എവിടെനോക്കിയാലും കാണുന്നവരെല്ലാം മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഓണ്‍ലൈന്‍ ക്ലാസൊക്കെ പതിവായതോടെ പ്രായഭേദമില്ലാതെ ടെക്ക് ലോകത്ത് ജിവിക്കുകയാണ് നമ്മളെല്ലാം. ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും മുതല്‍ ഗെയിമുകളില്‍ വരെ മുഴുകിയിരിക്കുന്നവരാണ് അധികവും. എന്നാല്‍ ഈ കാഴ്ചകള്‍ വരും വര്‍ഷങ്ങളില്‍ പാടെ മാറും, കാരണം അത്ര വമ്ബന്‍ സാങ്കേതികവിദ്യകളാണ് ചിറകുവിരിക്കാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സാങ്കോതിവിദ്യയിലെ ഇത്തരം ചില ട്രെന്‍ഡുകളറിയാം. റോബോട്ടാണോ അതോ മനുഷ്യനോ?! കാഴ്ചയിലും പ്രവൃത്തിയിലും കൂടുതല്‍ മനുഷ്യസമാനമായി റോബോട്ടുകള്‍ അടുത്ത വര്‍ഷം എത്തിയേക്കാം. […]

ലണ്ടന്‍: ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വീസസിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലിക്ക് കയറിയ 34 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജോലിയില്‍ കയറി അധികം വൈകാതെ തന്നെ യുവതി ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപനമേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഷാര്‍ലറ്റ് ലീച്ച് […]

അതിശൈത്യം കാരണം വിറങ്ങലിക്കുകയാണ് യു.എസ് നഗരങ്ങള്‍. കനത്ത മഞ്ഞുവീഴ്ചയും വൈദ്യുതിയില്ലാത്ത അവസ്ഥയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 61 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലെ ഒരു നഗരഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയില്‍ മേഖലയാകെ മൂടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തെ ദൃശ്യങ്ങളുടെ ഒരു മിനിറ്റുള്ള ടൈംലാപ്സ് വിഡിയോയാണ് പ്രചരിക്കുന്നത്. വീടുകളും വാഹനങ്ങള്‍ പോകുന്ന റോഡുകളും ഉള്‍പ്പെടെ മഞ്ഞുവീഴ്ചയില്‍ മൂടി.

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ദുഷ്യന്ത് പട്ടേലിന് (67) നിരോധിത മരുന്ന് വിതരണം നടത്തിയതിന് യു.കെ കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. അലിഷ സിദ്ദീഖിയെന്ന യുവതി 2020 ആഗസ്റ്റില്‍ അമിതമായി മരുന്ന് കഴിച്ച്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദുഷ്യന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്. അലിഷ സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് പട്ടേലിന് മേല്‍ കുറ്റം ചുമത്തിയിട്ടില്ല.

ലോകമെമ്ബാടും നൂറ്റാണ്ടുകളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റാണ് ഇഞ്ചി. കൂടാതെ ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. തൊണ്ടവേദന ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതില്‍ ഇഞ്ചി വളരെ ഫലപ്രദമായ ഒരു സുഗന്ധവ്യഞ്ജനമാണ്. ഇഞ്ചി ചായ: തൊണ്ടവേദന ശമിപ്പിക്കാന്‍ ഇഞ്ചി ഉപയോഗിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇഞ്ചി ചായ കുടിക്കുക എന്നതാണ് ഒരു മാര്‍ഗം. ഇഞ്ചി ചായ ഉണ്ടാക്കാന്‍, ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് അരിഞ്ഞ് […]

ലണ്ടന്‍: സ്ട്രെപ്പ് എ രോഗം മൂലം യുകെയില്‍ ഇപ്പോള്‍ കുറഞ്ഞത് 30 കുട്ടികളെങ്കിലും മരിച്ചതായി കണക്കുകള്‍. സെപ്തംബര്‍ 19 നും ഡിസംബര്‍ 25 നും ഇടയില്‍ ഈ സീസണില്‍ ഇതുവരെ 18 വയസ്സിന് താഴെയുള്ള 25 പേര്‍ ഇംഗ്ലണ്ടില്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സ്‌കോട്ലന്‍ഡില്‍ 10 വയസ്സിന് താഴെയുള്ള രണ്ടു കുട്ടികള്‍ ഐഗാസ് ബാധിച്ചു മരിച്ചതായി പബ്ലിക് ഹെല്‍ത്ത് സ്‌കോട്ലന്‍ഡ് ബുധനാഴ്ച […]

ലണ്ടന്‍: യുകെയിലെ കടുത്ത തൊഴിലാളി ക്ഷാമം ഇല്ലാതാക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി വിരമിച്ച മധ്യവയസ്‌ക തൊഴിലാളികളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി ഉപേക്ഷിച്ച പ്രായമായവര്‍ക്ക് അവരെ തൊഴിലിലേക്ക് തിരികെ ആകര്‍ഷിക്കാന്‍ ‘മിഡ്ലൈഫ് എംഒടി’ എന്ന് പേരിട്ട പദ്ധതിയാണ് നടപ്പിലാക്കുക. എംഒടി സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജോലിക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നേരത്തെയുള്ള വിരമിക്കല്‍ വലിയ തൊഴിലാളി ക്ഷാമത്തിന് […]

ബോക്സിംഗ് ഡേ സെയിലിനായി ബ്രിട്ടീഷ് ജനത തെരുവിലിറങ്ങി. കടുത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെ കടകളുടെ മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 60 ശതമാനം വരെ വിലക്കുറവ് ഉണ്ടായതൊടെ എല്ലാ കടകളും ഹൗസ്ഫുള്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായതിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വിവിധ ചില്ലറ വില്പനശാലകളിലായി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ സമരം ഏറ്റവും അധികം ബാധിച്ച് സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ വിവിധ ചില്ലറ വില്പന ശാലകളിലെത്തിയവരുടെ […]

വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 ന് വിറലിലെ വാലസെ വില്ലേജിലെ ലൈറ്റ്ഹൗസിന്റെ മുന്‍വശത്തെ കവാടത്തിന് നേരെ […]

ലണ്ടന്‍: ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം. മഹാമാരി കൊടുമുടി കയറുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആഴ്ചതോറും ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ […]

Breaking News

error: Content is protected !!