ലണ്ടൻ : യുകെയിൽ നിന്നും പഠനം പൂർത്തിയാക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഇനി അല്പം ആശ്വസിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 2 വർഷം വരെ ഇനി യുകെയിൽ താമസിച്ച് ജോലി ചെയ്യാം. കഴിഞ്ഞ വര്ഷം തന്നെ ഈ പുതിയ വിസ സംബന്ധമായ പ്രഖ്യാപനം ഹോം ഓഫീസ് നടത്തിയിരുന്നെങ്കിലും, കൂടുതൽ വിശദീകരണങ്ങൾ ഇപ്പോഴാണ് സർക്കാർ പുറത്ത് വിട്ടത്. 2021 ജൂലൈ 1 മുതലാണ് ഈ തൊഴിൽ […]

ലണ്ടന്‍: രണ്ടാം ലോകയുദ്ധ കാലത്ത്​ യു.എസ്​ പ്രസിഡന്‍റ്​ ഫ്രാങ്ക്​ളിന്‍ റൂസ്​വെല്‍റ്റിന്​ അന്നത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്വന്തമായി വരച്ച്‌​ കൈമാറിയ അപൂര്‍വ പെയിന്‍റിങ്​ ലേലത്തില്‍ വിറ്റുപോയത്​ റെക്കോഡ്​ തുകക്ക്​. യു.എസ്​ നടി അഞ്​ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന ‘ഖുതുബിയ മോസ്​ക്​ ടവര്‍’ എന്ന ചിത്രമാണ്​ മാര്‍ച്ച്‌​ ഒന്നിന്​ ജോളി കുടുംബം വില്‍പന നടത്തിയത്​. മൊറോക്കോയിലെ മറാകിഷ്​ നഗരത്തില്‍ അസ്​തമയ ചാരുതയി​െല മസ്​ജിദ്​ കാഴ്ചയാണ്​ ചര്‍ച്ചില്‍ ​െപയിന്‍റിങ്ങിന്‍റെ പ്രമേയം. 1935ലാണ്​ ചര്‍ച്ചില്‍ […]

ലിവര്‍പൂള്‍ ഇതിഹാസ താരം ഇയാന്‍ സെന്റ് ജോണ്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. 10 വര്‍ഷത്തോളം ലിവര്‍പൂള്‍ ജേഴ്സി അണിഞ്ഞ താരമാണ് ഇയാന്‍. 1960കളില്‍ ബില്‍ ശാങ്ക്ലിക്ക് കീഴില്‍ ഉയര്‍ത്തെഴുന്നേറ്റ ലിവര്‍പൂള്‍ ടീമിലെ പ്രധാനി ആയിരുന്നു. ലിവര്‍പൂളിന് വേണ്ടി 400ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 118 ഗോളുകളും ക്ലബിനായി നേടി.സ്കോടിഷ് ക്ലബായ മതര്‍വെലില്‍ നിന്ന് 1961ല്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഇയാന്‍ ലിവര്‍പൂളില്‍ എത്തിയത്. ലിവര്‍പൂളിനൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍ നേടിയ താരം […]

ലണ്ടൻ : മലയാളി യുവ ഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ദക്ഷിണ ബ്രിട്ടനിലെ പ്ലിമൗത്തിൽ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. ആറു മാസം മുമ്പാണ് ഇദ്ദേഹം ജോലി ആവശ്യാർഥം ഗൾഫിൽ നിന്നും യുകെയിൽ എത്തിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. ശൈത്യ കാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയില്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. […]

ലണ്ടൻ: കാർബൺ മലിനീകരണ റേറ്റ് കൂടിയ കാറുകൾ ഉപേക്ഷിച്ചു കൊണ്ട് മറ്റു ഗതാഗത മാർഗങ്ങൾ സ്വീകരിക്കാൻ തയാറാകുന്ന കാറുടമകളെ തേടി ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ ഓഫർ. സ്വന്തം കാർ ഉപേക്ഷിച്ചു കൊണ്ട് മറ്റ് യാത്ര രീതികൾ ഉപയോഗിക്കുന്നവർക്ക് സർക്കാർ £3000 വരെ പാരിതോഷികം നൽകും. സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നതിന് പകരം പൊതു ഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ, ടാക്‌സികൾ എന്നിവക്ക് പുറമെ കാർ ക്ലബ്ബ്കൾ, ഇലക്ട്രിക്ക് സ്‌കൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും […]

ലണ്ടൻ : യുകെയിൽ വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് ആകർഷകമായ ഓഫറുകളുമായി യുകെ സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ബുധനാഴ്ചയാണ് ചാൻസലർ ഋഷി സുനാക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക. ചെറിയ ഡെപ്പോസിറ് മാത്രം കൈവശമുള്ള ഫസ്റ്റ് ടൈം ബയേഴ്‌സിന് ‘മോർട്ട്ഗേജ് ഗ്യാരണ്ടി സ്കീം’ വഴി സർക്കാർ സഹായം നൽകും. 6 ലക്ഷം വരെ വിലയുള്ള വീടുകൾക്ക് ഇനി മുതൽ പുതിയ ഉപഭോക്താവ് 5 […]

ലണ്ടന്‍: സ്വന്തം മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത്​ വിശ്വസിക്കാനാവാതെ കുടുംബം. ഗര്‍ഭിണിയായ 24 കാരിയായ മകളുടെ കാമുകനൊപ്പമാണ്​ 44 കാരി ജോര്‍ജിന നാടുവിട്ടത്​. ഇംഗ്ലീഷ്​ നഗരമായ ​ഗ്ലൗസസ്റ്റര്‍ഷയറില്‍ കോവിഡ്​ നിരീക്ഷണത്തില്‍ കഴിയവെയാണ്​ ഇരുവരും കൂടുതല്‍ അടുത്തതും നാടുവിടുന്നതില്‍ കലാശിച്ചതും. പ്രസവം കഴിഞ്ഞ്​ ആശുപത്രി വാസമവസാനിപ്പിച്ച്‌​ മകള്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ മാതാവിനെയും കുഞ്ഞിന്‍റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ​ കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്​​. വിവരങ്ങള്‍ പങ്കുവെച്ച്‌​ അമ്മ മകള്‍ക്ക്​ നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട്​ […]

ലണ്ടന്‍: ഓക്​സ്​ഫഡ്​ സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ഫലപ്രദമാണോ എന്നറിയാനാണ്​ പരീക്ഷണം നടത്തുന്നതെന്ന്​ ഓക്​സ്​ഫഡ്സര്‍വകലാശാല അറിയിച്ചു. 300വോളന്‍റിയര്‍മാര്‍ക്ക്​ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ്​ നല്‍കാന്‍ സാധിക്കുമെന്നാണ്​ ഓക്​സ്​ഫഡി​െന്‍റ പ്രതീക്ഷ. കുത്തിവെപ്പ്​ ഈ മാസം തുടങ്ങും. വാക്​സി​െന്‍റ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ്​ പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ […]

ബ്രിട്ടണിൽ ഇതുവരെ 14.5 മില്യണാളുകൾക്ക് കോവിഡ് വാക്സിൻ നല്കി. തിങ്കളാഴ്ച്ചയോടെ 15 മില്യൺ ആളുകൾക്ക് വാക്സിൻ നൽകാനുള്ള ലക്ഷ്യം ഗവൺമെൻ്റ് കൈവരിക്കും. ടോപ്പ് റിസ്ക് കാറ്റഗറിയിലുള്ള നാല് ഗ്രൂപ്പുകളിൽ ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്കിയത്. കെയർ ഹോമുകളിലെ റെസിഡൻറുകളും സ്റ്റാഫുകളും, 70 വയസിനു മുകളിൽ പ്രായമുള്ളവർ, എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ ആൻഡ് കെയർ സ്റ്റാഫ്, ഗൗരവകരമായ ആരോഗ്യ പ്രശ്നമുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് വാക്സിനേഷനിൽ മുൻഗണന നല്കിയത്. അര മില്യനോളം ആളുകൾക്ക് […]

ലണ്ടൻ : ലണ്ടനിലെ യു.എ.ഇ എംബസ്സി ഉദ്യോഗസ്ഥനായ കാസർഗോഡ് ചൗക്കി സ്വദേശി അബ്ദുൽ കരീം ലണ്ടനിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതപ്പെടുന്നു. അറുപതുകാരനായ അബ്ദുൽ കരീം ലണ്ടനിലെ ഹാംട്ടൻ കോർട്ടിൽ ആയിരുന്നു താമസം. 2005 മുതൽ യുകെയിൽ താമസിക്കുന്ന അബ്ദുൽ കരീം ദീർഘ കാലമായി യു.എ.ഇ എംബസിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ് സെറ്റിൽ ആയിരിക്കുന്നത്. മകളുടെ നിക്കാഹിന് ശേഷം ആറു ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ […]

Breaking News

error: Content is protected !!