മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മക്കയിലെ കാക്കിയക്കടുത്ത വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്. വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മക്ക അസീസിയ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് […]

കുവൈത്ത് സിറ്റി | വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുമ്ബോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. 24971010 എന്ന വാട്‌സ്‌ആപ്പ് നമ്ബറിലാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പുതിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ് എന്നീ രേഖകള്‍ മാത്രമാണ് ഇതിനാവശ്യമുള്ളത്. […]

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്ന നടപടികള്‍ പുനരാംഭിച്ച്‌ ഖത്തര്‍. ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്ന നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് നാഷണല്‍ അസംബ്ലി പ്രതിനിധി ഫാര്‍സ് അല്‍ ദൈഹാനി ഒരു പ്രമേയം സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് കുവൈത്ത് പാര്‍ലിമെന്ററി ഇന്റീരിയര്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി കഴിഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകള്‍ക്ക് വിധേയമായി ഗാര്‍ഹിക ജീവനക്കാര്‍ക്ക് […]

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. നിങ്ങളുടെ കേള്‍വി ആരോഗ്യകരമാക്കേണ്ടതുണ്ട്. നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ കാഠിന്യമെത്രയെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അണുബാധയ്ക്കുള്ള സാധ്യത: വളരെക്കാലം ഒരു ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ ഗാനം കേള്‍ക്കുന്നതും ചെവിയില്‍ അണുബാധയ്ക്ക് കാരണമാകും. നിങ്ങള്‍ മറ്റൊരാളുമായി ഇയര്‍ഫോണുകള്‍ പങ്കിടുമ്ബോഴെല്ലാം, അതിനുശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക. ബധിര പ്രശ്‌നം: ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നത് […]

തൃശൂര്‍: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്‌ കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവ് സിജു കെ. ജോസിനെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു […]

Breaking News

error: Content is protected !!