ദില്ലി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിദേശത്ത് കഴിയുന്നവരെ നാട്ടിലേക്കെത്തിക്കാന്‍ വിപുലമായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 13 രാജ്യങ്ങളില്‍ നിന്ന് ആദ്യ ആഴ്ച പതിനയ്യായിരത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ആദ്യ ഘട്ടത്തില്‍ തന്നെ ചില വിമാനങ്ങള്‍ അയക്കും. രണ്ട് കപ്പലുകള്‍ ദുബായിലേക്ക് തിരിച്ചെന്നും കൂടുതല്‍ കപ്പല്‍ തയ്യാറെന്നും നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്കും ആദ്യ ആഴ്ച വിമാനങ്ങള്‍ പോകും. അമേരിക്കയിലേക്കും […]

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ സ്വന്തമായി വാഹനം ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തല്‍ക്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.നിലവില്‍ അടിയന്തരമായി വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പൊതുവാഹനം ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലുവ: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ആലുവക്കടുത്ത് മുട്ടത്ത് തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിന് സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ടിരുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മുട്ടം തൈക്കാവ് പുതുവയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (52), തൃക്കാക്കര തോപ്പില്‍ മറ്റത്തിപറമ്ബില്‍ മജഷ് (40), മകള്‍ അര്‍ച്ചന (11) എന്നിവരാണ് മരിച്ചത്. നോമ്ബ് തുറക്കാനുള്ള പലഹാരങ്ങള്‍ […]

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3900 കോവിഡ് കേസുകളും 195 മരണവും. രാജ്യത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി. മരണപ്പെട്ടവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു. രാജ്യത്ത് 32124 സജ്ജീവ രോഗികളാണുള്ളത്. 12727 പേര്‍ക്ക് രോഗം […]

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നീ​ല, വെ​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക​ള്‍​ക്ക് മേ​യി​ല്‍ കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ 10 കി​ലോ അ​രി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. നി​ല​വി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റേ​ഷ​ന്‍ വി​ഹി​തം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 22 രൂ​പ​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​രി 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ധി​ക​മാ​യി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് പു​റ​മെ മു​ന്‍​മാ​സ​ങ്ങ​ളെ​പ്പോ​ലെ നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് ആ​ളൊ​ന്നി​ന് ര​ണ്ട് കി​ലോ അ​രി നാ​ല് രൂ​പ നി​ര​ക്കി​ലും വെ​ള്ള കാ​ര്‍​ഡി​ന് […]

മും​​ബൈ: കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു. അന്ധേരിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി മേഴ്സി ജോര്‍ജാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് മെയ് ഒന്നിന് അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെയാണ് മരിച്ചത്. ഓഷിവാര ശ്മശാനത്തില്‍ സംസ്കാരം നടന്നു. മുംബൈയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇത്​.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്ബോഴുള്ള നഷ്‍ടം ഒഴിവാക്കാനായി താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള ജി ഫോം ഇതുവരെ പൂരിപ്പിച്ചു നല്‍കിയത് സംസ്ഥാനത്തെ പന്ത്രണ്ടായിരത്തില്‍ അധികം സ്വകാര്യ ബസുടമകള്‍ എന്ന് റിപ്പോര്‍ട്ട്. ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷ 12,683 ഉടമകള്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വകാര്യബസുകളും ഷെഡുകളില്‍ വിശ്രമജീവിതത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള […]

കുവൈറ്റ് സിറ്റി: ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാണത്തിനും കുവൈറ്റ് 40 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വന്‍ഡെര്‍ ലെയെണിന്റെ നേതൃത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൊറോണവൈറസ് ഗ്ലോബല്‍ റെസ്‌പോണ്‍സ് പ്ലെഡ്ജിംഗ് ഇവന്റില്‍ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ക്ക് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് നല്‍കിയ സംഭാവന 100 മില്ല്യണ്‍ ഡോളറാകുമെന്ന് അദ്ദേഹം […]

കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യയാളായ ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്ബസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് […]

തൃശൂര്‍: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചത് അങ്ങേയറ്റം വേദനാജനകമെന്ന് മന്ത്രി കെകെ ഷൈലജ. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ രോഗിയെ എടുക്കാനായി പോകുമ്ബോഴായിരുന്നു അപകടം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അജയ കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ തട്ടിയാണ് ആംബുലന്‍സ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാര്‍ ആംബുലന്‍സില്‍ […]

Breaking News

error: Content is protected !!