ദുബായ് • ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു സംഘം. ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന 41 കാരനായ രാഹുല്‍ സാംഗോള്‍ ജൂലൈയിലാണ് സീരീസ് 336 ലേ തന്റെ ഭാഗ്യ ടിക്കറ്റ് നമ്ബര്‍ 0226 ഓണ്‍ലൈനില്‍ വാങ്ങിയത്. ടിക്കറ്റ് നിരക്ക് നേപ്പാളിയും ഒമ്ബത് ഇന്ത്യന്‍ സുഹൃത്തുക്കളുമായി വിഭജിച്ചു. രാഹുല്‍ സുഹൃത്തുക്കളോടൊപ്പം രണ്ട് വര്‍ഷത്തോളമായി […]

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തെ തുടര്‍ന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേര്‍ന്ന് അരുണ്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പക്ഷെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ലാന്‍ഡിങ് പിഴവാണ് അപകടകാരണമെന്ന പ്രസ്താവനയെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടത്. പൈലറ്റുമാര്‍ കേന്ദ്ര വ്യോമയാന […]

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്ബിനാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി.ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തേ 60 ലക്ഷം രൂപ കൈമാറിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരതുക കൈമാറിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നമ്ബിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി […]

കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണുർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് ജില്ലയിൽ 18, ഇടുക്കി 04 പേർക്കുമാണ് കോവിഡ്‌ 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 62 പേർ വിദേശത്ത് നിന്നും, 72 പേർ […]

ഐസ്‌വാള്‍: മണ്ഡലത്തിലെ ഭൂചലന കെടുതി അനുഭവിക്കുന്നവരെ കാണാനെത്തിയ എംഎല്‍എ വീണ്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞു. മണ്ഡലസന്ദര്‍ശനത്തിനിടെയാണ് ആശുപത്രിയില്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതിവച്ച്‌ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മിസോറാമിലെ എംഎല്‍എ തിയാം സങ്ക ആശുപത്രിയിലെത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. പ്രസവചികിത്സയിലും ഗൈനക്കോളജിയിലും വിദഗ്ധനായ ഡോക്ടര്‍ പലപ്പോഴും മണ്ഡലസന്ദര്‍ശന വേളയില്‍ സ്‌റ്റെതസ്‌കോപ്പ് കൈയില്‍ കരുതും. തിങ്കളാഴ്ച മണ്ഡലത്തിലെ ചമ്ബായ് പ്രദേശത്തെ […]

റിയാദ്: പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. സൗദി നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. കശ്മീരിന് പിന്തുണ അറിയിക്കണമെന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഒഐസിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സൗദി വഴങ്ങിയില്ല. ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്‌ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]

ദുബായ്: ദുബായിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജി ആലത്തുംകണ്ടിയില്‍(40)ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വര്‍ഷമായി ദുബായിലെ ദെയ്‌റയില്‍ താമസിച്ച്‌ വരികയായിരുന്ന അദ്ദേഹം ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ വിടവിലൂടെ നോക്കിയപ്പോള്‍ ഷാജി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചെന്നും ഷാജിയുടെ സഹോദരനെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും […]

മോസ്കോ: ലോകത്തിനാകെ പ്രതീക്ഷ നല്‍കിക്കൊണ്ട് റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കി. പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ മകള്‍ക്ക് തന്നെ ആദ്യ ഡോസ് നല്‍കിയെന്ന് പുടിന്‍ പറഞ്ഞു. മോസ്കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം. […]

സൗദി അറേബ്യയില്‍ മദ്യ നിര്‍മ്മാണത്തിനിടെ നാല് ഇന്ത്യക്കാരുള്‍പ്പടെ ഏഴ് വിദേശികള്‍ അറസ്റ്റില്‍. നാല് ഇന്ത്യക്കാരും രണ്ട് മഡഗാസ്‌കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘമാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 220 ലിറ്റര്‍ വീതം ശേഷിയുള്ള 28 ബാരലും 30 ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലും 96 കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്. നിയമ നടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​മെ​മ്ബാ​ടു​മു​യ​ര്‍ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും പ​രി​സ്ഥി​തി ആ​ഘാ​ത വിലയിരുത്തല്‍ വിജ്​ഞാപനത്തിലെ വി​വാ​ദ ഭേ​ദ​ഗ​തി​ക​ളി​ലു​റ​ച്ചു​നി​ല്‍ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. വി​വാ​ദ ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ ന്യാ​യീ​ക​രി​ച്ച്‌ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ര്‍ രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ല്‍, കോ​ണ്‍​​​​​ഗ്ര​സ്​ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യും മു​ന്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ജ​യ​റാം ര​മേ​ശും മോ​ദി സ​ര്‍ക്കാ​റി​നെ ക​ട​ന്നാ​ക്ര​മി​ച്ചു. അ​തേ​സ​മ​യം, പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​രും വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ച ആ​വ​ലാ​തി​ക​ളു​ടെ ആ​ധി​ക്യം​മൂ​ലം ഇ-​മെ​യി​ല്‍ […]

Breaking News