും മൗലാനാ അബ്ദുൽ മാജിദ് ഹോഡക്കർ വ്യാഴാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്. ദീര്‍ഘ കാലമായി ബ്ലാക്ക്ബേണിലും പരിസര പ്രദേശങ്ങളിലും ഇസ്ലാമിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രണ്ടു ഇമാമുമാരും.സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജനാസ നമസ്കാരം പരിമിതമായ രീതിയില്‍ മാത്രമെ നടത്തുകയുള്ളൂ. കഴിഞ്ഞ ആഴചയാണ്‌ വൈറസ് […]

We are proud to say our BK community is growing and we have now got more than a thousand followers in facebook. We are very grateful for your support and wanted to say a big thank you for everyone who is reading and sharing our content. We hope the support […]

ഓക്സ്ഫോര്‍ഡ്: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്റെ മനുഷ്യന് മേലുള്ള പരീക്ഷണം ഇപ്പോള്‍ ഓക്സ്ഫോര്‍ഡില്‍ നടക്കുന്നു. കൊറോണക്കെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യത്തെ ‘ഹ്യുമന്‍ ട്രയല്‍’ ആണിത്. ഓക്സ്ഫോര്‍ഡ് യുനിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്നത്. മില്ല്യന്‍ കണക്കിന് പൌണ്ട് ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പരീക്ഷണത്തിന് വേണ്ടി ചെലവഴിച്ചത്‌.

ലണ്ടന്‍: കൊറോണ ബാധയുടെ പാരമ്യത്തിലെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് . 17000 കൊറോണ ബാധയെറ്റ്‌ ആശുപത്രികളില്‍ മാത്രം ഇത് വരെ മരിച്ചത്. വിവിധ NHS ട്രസ്റ്റ്‌ കളിലായി 3000 ലധികം ബെഡുകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്.

Breaking News