മില്‍വാക്കി: സുപ്രീം കോടതി വിധിയുടെ നഷ്ടപ്പെട്ട ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച മില്‍വാക്കിയില്‍ ഡമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കമലാ ഹാരിസ്. ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് യു.എസ്. കോണ്‍ഗ്രസിലും, സെനറ്റിലും നടക്കുന്ന വോട്ടെടുപ്പിനെ തുരങ്കം വയ്ക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശരീരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്കു തന്നെയാണെന്നും, അതു നിയമം മൂലം […]

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച്‌ റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യ സൈബര്‍ ആക്രമണം നടത്തിയാല്‍ ഉചിതമായ മറുപടി നല്‍കും. യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ല, സഖ്യ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ച്‌ ബ്രിട്ടനും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാ‍ര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് […]

വാഷിങ്ടന്‍: റഷ്യ ഏതു സമയവും യുക്രെയ്ന്‍ ആക്രമിക്കുമെന്ന നിലപാടില്‍ ഉറച്ച്‌ യുഎസ്. റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്റെ ഉപദേശകവൃന്ദത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബൈഡന്‍ ഇന്ന് ചര്‍ച്ച നടത്തും.യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കുമെന്നും റഷ്യ ആവര്‍ത്തിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വന്‍ […]

അമേരിക്ക: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് […]

വാഷിംഗ്ടണ്‍: അയല്‍രാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ റെഡ്ലൈന്‍ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അതിര്‍ത്തിക്ക് സമീപം 94, 000 പട്ടാളക്കാരെ പുടിന്‍ വിന്യസിച്ചിട്ടുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഉക്രൈനും റഷ്യയും തമ്മില്‍ നടക്കുന്ന അതിര്‍ത്തി വിഷയത്തില്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് പുടിനും […]

ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ആദ്യമായി കലിഫോര്‍ണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കില്‍, ഡിസംബര്‍ രണ്ടിന് ന്യൂയോര്‍ക്ക് സിറ്റി മെട്രോപോലിറ്റന്‍ ഏരിയയില്‍ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഈ വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ മിനിസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് സഫോള്‍ക്ക് […]

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിനെതിരെ (Covid Vaccine) പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ (Daystar Television) ഉടമ മാര്‍ക്കസ് ലാംബ് ( Marcus Lamb) കൊവിഡ് (Covid 19) ബാധിച്ച്‌ മരിച്ചു. ദൈവത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാര്‍ ടെലിവിഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മാര്‍ക്കസ് ലാംബിന്റെ മരണവാര്‍ത്ത അറിയിച്ചത്. കോവിഡ് വാക്‌സിനെ എതിര്‍ത്ത് നിരന്തരമായ പ്രചാരണമാണ് മാര്‍ക്കസ് ലാംബ് ഡേസ്റ്റാര്‍ ചാനലിലൂടെ നടത്തിയിരുന്നത്. കോവിഡ് വാക്‌സിനെതിരെ സംസാരിക്കുന്നവര്‍ക്ക് ചാനല്‍ മണിക്കൂറുകളോളം സമയം […]

കാലിഫോര്‍ണിയ: റോഡില്‍ കറന്‍സി നോട്ടുകള്‍ ചിതറിവീഴുന്നതുകണ്ട് ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമയം ഒട്ടു കളയാതെ വാരിക്കൂട്ടാന്‍ തുടങ്ങി ജനം. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് മുകളിലേക്കെറിഞ്ഞ് കളിക്കാന്‍ തുടങ്ങി. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം. ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍നിന്ന് കറന്‍സി നോട്ടുമായി പോയ […]

ബാള്‍ട്ടിമോര്‍: ഗര്‍ഭചിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് മേരിലാന്റില്‍ ചേര്‍ന്ന കാത്തലിക്ക് ബിഷപ്പുമാരുടെ സമ്മേളനത്തില്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 222 പേര്‍ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ എട്ട് പേരാണ് എതിര്‍ത്തത്. മൂന്ന് ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തില്‍ എടുത്ത തീരുമാനം പ്രായോഗികമാക്കണമെങ്കില്‍ വത്തിക്കാന്റെ അനുമതി ആവശ്യമാണ്. പ്രത്യേക ഒരു രാഷ്ട്രീയ നേതാവിന്റേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ലക്ഷ്യമിട്ടിരിക്കുന്നത് പ്രസിഡന്റ് ബൈഡനെയാണ്. ജീവിതത്തില്‍ തികഞ്ഞ […]

ന്യുയോര്‍ക്ക് : സ്‌കൂള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റ വിദ്യാര്‍ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നവംബര്‍ 18 നു അപ്പീല്‍ കോര്‍ട്ട് വിധിച്ചു 2014 ല്‍ ബേക്കണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അലോന്‍സോ യേനസിനാണ് ക്ലാസില്‍ “റെയിന്‍ബോ’ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റത് . 16 വയസ് പ്രായമുണ്ടായിരുന്ന അലോന്‍സോയുടെ ശരീരത്തില്‍ 30 ശതമാനമാണ് പൊള്ളലേറ്റത് .‌ പെട്ടെന്നു തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിനു […]

Breaking News

error: Content is protected !!