മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാര്‍‍ക്ക്സ് റിസര്‍വോയറില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്. ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാര്‍‍ക്ക്സ് റിസര്‍വോയറില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്. ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ […]

ന്യൂ യോര്‍ക്ക്‌: ആപ്പിളും ഗൂഗിള്‍ സ്റ്റോറും ട്വിറ്ററിനെ ആപ്പില്‍നിന്ന് നീക്കിയാല്‍ ബദല്‍ ഫോണ്‍ ഇറക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. ‘അത് സംഭവിക്കില്ലെന്ന് ഉറപ്പായും ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഉണ്ടായാല്‍ വേറെ വഴിയില്ല. ഞാന്‍ വേറെ ഫോണ്‍ ഉണ്ടാക്കും’ -മസ്ക് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ ഉപയോക്താവ് ലിസ് വീലര്‍ ആണ് ഇത്തരമൊരു സന്ദേഹവും ബദല്‍ ഫോണ്‍ ഉണ്ടാക്കണമെന്ന നിര്‍ദേശവും പങ്കുവെച്ചത്. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം. ആപ്പിള്‍ കമ്ബനി […]

ഐഡഹോ: യുഎസില്‍ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാര്‍ഥികള്‍ സമീപത്തുള്ള അപ്പാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിക്കായി തിരച്ചില്‍ തുടരുന്നു. പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വന്‍ രോഷം ഉയരുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് ഉൗര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ന്ധന്ധനിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. ഭയപ്പെടേണ്ടതില്ല”. പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. അതേ സമയം പ്രതികളെ […]

വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഈച്ചകളിലും എലികളിലുമാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാര്‍സ്-കോവ്-2 വൈറസ് നടത്തുന്ന ഗൈക്കോലൈസിസ് എന്ന പ്രക്രിയയാണ് 2ഡിജി […]

ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം. ഡാലസിലെ പ്രശസ്തമായ ലോ ഫേമില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതില്‍, കൂടല്‍ സ്വദേശി ഷീല ജോസഫ് ദമ്ബതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഡാലസ് കാരോള്‍ട്ടണില്‍ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ […]

വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. എട്ടു മില്യണ്‍ ആളുകള്‍ക്കു സ്വാഭാവികമായി കിട്ടുന്ന ഇളവിന് മറ്റുള്ളവര്‍ അപേക്ഷ […]

മിസിസ്സിപ്പിയിലെ ലിറ്റില്‍ ബ്ലെസിങ് ഡേ കെയറിലാണ്‌ സംഭവം. സംഭവത്തില്‍ ഡേ കെയറിലെ അഞ്ചു ജീവനക്കാര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരി മുഖംമൂടി ധരിച്ചെത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മുഖംമൂടി ധരിച്ച്‌ കുട്ടികളെ ഭയപ്പെടുത്തുകയും കുട്ടികള്‍ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന കില്‍ബേണ്‍, ഷീന്‍ ഷെല്‍ട്ടണ്‍. ജെന്നിഫര്‍ […]

വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്തടിക്കാന്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആ​ഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ അനുയായികള്‍ 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ച്‌ കയറിയ സമയത്ത് അദ്ദേഹം അവിടെ എത്തിയിരുന്നുവെങ്കില്‍ താന്‍ മുഖമടച്ച്‌ ഒന്നു കൊടുത്ത് അവിടെ നിന്ന് പുറത്താക്കിയേനെ. അതിന്റെ പേരില്‍ ജയിലില്‍ പോകാനും താന്‍ ഒരുക്കമായിരുന്നു എന്നാണ് നാന്‍സി പറയുന്നത്. കലാപ ദിവസത്തെ സ്പീക്കറുടെ പുതിയ ഫൂട്ടേജിലാണ് ഇക്കാര്യമുള്ളത്. ഡോക്യുമെന്ററി […]

കാലിഫോണിയ: കലിഫോണിയയിലെ മെര്‍സെഡ്‌ കൗണ്ടിയില്‍ നിന്നു തിങ്കളാഴ്ച്ച തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ അമേരിക്കന്‍ കുടുംബത്തിലെ നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കൗണ്ടി ഷെറീഫ് വേണ് വാങ്കെ അറിയിച്ചു. വ്യാപകമായ തിരച്ചില്‍ നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി വാങ്കെ ദുഖകരമായ വാര്‍ത്ത അറിയിച്ചത്. “നമ്മുടെ ഏറ്റവും കഠിനമായ ആശങ്കകള്‍ ശരിയായി,” അദ്ദേഹം പറഞ്ഞു. “ഈ കുറ്റകൃത്യം എത്ര വിവേകശൂന്യമാണെന്നു വിവരിക്കാന്‍ എനിക്ക് കഴിയുന്നില്ല.” ദോസ് പലോസ് നഗരത്തിനടുത്തു ഒരു പഴത്തോട്ടത്തില്‍ ജോലി ചെയ്യുന്ന […]

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവെപ്പ് തുടരുന്നു. ന്യൂയോര്‍ക്കിലെ ബ്രോണക്‌സ് തെരുവിലാണ് വാക്കുതര്‍ക്കം വെടിവെപ്പില്‍ കാലാശിച്ചത്. രണ്ടു പേര്‍ 15 വയസ്സുകാരനെ വെടിവെച്ചിടുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. അക്രമികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാസില്‍ ഹില്‍ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ മാസം വടക്കന്‍ കരോലിനയില്‍ ഹൈസ്‌ക്കൂളില്‍ വെടിവെപ്പ് നടന്നിരുന്നു. അക്രമത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിന് ഒരാഴ്ച മുമ്ബ് 15 […]

Breaking News

error: Content is protected !!