തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നൽകുന്നത്. എല്ലാവർക്കും അഡൈ്വസ് മെമ്മോ നൽകിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കൗൺസിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. പാരമെഡിക്കൽ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്നതിനാൽ ഇതിനെ […]

തിരുവനന്തപുരം ∙ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗണിൽ (അടച്ചിടൽ). തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബവ്റിജസ് ഔട്ട്ലറ്റുകൾ […]

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ളകാര്യം പിന്നീട് തീരുമാനിക്കും. അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി […]

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിലാണ് രാജ്യം ഇന്ന്. കോറോണ വൈറസിനെ പ്രതിരോധിക്കാനായി ലോക്കല്‍ ട്രെയിനുകള്‍, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കടകമ്ബോളങ്ങളും അടഞ്ഞു കിടക്കുന്നു. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ജനത […]

ദുബൈ: ഒരു പതിറ്റാണ്ടോളം ജീവിച്ചുതീര്‍ത്ത അതേ മണ്ണില്‍ അബ്​ദുല്‍ കരീമിന്​ അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട്​ ചങ്ങരംകുളം മാരായംകുന്ന് പാറപ്പുറത്ത്​ താമസിക്കുന്ന വെള്ളൂര്‍ വളപ്പില്‍ ബാവക്കയുടെ (അലി) മകന്‍ അബ്​ദുല്‍ കരീമിനെ (55) യു.എ.ഇയില്‍ തന്നെ ഖബറടക്കും. കോവിഡ്​ ബാധയെ തുടര്‍ന്ന്​ ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയതോടെയാണ്​ നാട്ടിലേക്ക്​ മൃതദേഹം എത്തിക്കാന്‍ കഴിയാതെ വന്നത്​. ഇതോടെ യു.എ.ഇയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ന്​ തന്നെ ഖബറടക്കാനാണ്​ […]

ഗുവാഹത്തി : കൊറോണ വൈറസ് വ്യാപകമായതിന് പിന്നാലെ ജോലി നഷ്ടമായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഭാഗ്യം തുണച്ചു. ആശാരിപ്പണിയ്ക്കായി കേരളത്തിലെത്തിയ മിര്‍സപൂര്‍ സ്വദേശിക്കാണ് ലോട്ടറിയടിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഒരു ട്രെയിനില്‍ എസി ടിക്കറ്റ് പോലും എടുക്കാന്‍ പൈസയില്ലാതിരുന്ന ഇജ്റുള്‍ കഴിഞ്ഞ ദിവസമാണ് മിര്‍സാപൂരിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് ലോട്ടറിയടിച്ച വിവരം അറിഞ്ഞത്. വിവരം പുറത്ത് വന്നതോടെ നാട്ടിലെ താരമായി ഇയാള്‍ […]

തിരുവനന്തപുരം ∙ കേരളത്തില്‍ 15 പേര്‍ക്ക് കൂടി കോവിഡ്–9 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസർകോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ […]

ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ ഒരു പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത്, ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നാമെല്ലാവരും പാത്രത്തില്‍ ക്ലാപ് ചെയ്യുന്നതിലൂടെ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്. നിരവധിപേരാണ് നടന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ’ എന്നാണ് എഴുത്തുകാരന്‍ ബെന്യാമിന്‍ ഫേസ്ബുക്കില്‍ […]

കോവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതൊടെ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക. കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കാബിനറ്റ് […]

Breaking News