ടോക്കിയോ: ഒളിമ്ബിക്സ് അടുത്ത വര്ഷം നടത്താന് നിശ്ചയിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ജനറല് അസംബ്ലിയില് ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. 2020 ജൂലൈ മാസത്തില് നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് വ്യാപനത്തെ തുടര്ന്നാണ് മാറ്റിവച്ചത്. മനുഷ്യന് കൊവിഡിനെ എന്നല്ല ഏത് മഹാമാരിയേയും അതിജീവിക്കും എന്ന സന്ദേശം ഉയര്ത്തിപ്പിടിക്കാന് ഒളിംപിക്സ് നടത്താന് തയാറാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാവരെയും ഒളിംപിക്സ് വേദിയിലേക്ക് സുരക്ഷിതരായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള് ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 11,000 കായിക താരങ്ങളാണ് […]

ഇറാഖില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച്‌ അഞ്ച് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍ അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബ പ്രദേശത്തായിരുന്നു സംഭവം.വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഭീകരര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് . കാറില്‍ ഉഗ്രസ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ ഇവര്‍ തയ്യാറാക്കിയ കാര്‍ബോംബ് പ്രദേശത്ത് എത്തിയ്ക്കുന്നതിനിടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

റിയാദ്: ഡോ എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സന്നദ്ധ സേവാ പുരസ്‌കാരം റിയാദ് ഹെല്‍പ് ഡസ്‌കിന് സമ്മാനിച്ചു. കൊവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഗള്‍ഫ് മലയാളി ഫെഡറേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവാസി സമൂഹത്തിന് സേവനം അനുഷ്ടിച്ചതിനുളള അംഗീകാരമാണിത്. വൈറസ് ബാധിതരെ ആശുപത്രികളിലെത്തിക്കുകയും ഭക്ഷണവും മരുന്നും അവിശ്യകാര്‍ക്ക് വീടുകളിലെത്തിക്കുന്നതിനും ഹെല്‍പ് ഡസ്‌ക് മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.ജിഎംഎഫ് നേതാക്കളായ അബ്ദുല്‍ അസീസ് പവിത്രം, റാഫി […]

21 മരണങ്ങളാണ് ശനിയാഴ്ച്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി 16 രാജ്യങ്ങള്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയെ അറിയിച്ചതാണിത്. ഇവ കൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇ-വീസ സൗകര്യവും നല്‍കുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മുരളീധരന്‍ അറിയിച്ചു. വീസ രഹിത പ്രവേശനം നല്‍കുന്ന രാജ്യങ്ങള്‍ :- ബാര്‍ബഡോസ് ഭൂട്ടാന്‍ ഡൊമിനിക്ക ഗ്രനേഡ ഹെയ്തി ഹോങ്കോങ് […]

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. “ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത് “- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര […]

തിരുവനന്തപുരം: നൂലുകെട്ടിന് തൊട്ടുപിന്നാലെ നാല്‍പ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. നെടുമങ്ങാട് പനവൂര്‍ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ ശിവഗംഗയാണ് (45 ദിവസം) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അ‌ച്ഛനായ പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേറയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (24)റിമാന്‍ഡിലാണ്. അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ഉണ്ണികൃഷ്ണനും ഫേസ്ബുക്ക് സുഹൃത്തും പ്രായത്തില്‍ മുതിര്‍ന്നതുമായ ചിഞ്ചുവുമായുള്ള പ്രണയവും വിവാഹവും ഉണ്ണികൃഷ്ണന്റെ വീട്ടുകാ‌ര്‍ക്ക് ഇഷ്ടമായിരുന്നില്ല. ചി‌ഞ്ചു ഗര്‍ഭിണിയായതറിഞ്ഞ വീട്ടുകാ‌ര്‍ ഉണ്ണിക്കൃഷ്ണനെ […]

കൊട്ടാരക്കര: അമ്മൂമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകള്‍ക്ക് എഴുതിനല്‍കാത്തതാണ് വിരോധത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള […]

തൃശൂര്‍: പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു. കോവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാല്‍ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാതെ കഴിയുകയാണ് യുവാവ്. ഒമാനിലെ സ്വകാര്യ കമ്ബനിയിലെ ഉദ്യോഗസ്ഥനായ സാവിയോ ജോസഫാണ് രണ്ടാം തവണയും കോവിഡിന്റെ പിടിയിലകപ്പെട്ടത്. ഒരു തവണ കോവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയായി. കഴിഞ്ഞ ജൂണില്‍ ഒമാനില്‍ നിന്ന് നാട്ടില്‍ […]

കുവൈത്ത്​ സിറ്റി: ഇന്ത്യയില്‍ അവധിക്ക്​ പോയി തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ നഴ്​സുമാരില്‍ 116 പേരെ തിരിച്ചെത്തിച്ചു. ഇതുവ​രെ 400 ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പ്രത്യേകമായി കൊണ്ടുവന്നു. അടുത്ത ബാച്ച്‌​ വരും ദിവസങ്ങളില്‍ എത്തുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ്​ പരിശോധനക്ക്​ സ്വാബ്​ എടുത്ത ശേഷം ഇവരെ വീട്ടുനിരീക്ഷണത്തിന്​ വിട്ടു. അവധിക്കുപോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ നഴ്‌സുമാരും ഡോക്​ടര്‍മാരും ഉള്‍പ്പടെ അഞ്ഞൂറോളം ജീവനക്കാരുടെ പേര് വിവരങ്ങള്‍ കഴിഞ്ഞ ആഴ്​ച മന്ത്രിസഭക്ക്​ […]

Breaking News

error: Content is protected !!