[8:33 pm, 30/03/2020] BK India: റിയാദ്: സൗദി അറേബ്യയില്‍ മുന്‍നിര റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപര്‍മാര്‍ക്കറ്റ് നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗത്തില്‍ എത്തിച്ചുകൊടുക്കാന്‍ വിവിധ ഡെലിവറി കമ്ബനികളുടെയും ആപ്പുകളുടെയും സഹായത്തോടെ ഒാണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെയും കര്‍ഫ്യൂവി​െന്‍റയും പശ്ചാത്തലത്തിലാണ് ഇൗ നീക്കം. ഹംഗര്‍ സ്റ്റേഷന്‍, ടു യൂ, കരീം നൗ, വാസല്‍ തുടങ്ങിയ ജനകീയ ആപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഒാര്‍ഡര്‍ ചെയ്യാം. വീട്ടുപടിക്കല്‍ […]

അബുദാബി: സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്ബളത്തില്‍ മാറ്റം വരുത്താനും യു എ ഇ തൊഴില്‍മന്ത്രാലയം അനുമതി നല്‍കി. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറി കടക്കാനാണ് തീരുമാനം. യു എ ഇ തൊഴില്‍മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങള്‍ വെര്‍ച്ച്‌വല്‍ ജോബ് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കാം. ജീവനക്കാര്‍ക്ക് മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അല്ലാത്ത […]

കോവിഡ്‌ ദുരന്തം തീര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മനം നൊന്തു ജർമൻ മന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ്‌ ഷോഫരിനെയാണ് റയില്‍ പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മനിയിലെ ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാവാണ്‌ തോമസ്‌.

തിരുവനന്തപുരം: ആല്‍ക്കഹോള്‍ വിത്ഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). അത്തരക്കാര്‍ക്ക്​ ശാസ്ത്രീയ ചികിത്സയാണ് നല്‍കേണ്ടത്. വീടുകളില്‍ വെച്ചോ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തോ മരുന്നുകള്‍ നല്‍കി ചികിത്സ നല്‍കാവുന്നതാണ്. അതിന് പകരം ഇത്തരം ആള്‍ക്കാര്‍ക്ക് മദ്യം നല്‍കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ലെന്ന്​ ഐ.എം.എ പ്രസ്​താവനയില്‍ വ്യക്തമാക്കി. മദ്യം നല്‍കുന്നതിനുള്ള കുറിപ്പടി നല്‍കുന്നതിനുള്ള നിയമപരമായ ബാധ്യത ഡോക്ടര്‍മാര്‍ക്കില്ല. മദ്യ കുറിപ്പടി എഴുതി […]

ദിവസം : 1 മുതൽ 3 വരെ: ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ. തൊണ്ടവേദന. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്. ദിവസം 4: തൊണ്ടവേദന, ശരീരവേദന.പരുക്കൻ ശബ്ദം. ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്. വിശപ്പ് കുറയുന്നു. നേരിയ തലവേദന. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്. ദിവസം 5: തൊണ്ടവേദന, പരുക്കൻ ശബ്ദം. ശരീര താപനില , 36.5 മുതൽ 36.7⁰C വരെ ശരീരം ദുർബലമായ ശരീരം, സന്ധി വേദന. […]

മുംബൈ: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ആഗോള മാന്ദ്യ ഭയം ഉയര്‍ത്തുന്നതിനാല്‍, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപ പിന്‍‌വലിച്ചു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകത്തെ മിക്ക സമ്ബദ്‍വ്യവസ്ഥകളും ലോക്ക് ഡൗണിലാണിപ്പോള്‍. ഇത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പി‌ഐ) ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച്‌ 2 മുതല്‍ 27 വരെ വിദേശ പോര്‍ട്ട്ഫോളിയോ […]

തിരുവനന്തപുരം: സംസ്ഥാനത്ത്​​ ഞായറാഴ്​ച 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ എട്ട്​ പേര്‍ക്കും കാസര്‍കോട്​ ഏഴ്​ പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത്​ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. […]

സൗദിയില്‍ കോവി‍ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് 96 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. .ഇതോടെ രാജ്യത്ത് കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 1299 ആയി. രോഗമുക്തി നേടിയവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. ഇന്ന് 29 പേര്‍ കൂടി അസുഖ മേചിതരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 66 ആയി. പുതുതായി 12 പേര്‍ കൂടി ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. രോഗികളുടെ ആകെയുള്ള എണ്ണം കുറയുന്നതും ആരോഗ്യ മന്ത്രാലയം […]

സിഡ്‍നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചു. 2018ലെ കേപ്‍ടൌണ്‍ ടെസ്റ്റില്‍ നടന്ന വിവാദ സംഭവത്തിലെ വിലക്ക് ഞായറാഴ്‍‌ചയാണ് അവസാനിച്ചത്. ഇതോടെ വീണ്ടും നായകസ്ഥാനത്തെത്താനുള്ള വഴി തുറക്കുകയാണ് സ്‍മിത്തിന്. താരമെന്ന നിലയിലുള്ള 12 മാസത്തെ വിലക്ക് നേരത്തെ അവസാനിച്ച സ്മിത്ത് ക്രീസില്‍ തിരിച്ചെത്തിയിരുന്നു.ടെസ്റ്റ് നായകനായി സ്മിത്തിനെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ടെസ്റ്റില്‍ ടിം പെയ്‍നും ഏകദിന- ടി20 […]

കൊറോണ വൈറസ് വ്യാപനം തടയാന്‍‌ രാജ്യം ലോക്ക് ഡൗണിലാണ്. ജനങ്ങളോട് കഴിവതും വീടുകളുടെ ഉള്ളില്‍ തന്നെ തുടരാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നിട്ടും പുറത്തിറങ്ങുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും വീട്ടില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിന് വ്യത്യസ്‍ത ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈ പൊലീസ്. ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ വീടിന് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാന്‍ ‘കൊറോണ ഹെല്‍മറ്റ്’ ആണ് പൊലീസിന്‍റെ ആയുധം. കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെല്‍മറ്റ് ആണിത്. നിലവിലെ സാഹചര്യത്തില്‍ […]

Breaking News