ലണ്ടന്‍ : നോര്‍ത്ത് ലണ്ടനിലെ ഒരു പാര്‍ക്കില്‍ വെച്ച് രണ്ടു സഹോദരിമാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 18 കാരന്‍ ലണ്ടന്‍ മെട്രോ പോളിറ്റന്‍ പോലിസ് പിടിയിലായി. ബിബ്ബ ഹെന്റി , നികോള്‍ സ്മാള്‍മാന്‍ എന്നിവരാണ് ജൂണ്‍ 6 ന് വെംബ്ലിക്കടുത്തുള്ള ഒരു പാര്‍ക്കില്‍ വെച്ച് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 18 കാരനെ സൌത്ത് ലണ്ടനിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കിനടുത്തുള്ള CCTV ക്യാമറയില്‍ നിന്നുള്ള […]

ലണ്ടന്‍ : യുകെ സമ്പത്ത് വ്യവസ്ഥ 40 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് യുകെയില്‍ വരാനിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള പ്രവചനം നടത്തിയത്. കഴിഞ്ഞ 4 മാസത്തിനിടയില്‍ 2 ശതമാനത്തിന്റെ തകര്‍ച്ചയാണ് എകണോമിയില്‍ രേഖപ്പെടുത്തിയത്. 1979ല്‍ ആണ് ഇത്തരത്തിലുള്ള ഒരു തകര്‍ച്ച യുകെയില്‍ ഇതിന് മുമ്പ് അനുഭവപ്പെട്ടത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ […]

ലണ്ടന്‍: യുകെയിലെ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രമുഖ ബജറ്റ് എയര്‍ ലൈന്‍ ആയ ഈസി ജെറ്റ് പ്രധാന ഹബ്ബ്കളായ സ്റ്റാന്‍സ്റ്റഡ്‌ എയര്‍പോര്‍ട്ട്, ന്യൂ കാസില്‍, സൌത്ത്ഏന്‍ഡ് എന്നിവ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. വരും മാസങ്ങളില്‍ ഈസി ജെറ്റില്‍ ഏകദേശം 5000 ജോലികള്‍ ഇത് മൂലം നഷ്ട്ടപ്പെടും. ഇതില്‍ 2300 പൈലറ്റുമാരും ഉള്‍പ്പെടും. എന്നാല്‍ ഈ എയര്‍പോര്‍ട്ടുകളിലേക്കുള്ള സര്‍വീസ് എസ്സി ജെറ്റ് തുടരും. 2023 വരെ […]

ലണ്ടന്‍ : സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്ല്യംസന്‍. ‘സമ്മര്‍ ഹോളിഡെക്ക് ശേഷം സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ നിര്‍ബന്ധമായും സ്കൂളുകളില്‍ ഹാജരാകണം. റിസപ്ഷന്‍, ഇയര്‍ 1, ഇയര്‍ 6 എന്നീ പ്രൈമറി ക്ലാസുകളില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇപ്പോള്‍ കുട്ടികള്‍ ഹാജരാകേണ്ടത്. സെക്കണ്ടറി സ്കൂളുകളില്‍ ഇയര്‍ 11, ഇയര്‍ 11, ഇയര്‍ 12 എന്നീ ക്ലാസ്സുകളിലും കുട്ടികള്‍ ഹാജരാകണമെന്ന് […]

ലണ്ടന്‍ : യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകള്‍ ജൂലൈ 4 ന് പുനരാരംഭിക്കുമെന്ന് DVSA. ഡ്രൈവിംഗ് ലെസണ്‍ ക്ലാസ്സുകളും ജൂലൈ 4 ന് ആരംഭിക്കും. കാറുകള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ വാഹങ്ങള്‍ക്കും ഇതേ തിയതിയില്‍ തന്നെയാണ് ടെസ്റ്റുകള്‍ ആരംഭിക്കുക. DVSA വെബ്‌സൈറ്റില്‍ ആണ് ഇത് സംബന്ധമായ അറിയിപ്പുള്ളത്. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ജൂലൈ 22 ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ. പ്രാക്ടിക്കല്‍ ടെസ്റ്റിന് മുമ്പ് ആവശ്യമായ ലെസ്സണുകള്‍ എടുക്കാന്‍ ആളുകള്‍ക്ക് […]

ലണ്ടന്‍: വരുന്ന വേനലവധിക്കാലത്തും പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ സ്കൂള്‍ ഭക്ഷണം ലഭ്യമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാഭ്യാസ വകുപ്പ് വിവിധ കൌണ്സിലുകളോട് ഇത് സംബന്ധമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തൊണ്ണൂറു പൌണ്ട് വരെയാണ് ഓരോ കുട്ടിക്കും ലഭിക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബാള്‍ താരം മാര്‍ക്സ് റഷ്ഫോര്‍ഡിന്‍റെ കാമ്പയിന്‍റെ ഫലമായാണ് സര്‍ക്കാര്‍ ഹോളിഡെ സമയത്ത് കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം എന്ന തീരുമാനം എടുത്തത്‌. ഏതെങ്കിലും തരത്തിലുള്ള വരുമാന […]

ലണ്ടന്‍ : കൊറോണ ബാധ നിരക്ക് വീണ്ടും ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ ലെസ്റ്റര്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചേക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. യുകെയില്‍ ഇനി മുതല്‍ ‘പ്രാദേശിക ലോക്ക് ഡൌണ്‍’ മാത്രമേ പ്രഖ്യപിക്കൂവെന്നാണ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കൊറോണ ബാധ നിരക്കില്‍ ഏകദേശം 25 ശതമാനം വര്‍ധനവ്‌ ആണ് ലെസ്റ്ററില്‍ രേഖപ്പെടുത്തിയത്. പുതിയതായി 2494 കേസുകള്‍ […]

ഗ്ലാസ്കോ: ഗ്ലാസ്കോ ഭീകരാക്രമണത്തിനിടെ പോലിസ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. സുഡാന്‍ സ്വദേശിയായ ബടെര്‍ദീന്‍ അബ്ദല്ല ആദം ആണ് കൊല്ലപ്പെട്ട വ്യക്തി.28 കാരനായ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹോം ഓഫീസ് ആണ് പുറത്തു വിട്ടത്. എന്നാല്‍ പ്രതിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലിസ് റെക്കോര്‍ഡ്‌കളില്‍ ഇല്ല. സുഡാനില്‍ നിന്നുള്ള അഭയാര്‍ഥിയാണ് ഇയാള്‍. പ്രതി ആക്രമണം നടത്തിയ പാര്‍ക്ക് ഇന്‍ ഹോട്ടല്‍, ഗ്ലാസ്കോയില്‍ അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ വിവിധ ഹോട്ടലുകളില്‍ […]

ലണ്ടന്‍ : ഹോളിഡെ ബുക്കിംഗ് റേറ്റില്‍ വന്‍ വര്‍ധനവ്‌ ഉണ്ടായതായി ബുക്കിംഗ് കമ്പനികള്‍. ജൂലൈ 6 മുതല്‍ കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഹോളിഡെ ബുക്കിംഗില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ ബാധ മൂലമുള്ള മരണസംഖ്യ ഇപ്പോള്‍ നാമമാത്രമാണെങ്കിലും, യുകെയില്‍ മരണ നിരക്ക് ഇപ്പോഴും 100ന് മുകളില്‍ ആണ്. ശനിയാഴ്ച 100 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. […]

Breaking News