ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാമാരി കഴിഞ്ഞതോടെ നഴ്സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും, ശമ്പളത്തിലെ കുറവുമെല്ലാം […]

ഇന്നലെ നോര്‍ഫോക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ കടലിനടിയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫ്രാന്‍സ് മിലിറ്ററി ആപ്ലിക്കേഷന്‍സ് വിഭാഗം പറഞ്ഞത്,ഞായറാഴ്ച്ച രാവിലെ 7.14 ന് സംഭവിച്ച ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബ്രിട്ടീഷ് തീരത്തു നിന്നും ഏകദേശം 56 മൈല്‍ മാറിയാണെന്നാണ്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രഭവ കേന്ദ്രം. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ എപ്പോഴും ആഴം കൂടിയ ഭൂകമ്പങ്ങളേക്കാള്‍ ശക്തമായിരിക്കും. […]

ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുന്നു.

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള 50 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. യുകെ മലയാളികള്‍ക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോര്‍ത്ത് വെയില്‍സിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാന്‍ (25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് . മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം […]

ലണ്ടന്‍: പക്ഷിപ്പനി തെക്കേ അമേരിക്കയിലും കണ്ടെത്തിയത് ആശങ്കയാകുകയാണ്. കടല്‍ സിംഹങ്ങള്‍, നീര്‍ നായ്ക്കള്‍, കുറുക്കന്‍ ,തെക്കേ അമേരിക്കയിലെ ചില സസ്തനികള്‍, പുള്ളിപുലികള്‍, ഡോള്‍ഫിനുകള്‍ എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തി. മറ്റ് വര്‍ഗ്ഗങ്ങളിലേക്കും രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തെക്കേ അമേരിക്കവരെ ഇതു എത്തിയത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന് അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ വൈറോളജി വിഭാവം തലവന്‍ ഇയാന്‍ ബ്രൗണ്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യത്തെ കുറിച്ച് കൂടുതല്‍ ആശങ്കാകുലരാകേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും […]

വയറിന്റെ ആരോഗ്യം നന്നായാല്‍ ആകെ ആരോഗ്യം തന്നെ നന്നായി എന്നാണ് വിലയിരുത്തപ്പെടാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. പല ഘടകങ്ങളാണ് വയറിന്റെ ആരോഗ്യത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നത്. പ്രധാനമായും ഡയറ്റ് (കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം), ഡയറ്റ് ക്രമം (ഭക്ഷണസമയങ്ങള്‍) തുടങ്ങിയ കാര്യങ്ങള്‍ തന്നെയാണ് ബാധിക്കുക. ഇതിന് പുറമെ മറ്റ് ജീവിതരീതികളും കാര്യമായ സ്വാധീനം ചെലുത്തുന്നു. […]

ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. റോബോട്ടുകളെ […]

ലണ്ടന്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്‌സിനെ പുതിയ ഊര്‍ജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയര്‍മാന്‍ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നല്‍കി. മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേര്‍ന്നു. അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകര്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ട് […]

ലണ്ടനില്‍ നിന്നും കാണാതായ 45 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. നിക്കോള ബുള്ള എന്ന സ്ത്രീയെയാണ് കാണാതായത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിക്കോളയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഇവര്‍ പുഴയില്‍ വീണതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ നിഗമനം തള്ളിക്കളയുകയാണ് ചെയ്യുന്നത്. പത്ത് ദിവസം മുന്‍പ്, തന്റെ രണ്ട് പെണ്‍കുട്ടികളെ പതിവുപോലെ ലങ്കാഷയറിലുള്ള സ്കൂളില്‍ ഇറക്കിയ ശേഷം, അടുത്തുള്ള ഒരു നദിയുടെ സമീപത്തു […]

ഫ്ലാക്സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മറ്റ് വിറ്റാമിനുകള്‍ എന്നിവ കൊണ്ടെല്ലാം സമ്ബുഷ്ടമാണ് ഫ്ളാക്സ് സീഡ്. എപ്പോഴും […]

Breaking News

error: Content is protected !!