ലണ്ടന്‍ : വന്ദേ ഭാരത്‌ മിഷന്‍റെ അഞ്ചാം ഘട്ടത്തില്‍ ഡല്‍ഹിയിലേക്കും മുംബെയിലേക്കും കൂടതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആഗസ്റ്റ്‌ മാസം സര്‍വീസ് നടത്തും. എന്നാല്‍ കേരളടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള പ്രവാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ദല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്ത ശേഷം ഡൊമസ്റ്റിക് പ്ലെയിനുകളില്‍ മാത്രമേ അതത് സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ വന്ദേ ഭാരത്‌ […]

ലണ്ടന്‍ : ബ്രിസ്റ്റോളില്‍ ആഫ്രിക്കന്‍ വംശജനായ സംഗീതജ്ഞന്‍ കെ-ഡോഗിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതുമായ ബന്ധപ്പെട്ട BBC റിപ്പോര്‍ട്ടിങ്ങിനിടെ വംശീയച്ചുവയുള്ള N**** പരാമര്‍ശം നടത്തിയ BBC അവതാരിക ഫിയോണ ലാംടിന്‍ന്‍റെ നടപടി വിവാദത്തിലേക്ക്. റിപ്പോര്‍ട്ടിംഗിനിടെ ഒഴിവാക്കാമായിരുന്ന ഈ പരാമര്‍ശം അടങ്ങിയ ഇന്റര്‍വ്യൂ BBC അവരുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ വിമര്‍ശനം ആണ് ഉയര്‍ന്നു വരുന്നത്. ബ്രിസ്റ്റോളില്‍ 21 കാരനായ മ്യുസിഷന്‍ കെ-ഡോഗിനെ ഇടിച്ചിട്ട കാറിലുള്ളവര്‍ […]

ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ അഞ്ചു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 31 കാരിയായ അമ്മ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് 5 മാസം പ്രായമുള്ള ഏലിയാസ് ബിയാദിനെ സ്വന്തം വീട്ടില്‍ കത്തി കൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആംബുലന്‍സ് പാരാമെഡിക്ക് സംഭവ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ബുധനാഴ്ച തന്നെ അമ്മയെ കൊലപാതകക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 31 കാരിയായ അമ്മ മറിയ ബെന്സയ്ന്‍ […]

ലണ്ടന്‍ : ഇംഗ്ലണ്ടിൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൈ സ്ട്രീറ്റ് ഷോപ്പുകളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. കൊറോണ മൂലം ഓൺലൈൻ സൗകര്യങ്ങൾ കസ്റ്റമേഴ്സ് കൂടുതലായി ഉപയോഗപ്പെടുത്തുന്നതുമൂലം ഹൈ സ്ട്രീറ്റിലെ ഷോപ്പുകളിൽ വില്പന കുറയുകയാണ്. ഇതുമൂലം നിരവധി ചെറുകിട ബിസിനസുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാനും ഇത് ഇടയാക്കും. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇൻ്റർനെറ്റ് ഷോപ്പിംഗിന് ടാക്സ് ഏർപ്പെടുത്താൻ […]

കോവിഡ് എന്ന മഹാമാരിയിൽ ലോകം അമരുമ്പോൾ ഇനിയും കോവിഡിനെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന രാജ്യങ്ങളുണ്ടെന്ന് പറഞ്ഞാൽ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ ഒരാൾക്കു പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഈ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. കിരിബാതി, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൗറു, ഉത്തര കൊറിയ, പലാവു, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, തുവാലു, വന്വതുഎന്നിവയാണ് കോവിഡിനോട് നോ പറഞ്ഞ രാജ്യങ്ങൾ. ചൈനയുടെ അയൽ രാജ്യമായിട്ടും ഉത്തര കൊറിയ എങ്ങനെ കോവിഡിനെ അകറ്റി നിർത്തി […]

ലണ്ടന്‍ : വിവിധ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പുതിയ കോറന്‍റ്റയന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ യാത്രകള്‍ ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് നിര്‍ദേശിച്ചു. സ്പയിനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ കോറന്‍റ്റയന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശനിയാഴ്ച്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ സ്പാനിഷ് അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. സ്പെയിനിലെ പുതിയ കൊറോണ വ്യാപനം കേവലം പ്രാദേശികമാണെന്നാണ് സ്പാനിഷ് അധികൃതരുടെ നിലപാട്. എന്നാല്‍ സ്പെയിനിലേതിനു സമാനമായ കോറന്‍റ്റയന്‍ രീതികള്‍ […]

ലണ്ടന്‍ : യുകെയില്‍ വളര്‍ത്തു പൂച്ചക്ക് ഉടമയില്‍ നിന്നും കൊറോണ വൈറസ് ബാധയേറ്റു. ഇതോടെ യുകെയില്‍ കൊറോണ ബാധയേറ്റ ആദ്യത്തെ മൃഗമായി ഈ വളര്‍ത്തു പൂച്ച മാറി. എന്നാല്‍ ഉടമയും പൂച്ചയും കൊറോണ ബാധയില്‍ നിന്നും ഇപ്പോള്‍ മോചിതരായിട്ടുണ്ട്. ശ്വാസ് തടസ്സമടക്കം മനുഷ്യനിലേതിനു സമാനമായ രോഗലക്ഷണങ്ങളാണ് ഈ പൂച്ചയും പ്രകടിപ്പിച്ചത്. നേരത്തെ സാര്‍സ് വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തു മൃഗങ്ങള്‍ക്ക് പിടിപെട്ടിരുന്നു. ഹോങ്ങ് കോങ്ങില്‍ നേരത്തെ കൊറോണ ബാധയെറ്റ് ഒരു […]

കൊറോണ വൈറസ് ബാധ വീണ്ടും വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് മറ്റൊരു ലോക്ക് ഡൌണിലേക്ക് നീങ്ങുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാര്‍ട്ടക്സ് ആണ് ലോക്ക് ഡൌണ്‍ സംബന്ധമായ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ രാജവ്യാപകമായി ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന് പകരം പ്രാദേശിക ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതകളും ആരായുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രിട്ടനില്‍ നിന്നും വ്യത്യസ്തമായി പ്രാദേശിക ലോക്ക് ഡൌണ്‍ സിസ്റ്റം ഫ്രാന്‍സില്‍ ഇത് വരെ പരീക്ഷിച്ചിട്ടില്ല. യുകെയില്‍ ലെസ്റ്റര്‍ അടക്കമുള്ള […]

ലണ്ടന്‍ : സ്പയിനില്‍ നിന്നും ഹോളിഡെ കഴിഞ്ഞെത്തുന്ന ജോലിക്കാര്‍ക്ക് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ ആവശ്യത്തിനു സമയം നല്‍കണമെന്ന് യുകെയിലെ തൊഴില്‍ദാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോറന്‍റ്റയ്ന്‍ന്‍റെ ഭാഗമായി 14 ദിവസം കൂടി ലീവ് എടുക്കുന്ന ജോലിക്കാരോട് പ്രതികാര നടപടികള്‍ അരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ആണ് ഇക്കാര്യം അറിയിച്ചത്. സ്പയിനില്‍ രണ്ടാം ഘട്ട കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന് ഹോളിഡെ കഴിഞ്ഞെത്തുന്നവരോട് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. “കോറന്‍റ്റയ്ന്‍ […]

ലണ്ടന്‍ : കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ യുകെ നിവാസികള്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ ടാക്സ് ബ്രേക്ക്‌ നല്‍കുന്നുവെന്ന് പ്രചരിപ്പിച്ചതിന് ചുക്കാന്‍ പിടിച്ച കേസില്‍ 20 കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍. വാട്സ്ആപ് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടത്തിയത്. ടാക്സ് ബ്രേക്ക്‌ നല്‍കാനെന്ന വ്യാജേന ആളുകളുടെ ബാങ്ക് ഡീറ്റയില്‍സ് കരസ്ഥമാക്കി, പിന്നീട് ഈ ഡേറ്റ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയാണ് ഇയാള്‍ ചെയ്തിരുന്നത് . ലണ്ടനിലെ കാംഡന്‍ സ്വദേശിയായ മുഹമ്മദ്‌ […]

Breaking News