ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം.നന്ദി- മോദി ട്വീറ്റ് ചെയ്തു.

19 കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച്‌ മമ്മൂട്ടി. തന്‍്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. ഇതില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു. “കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്‌ പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ, ഏപ്രില്‍ […]

സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓണ്‍ലൈന്‍ പ്രാര്‍ത്ഥന സദസ്സും ഏപ്രില്‍ 5 നു ഞായറാഴ്ച്ച 6 മണിക്ക് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സമസ്ത ലണ്ടന്‍ യുട്യൂബ് ചാനലിലേക്ക് ലോഗിന്‍ ചെയ്യുക.

ജയ്​പൂര്‍: ഗര്‍ഭിണിയായ യുവതിക്ക്​ മുസ്​ലിമാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ല. മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റുന്നതിനിടെ ആംബുലന്‍സില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ്​ മരിച്ചു. രാജസ്​ഥാനിലെ ഭരത്​പൂര്‍ ജില്ലാ ആസ്​ഥാനത്തെ ജനന ആശുപത്രിയിലാണ്​ സംഭവം. യുവതിയുടെ ഭര്‍ത്താവ്​ ഇര്‍ഫാന്‍ ഖാന്‍ പറയുന്നതിങ്ങനെ: ‘ഗര്‍ഭിണിയായ എ​​െന്‍റ ഭാര്യയെ സിക്രിയില്‍ നിന്നും ജില്ലാ ആസ്​ഥാനത്തെ ജനന ആശുപത്രിയിലേക്ക്​ റഫര്‍ ചെയ്​തതായിരുന്നു. എന്നാല്‍, ഞങ്ങള്‍ മുസ്​ലിംകളായതുകൊണ്ട്​ ജയ്​പൂരിലേക്ക്​ പോകണമെന്നാണ്​ ജനന ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്​ടര്‍മാര്‍ പറഞ്ഞത്​. ജയ്​പൂരിലേക്ക്​ […]

– സഹീര്‍ വളപ്പില്‍ – കോവിഡ് – 19 എന്ന മഹാമാരി അപ്രതീക്ഷിതമായി മനുഷ്യരാശിക്ക് നാശം വിതച്ചു ലോകം മുഴുവൻ വ്യാപിക്കുമ്പോൾ, ലോകം ആശങ്കാജനകമായ സംഭവ വികാസങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണം അതി ദുഷ്കരവും പ്രയാസമേറിയതുമാകും എന്നൂഹിക്കാവുന്നതേയുള്ളു. ഒരു പക്ഷെ നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത അതി കഠിനമായ സാമ്പത്തിക മാന്ദ്യം ലോകത്തിനു മുകളിൽ കാർമേഘം പടർത്തി നിൽക്കുന്നു. ഓരോ രാജ്യവും ഇതിനെയെങ്ങിനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള ഗഹനമായ പഠനത്തിലാണ്. […]

രണ്ടു ദിവസം മുമ്പ് ബര്‍മിംഗ്ഹാമില്‍ അന്തരിച്ച മലയാളി ഡോക്ടര്‍ ഹംസ സാഹിബിന്റെ മയ്യത്ത് ബാര്മിന്ഘാമിലെ ഡട്ലി സെമിത്തേരിയില്‍ ഖബറടക്കി. അദ്ധേഹത്തിന്റെ മകനും മകളും മരുമകനും സന്നിഹിതരായിരുന്നു. ലോക്ക് ഡൌണ്‍ കാരണം നിയന്ത്രങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ സുഹൃത്തുക്കള്‍ക്കും മറ്റു കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പരേതനു വേണ്ടി പ്രാര്‍ഥിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യര്‍ഥിച്ചു.

കൊറോണ ബാധയുമായി ബന്ധപ്പെട്ടു ആശങ്കയില്‍ കഴിയുന്ന മലയാളികളെ സഹായിക്കാന്‍ അല്‍- ഇഹ്സാന്‍ യു.കെ. യുടെ ഹോട്ട് ലൈന്‍ നമ്പര്‍. യു.കെ യുടെ ഏതു ഭാഗത്ത്‌ നിന്നും 03303500605 എന്ന നമ്പരില്‍ വിളിച്ചാല്‍ അല്‍ ഇഹ്സാന്‍ വളണ്ടിയര്‍മാര്‍ സഹായവുമായെത്തും. കൊറോണ ബാധയെക്കുറിച്ചുള്ള ഭീതി കാരണം ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ടെലഫോണ്‍ കൌണ്സിലിംഗ് അടക്കമുള്ള സഹായങ്ങള്‍ വളണ്ടിയര്‍മാര്‍ നല്‍കും.

ഡോ. അംജദ് അല്‍ ഹൌരാനി യും ഡോ. ആദില്‍ അല്‍ തയാറും പരസ്പരം അറിയുന്നവരല്ല. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ നിന്നും നൂറു കണക്കിന് മൈലുകള്‍ അകലെ കിടക്കുന്ന ഊഷരമായ ചെറിയ ഗ്രാമങ്ങളില്‍ താമസിക്കുന്ന സാധാരണ അറബ് കുടുംബങ്ങളില്‍ ജനിച്ചവരാണിവര്‍. അയ്യായിരം മൈലുകള്‍ക്കിപ്പുറം തണുത്തുറഞ്ഞ വടക്കന്‍ യുറോപ്പിലെ ഒരു അന്യ നാട്ടില്‍, തങ്ങളുടെ ചുമതലയായ വൈദ്യ സേവനത്തിനിടെ സഹജീവികളെ രക്ഷിക്കാനുള്ള വെമ്പലില്‍ സ്വന്തം സുരക്ഷ നോക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ജീവിതത്തിലെ എല്ലാ […]

A big thank you to everyone in the UK Malayali Community. British Kairali has reached 1000 readers per day after just 8 days of publishing. The amount of support that has been expressed by the Malayali Organisations and individuals to our humble initiative, has been overwhelming And without it we […]

ലണ്ടന്‍ : യു. കെ. യിലെ കൊറോണ ബാധയുടെ തോത് ഏപ്രില്‍ മധ്യത്തോടെ പാരമ്യതിലെത്തുമെന്ന് ഹെല്‍ത്ത്‌ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് . ഏപ്രില്‍ അവസാനത്തോടെ പീക്കില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ തിയതിയില്‍ പീക്കിലെത്താന്‍ സോഷ്യല്‍ ഡിസ്റ്റ്ന്‍സിംഗ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം.

Breaking News

error: Content is protected !!