വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പെന്റഗണ്‍.ഇന്ത്യന്‍ സൈന്യവുമായുള്ള തങ്ങളുടെ ബന്ധം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുളള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1997-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏതാണ്ട് കുറവായിരുന്നു.എന്നാല്‍ ഇന്ന് അത് 20 ബില്യണ്‍ ഡോളറിന് മുകളിലാണ്.യുഎസില്‍ നിന്ന് സുരക്ഷാ സഹായം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയെന്ന് കഴിഞ്ഞ മാസം ഒരു പത്രസമ്മേളനത്തില്‍ ജനറല്‍ റൈഡര്‍ […]

ലണ്ടന്‍: വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആണ്‍കുട്ടികള്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ സെന്റ് ഹെലന്‍സിലെ റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തിന്റെ പേരില്‍ കുട്ടികളെ പുറത്താക്കുമെന്ന് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്തി പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥികളില്‍ പലരും കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് രക്ഷിതാക്കള്‍ കാര്യം അറിയുന്നത്. സ്‌കൂള്‍ […]

ഗൂഗിളിന്റെ മാജിക് ഇറേസര്‍ ടൂള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും. ഗൂഗിള്‍ പിക്സല്‍(Google Pixel) ഫോണുകളിലൂടെ ഗൂഗിള്‍(Google)അ‌വതരിപ്പിച്ച മാജിക് ഇറേസറാണ് (Magic Eraser) ഇനിമുതല്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തില്‍ ഒഴിവാക്കാനും അതുവഴി ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസര്‍ (Magic Eraser)സഹായിക്കുന്നു. ഐഫോണ്‍ (iPhone) ഉടമകള്‍ ഏറെ ആഗ്രഹിച്ച ഫീച്ചറാണ് ഇതെന്നുപറയാം. iOS […]

ലണ്ടന്‍: 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉണങ്ങിവരണ്ട മാസമായി ഫെബ്രുവരി. ഇതോടെ ഈ വര്‍ഷം മറ്റൊരു വരള്‍ച്ച കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ബ്രിട്ടനില്‍ കൂടുതല്‍ ഹോസ്പൈപ്പ് നിരോധനങ്ങളും, ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗവണ്‍മെന്റ് ഉപദേശകരായ നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് പറഞ്ഞു.വെള്ളത്തിന്റെ ക്ഷാമം പച്ചക്കറികളുടെ ലഭ്യതയെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. യുകെയിലെ രണ്ട് പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളായ ഈസ്റ്റ് ആംഗ്ലിയയും, ഡിവോണും ഇപ്പോഴും വരള്‍ച്ച നേരിടുകയാണ്. ഫെബ്രുവിരിയില്‍ […]

ലൂട്ടൻ : ബ്രിട്ടനിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ ടൂർണമെന്റുകളിലൊന്നായ ബ്രിട്ടൻ കെ എം സി സി യുടെ നാലാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 19-02-2023 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി. 50 ൽ പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗോൾഡ് വിഭാഗത്തിൽ ആദിൽ – നബീൽ എന്നിവർ ഒന്നാം സ്ഥാനവും , ജൗഹർ -നസ്വീഫ് എന്നിവർ രണ്ടാം […]

ലണ്ടന്‍: യുകെയിലെ ലീഡ്സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 8.30ന് ആതിര […]

ലണ്ടന്‍: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കാന്‍ ഒരുങ്ങി യുകെ. ഇന്ത്യയില്‍ നിന്നുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുന്‍ സര്‍വകലാശാല മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ക്രിസ് സ്‌കിഡ്മോര്‍ അധ്യക്ഷനായ ഇന്റര്‍നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്റെ (ഐ എച്ച് ഇ സി) നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പോസ്റ്റ് […]

ലണ്ടന്‍: യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുള്‍പ്പെടെയുള്ള പഴം പച്ചക്കറിവര്‍ഗ്ഗങ്ങളുടെ ക്ഷാമത്തില്‍ വലഞ്ഞ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. ”മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ തക്കാളിയുടെ വിപണിയിലെ കുറവ് വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.യുകെയില്‍ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം മൊറോക്കോയിലും തെക്കന്‍ സ്‌പെയിനിലും നിന്നുമാണ്. രണ്ടു പ്രദേശങ്ങളിലും അടുത്ത കാലത്തുണ്ടായ […]

ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികമാനസിക വളര്‍ച്ചയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ഭക്ഷണത്തില്‍നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ അമിത ഊര്‍ജദായകമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമ്ബോള്‍ അത് രോഗാവസ്ഥയായി മാറുന്നു. കാരണങ്ങള്‍ അശാസ്ത്രീയമായ ഭക്ഷണരീതിയാണ് അമിതവണ്ണത്തിനുള്ള മുഖ്യകാരണം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് കലോറി. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയാണ് പ്രധാന ഊര്‍ജദായക പോഷകങ്ങള്‍. […]

ലണ്ടന്‍: യുകെ മലയാളികള്‍ക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഫെബ്രുവരി 21ന്. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് 4.15 ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരവും. പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന കയലക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും ഫെബ്രുവരി 2 ന് […]

Breaking News

error: Content is protected !!