ഫ്‌ളോറിഡ: ഗള്‍ഫില്‍ പട്രോളിങ് നടത്തുന്ന അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അപകടകരമായ അകലത്തില്‍ വലംവച്ചതായി യുഎസ് നാവികസേന. ഇറാന്‍ ഒരു മണിക്കൂറോളം പ്രകോപനം സൃഷ്ടിച്ചതായാണ് അമേരിക്കന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ആരോപിക്കുന്നത്. അന്താരാഷ്ട്രാ ജലത്തില്‍ സൈനിക ഹെലികോപ്ടറുകളുമായി സംയുക്ത പട്രോളിങ് നടത്തുന്നതിനിടെയാണ് ആറ് യുഎസ് സൈനിക കപ്പലുകളെ 11 ഇറാനിയന്‍ കപ്പലുകള്‍ വലംവച്ചത്. യുഎസ് കപ്പലുകള്‍ നിരന്തരം സൈറണ്‍ മുഴക്കിയും റേഡിയോ സന്ദേശങ്ങള്‍ വഴിയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് […]

ദുബൈ: വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഇടപെടലുകള്‍ക്കെതിരെ ശബ്​ദമുയര്‍ത്തി അറബ്​ ലോകത്തെ ബുദ്ധിജീവികളും സാംസ്​കാരിക പ്രമുഖരും. കോവിഡി​​​െന്‍റ പശ്​ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വെറുപ്പും പകയും പരത്തുന്ന പോസ്​റ്റുകളിടുന്നവര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കി ലോക പ്രശസ്​ത എഴുത്തുകാരിയും യു.എ.ഇയിലെ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ്​ ബിന്‍ത്​ ഫൈസല്‍ അല്‍ ഖാസിമി ട്വീറ്റ്​ ചെയ്​തു. വംശീയതയും വിവേചനവും പ്രകടപ്പിക്കുന്നതിനെ യു.എ.ഇ വെച്ചുപൊറുപ്പിക്കില്ലെന്നും പിഴ ചുമത്തുകയും രാജ്യത്തു നിന്ന്​ പുറത്താക്കുകയും ചെയ്യുമെന്ന്​ ശൈഖ ചൂണ്ടിക്കാട്ടി. പരമത വിദ്വേഷം […]

StriveUK യും ഓൺലൈൻ പഠന കൂട്ടായ്മയായ “വെളിച്ചം യൂറോപ്പും ” സംയുക്തമായി In the light of ramadan എന്ന പേരിൽ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. പ്രഭാഷണ പരമ്പരയുടെ ആദ്യ സെഷൻ ഏപ്രിൽ 18 വൈകുന്നേരം 4:30 ന് “റമദാൻ :വിശ്വാസിയുടെ കർമ്മപദ്ധതി ” എന്ന വിഷയത്തിൽ Dr. താജ് ആലുവ സംസാരിക്കും രണ്ടാം സെഷൻ ഏപ്രിൽ 25 ന് രാവിലെ 10:30 ന് “God and Justice” […]

കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ ഉയര്‍ന്നു നില്‍ക്കുമ്പോഴും, അമേരിക്കയില്‍ ലോക്ക് ഡൌണ്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ്റ് ഡോണാള്‍ഡ്‌ ട്രമ്പ്‌. അമേരിക്കയിലെ സ്റ്റേറ്റുകളില്‍ ഒന്നൊന്നായി ലോക്ക് ഡൌണ്‍ അവസാനിപ്പിക്കാനാണ് നീക്കം. എന്നാല്‍ ലോക്ക് ഡൌണ്‍ അവസാനിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയര്‍ന്നു വരുന്നത്. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഇതിനെതിരെ ശക്തമായി രംഗത്ത്‌ വന്നിട്ടുണ്ട്. അമേരിക്കയില്‍ ഏപ്രില്‍ 16 ലെ കണക്ക് പ്രകാരം 654,301 പേര്‍ കൊറോണ ബാധിതരായുണ്ട്. 32,186 […]

ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞാഴ്ച അന്തരിച്ച ഡോ. അമീറുദ്ധീന്‍റെ മയ്യിത്ത് വോള്‍വര്‍ഹാംട്ടന്‍ സെമിത്തേരിയില്‍ കബറടക്കി. 2 മക്കളടക്കം 7 പേര്‍ക്കാണ് കബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഖാരി അബ്ദുല്‍ അസീസ്‌ കബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കിഴക്കന്‍ ജറുസലം: മുസ് ലിം ആരാധനാലയമായ കിഴക്കന്‍ ജറുസലമിലെ അല്‍ അഖ്സ പള്ളി റമദാനില്‍ അടച്ചിടും. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളി താല്‍കാലികമായി അടക്കുന്നത്. ജോര്‍ദാന്‍ നിയോഗിച്ച ജറുസലം ഇസ് ലാമിക് വഖഫ് സമിതിയാണ് തീരുമാനമെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അഖ്സ പള്ളിയില്‍ റമദാന്‍ മാസത്തില്‍ പ്രാര്‍ഥന വേണ്ടെന്ന് വെക്കുന്നത്. ഫത് വയുടെയും ആരോഗ്യ വിദഗ്ദരുടെ ഉപദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ മുന്‍നിര്‍ത്തി റദമാനില്‍ മുസ് ലിംകള്‍ വീടുകളില്‍ […]

ടെല്‍ അവീവ്​: കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം കനക്കുന്നു. തീവ്ര യാഥാസ്​ഥിതിക ജൂത വിഭാഗമായ ഹരേദികളാണ്​ ​പ്ര​തിഷേധവുമായി തെരുവിലിറങ്ങിയത്​. ഇവരെ നേരിടാന്‍ പൊലീസ് നടത്തിയ​ ഗ്ര​നേഡ്​ പ്രയോഗത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു. പലയിടത്തും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ഇസ്ര​ായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. വ്യാഴാഴ്ച രാത്രി ജറുസലമിലെ മിയ ഷീരിം പ്രദേശത്താണ്​ പ്രക്ഷോഭം തുടങ്ങിയത്​. ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാ​ന്‍ വ്യാഴാഴ്ച ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, […]

കൊറോണ മൂലം യാത്ര നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പഴം വിളവെടുപ്പ് സമയമായ ഏപ്രില്‍ മാസത്തില്‍ വന്‍ തൊഴിലാളി ക്ഷാമമാണ് ബ്രിട്ടനിലുള്ളത്. എന്നാല്‍ ആപ്പിള്‍, സ്ട്രോബറി അടക്കമുള്ള പഴങ്ങളുടെ വിളവെടുപ്പിന് സഹായിക്കണമെന്ന ബ്രിട്ടനിലെ കര്‍ഷകരുടെ അപേക്ഷ നാട്ടുകാര്‍ ചെവി കൊണ്ടില്ല. അവസാനം ചാര്‍ട്ടര്‍ വിമാനത്തില്‍ 180 തൊഴിലാളികളെ റുമേനിയയില്‍ നിന്നും നിന്നും കൊണ്ട് വന്നാണ് ബ്രിട്ടനിലെ കര്‍ഷകര്‍ ഇപ്പോള്‍ വിളവെടുക്കുന്നത്. ഇത് പോലെ 6 ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കൂടി നൂറു കണക്കിന് റുമേനിയന്‍ […]

ലണ്ടന്‍ : കൊറോണ ബാധ മൂലമുള്ള അരക്ഷിതാവസ്ഥ മുതലെടുത്ത്‌ ബ്രിട്ടനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിലസുന്നു. കൊറോണ ബാധയില്‍ നിന്നും സഹായിക്കാമെന്നും, ലോക്ക് ഡൌണ്‍ കാരണം വന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങി തരാമെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. 824 പേര്‍ക്കാണ് ഇത് വരെ പണം നഷ്ടമായത്. 2 മില്യണ്‍ പൌണ്ടിലധികം ഇത് വരെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്തു എന്നാണ് കണക്കാക്കപ്പെടുന്നത്.

ലണ്ടന്‍: ലണ്ടനില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍. ഈ നിര്‍ദേശം ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുകയാണ് മേയര്‍. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ലണ്ടനില്‍ ട്യൂബ്, ബസ്‌, ട്രാം, ടാക്സി യാത്രകളില്‍ ഇനി ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാകും. കഴിഞ്ഞ ദിവസം ന്യൂ യോര്‍ക്കില്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കി നിയമം പാസ്സാക്കിയിരുന്നു.

Breaking News

error: Content is protected !!