ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടംചേർന്നുള്ള ആരാധനകളൊന്നും നടത്താൻ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നിർവ്വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു . അടിയന്തരഘട്ടങ്ങളിൽ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിർവ്വഹിക്കുക എന്ന രീതിയും ഈ […]

ബ്രിട്ടീഷ്‌ കിരീടാവകാശി ചാള്‍സ് രാജകുമാരനും കൊറോണയുടെ പിടിയില്‍. ബക്കിങ്ഹാം പാലസ് വൃത്തങ്ങളാണ് ബ്രിട്ടനെ നടുക്കിയ ഈ വിവരം പുറത്ത് വിട്ടത്. നല്ല ആരോഗ്യ സ്ഥിതിയിലുള്ള ആളാണ് 71 കാരനായ ചാള്‍സ്. അദ്ദേഹവും ഭാര്യ കാമിലയും ഇപ്പോള്‍ ഐസോലേഷനില്‍ ആണ് ഉള്ളത്. രണ്ടു ദിവസമായി ബ്രിട്ടന്‍ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ഓഫിസുകളും ഷോപ്പുകളും എല്ലാം പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളുമടച്ചു. ഇന്ന് രാവിലെ തുറക്കേണ്ടെന്ന് ബെവ്കോ ജീവനക്കാര്‍ക്ക് എംഡി സ്പര്‍ജന്‍ കുമാര്‍ നേരിട്ട് നിര്‍ദേശം നല്‍കി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകളും ഇന്ന് മുതല്‍ തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും തീരുമാനിച്ചു. ഇതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്ബൂര്‍ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജമദ്യമൊഴുകാതിരിക്കാന്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ […]

തിരുവനന്തപുരം: രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 14 വരെ കേന്ദ്രസര്‍ക്കര്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോ​ഗത്തില്‍ തീരുമാനമുണ്ടാകും. അവശ്യസര്‍വ്വീസുകളായ ഭക്ഷണം ,മരുന്ന് […]

പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച, കോവിഡ് ജാഗ്രത ജനത കർഫ്യു വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. അതീവ ഗൗരവത്തോടെ വിഷയം ഉൾകൊള്ളണമെന്നും ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും തങ്ങൾ പറഞ്ഞു.മുസ്ലിം ലീഗ് മാർച്ച് 31വരെ യുള്ള എല്ലാ പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ മജീദ് അറിയിച്ചു. മുസ്ലിം ലീഗ് […]

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെ നമുക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ 21 വര്‍ഷം പിറകിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 21 ദിവസങ്ങള്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് കടുത്ത നടപടിയെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്. നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ കഴിയുക. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് സുരക്ഷിതമായിരിക്കാനുള്ള ഏക പോംവഴി. കൊറോണ വൈറസ് […]

ദില്ലി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച്‌ എയിംസ് ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ വിലക്കുമായി പരിസരവാസികള്‍. വീടുകളില്‍ കയറാന്‍ ഡോക്ടര്‍മാരെ പരിസരവാസികള്‍ സമ്മതിക്കുന്നില്ല. ഇതുസംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്‍റെ പേരില്‍ വാടക വീടുകള്‍ ഒഴിയാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അപമാനകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നവരാണ് ഡോക്ടര്‍മാരെന്ന് മറക്കരുതെന്നും കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച […]

ബീജിംഗ്: കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച യാത്ര നിയന്ത്രണം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകം മുഴുവന്‍ വൈറസിനെ അകറ്റാന്‍ യാത്ര നിയന്ത്രണങ്ങളും ലോക് ഡൗണും പ്രഖ്യാപിക്കുന്നതിനിടയിലാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം അവസാനം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരോഗ്യമുള്ള താമസക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന അധികൃതര്‍ അറിയിച്ചു. ചൈനയിലെ ജനങ്ങള്‍ പുറംലോകം കണ്ടിട്ട് രണ്ട് മാസത്തിലേറെയായി. […]

ബെംഗളൂരു: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക കൂടുതല്‍ കര്‍ശന നടപടികളിലേക്ക്. ബെംഗളൂരുവില്‍ നിന്ന് പുറത്തുപോവേണ്ടവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന്‌ അര്‍ധരാത്രി വരെ സമയം നല്‍കി. നഗരത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതല്‍ നഗര അതിര്‍ത്തികള്‍ തുറക്കില്ലെന്നു മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു. കാസര്‍കോട് സ്വദേശിയുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇന്ന് കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണ്‍ മറികടന്ന് തെരുവിലിറങ്ങിയവരെ പൊലീസ് അടിച്ചോടിച്ചു. നാളത്തെ ഉഗാദി ഉത്സവത്തിനായി […]

കൊറോണ വ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്ഷം നടത്താന്‍ തീരുമാനിച്ചിരുന്ന ടോക്യോ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റി വെച്ചു. ടോക്യോ ഒളിമ്പിക്സ് സംഘാടകരും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംയുക്ത പത്ര സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.

Breaking News