ലണ്ടന്‍: ബ്രിട്ടനെ ഒരു വര്‍ഷത്തിലേറെയായി പൊറുതിമുട്ടിക്കുന്ന പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. വാര്‍ഷിക സിപിഐ നിരക്ക് ഡിസംബറില്‍ 10.5 ശതമാനത്തിലേക്ക് താഴ്ന്നു. മുന്‍ മാസത്തെ 10.7 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. ഇന്ധന ചെലവുകള്‍ കുറഞ്ഞതാണ് രാജ്യത്തിന് ആശ്വാസമേകുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറാന്‍ വഴിയൊരുക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 11.1 ശതമാനത്തില്‍ എത്തിയ നിരക്ക് 40 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചിരുന്നു. പലിശ നിരക്കുകള്‍ […]

പല പ്രദേശങ്ങളിലും യെല്ലോ അല്ലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബര്‍ അലര്‍ട്ടും നിലവില്‍ നല്‍കിയിട്ടുണ്ട്. രാത്രിയില്‍ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ സ്‌കോട്ട് ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ മോശമാകുമെന്ന് […]

ലണ്ടന്‍: മെറ്റ് പോലീസ് ഓഫീസര്‍ പദവി ഉപയോഗിച്ച് സ്ത്രീകളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ബലാത്സംഗക്കാരന്‍ ഡേവിഡ് കാരിക്കിന്റെ തനിനിറം പുറത്ത്. ഡസന്‍ കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് സമ്മതിച്ചതോടെയാണ് പോലീസ് ഓഫീസറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ഇയാളെ പരിചയപ്പെട്ട് ബന്ധത്തിലായ ഒരു സ്ത്രീ കാരിക്കില്‍ നിന്നും നേരിട്ട അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസുകാരനായതിനാല്‍ തന്നെ ആരും തൊടില്ലെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ സെക്സിനിടെ ഔദ്യോഗികമായി ലഭിച്ച തോക്കും, […]

ലണ്ടന്‍: സൗത്ത് മേഖലയില്‍ മഞ്ഞ് കൊടുങ്കാറ്റുകള്‍ വീശിയടിക്കുന്നതോടെ രാജ്യത്ത് താപനില വീണ്ടും കുത്തനെ താഴ്ന്നു. -10 സെല്‍ഷ്യസ് വരെയുള്ള തണുപ്പാണ് രാജ്യത്തേക്ക് വീശിയടിച്ചത്. ബ്രൈറ്റണ്‍, ചിചെസ്റ്റര്‍, കാന്റര്‍ബറി, ഡോവര്‍ എന്നിവിടങ്ങളില്‍ രാവിലെ 2 മുതല്‍ 8 വരെ മെറ്റ് ഓഫീസ് മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് മേഖലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ സ്‌കോട്ട്ലണ്ടിന് മഞ്ഞും, ഐസും നേരിടേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ വെയില്‍സ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ […]

ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ ഏഴുവയസുകാരിക്ക് വെടിയേല്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ഫീനിക്‌സ് റോഡിലെ സെന്റ് അലോഷ്യസ് പള്ളിയില്‍ ശവസംസ്‌കാര ശ്രുശ്രുഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്. ശവസംസ്‌കാര ചടങ്ങിന്റെ അവസാനം സമാധാനത്തിന്റെ പ്രതീകമായ വെളുത്ത പ്രാവുകളെ പറത്തി വിട്ടപ്പോള്‍ ഒരാള്‍ കാറില്‍ നിന്ന് ചാടിയിറങ്ങി ജനക്കൂട്ടത്തിനെ നേരെ […]

ബ്രിട്ടനില്‍ കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. രാവിലെ എട്ടിന് നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ മനസിലായിട്ടില്ല. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ […]

ലണ്ടൻ: ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച്‌ മല്ലു സ്ട്രെയ്ഞ്ചര്‍സ് നെെറ്റ് ന്റെ രണ്ടാം പതിപ്പിലേക്ക് യു കെ മലയാളികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പരസ്പരം അറിയാത്ത U.K യിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് Mallu Strangers Night എന്ന പരിപാടിയുടെ രണ്ടാം പതിപ്പ്. നവംബറില്‍ ചെസ്റ്ററില്‍ നടത്തിയ പരിപാടിയുടെ ആദ്യ […]

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ യുകെ ഉപഭോക്താക്കള്‍ ഈ വര്‍ഷം അവരുടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി കണ്‍സള്‍ട്ടിംഗ് കമ്ബനിയായ കെപിഎംജിയുടെ ഒരു സര്‍വേ വ്യക്തമാക്കുന്നു. നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം കാരണം ഭക്ഷണം കഴിക്കുന്നതിനും അവധിദിനങ്ങള്‍ക്കും മറ്റ് അനാവശ്യ കാര്യങ്ങള്‍ക്കുമുള്ള ചെലവ് കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പോള്‍ ചെയ്ത 3,000 ഉപഭോക്താക്കളില്‍ ഏകദേശം മൂന്നില്‍ രണ്ട് പേരും പറഞ്ഞു. ഭക്ഷണം, ഊര്‍ജം, ഇന്ധനം, മോര്‍ട്ട്ഗേജ് അല്ലെങ്കില്‍ വാടക ചെലവുകള്‍ […]

ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. ഓര്‍ബിറ്റ് ഹൗസിംഗ്, ലാംബെത്ത് കൗണ്‍സില്‍, ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ എന്നിവരുടെ […]

ലണ്ടന്‍: ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വീസസിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലിക്ക് കയറിയ 34 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജോലിയില്‍ കയറി അധികം വൈകാതെ തന്നെ യുവതി ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപനമേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഷാര്‍ലറ്റ് ലീച്ച് […]

Breaking News

error: Content is protected !!