ഗ്ലാസ്ഗോ: സ്കോട്ട്ലാണ്ടിലെ ഗ്ലാസ്കോയില്‍ ഭീകരാക്രമണ ശ്രമം. നഗരത്തിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ അടക്കം 6 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊലയാളിയെ പോലിസ് സംഭവ സ്ഥലത്ത് വെടിവെച്ച് കൊന്നു. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റ ആറുപേരുയും ഉടനെ തന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും എല്ലാവരും അത്യാസന്ന നിലയിലാണ്.

ലണ്ടന്‍: ലണ്ടനിലെ ട്ടേറ്റ് മോഡേണ്‍ ഗാലറിയുടെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും ആറു വയസുകാരനെ താഴോട്ട് തള്ളിയിട്ട സംഭവത്തില്‍ പ്രതി ജോണ്ടി ബ്രെവരിയെ കോടതി കഠിനമായി ശിക്ഷിച്ചു. 15 വര്‍ഷത്തെ തടവാണ് 18 വയസുകാരനായ പ്രതിക്ക് കോടതി വിധിച്ചത്. ലണ്ടനിലെ നോര്‍ത്തോള്‍ട്ട് സ്വദേശിയായ പ്രതി, ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിനോദ സഞ്ചാരിയായ ബാലനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ പ്രതി ജോണ്ടി ചെറിയ കുട്ടികളെ കൊലപ്പെടുത്തുക […]

ലണ്ടന്‍ : വന്ദേഭാരത്‌ മിഷന്‍ വഴി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. യുകെയിലെ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. ഷൈമ അമ്മാള്‍, യുകെയിലെ മലയാളി വ്യവസായിയും KSU മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഷംജിത്ത് എറത്താലി എന്നിവര്‍ മുന്‍കൈ എടുത്ത് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ജൂണ്‍ 29ന് […]

ലണ്ടന്‍: യുകെയില്‍ ചെരിപ്പിട്ട് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കര്‍ശന പിഴയുമായി DVLA. ചെരിപ്പിട്ട് വാഹനമോടിച്ച് അപകടത്തില്‍ പെട്ടാല്‍ പോലീസില്‍ നിന്നും 100 പൌണ്ട് ഫൈനും 3പോയിന്റും ലഭിക്കും. എന്നാല്‍ പോലീസിന്റെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോയാല്‍ കോടതിയില്‍ നിന്നും 5000 പൌണ്ട് ഫൈനിന് പുറമെ, 9 പോയിന്റ്‌, ഡ്രൈവിംഗ് ബാന്‍ എന്നിവ ലഭിക്കുന്ന രീതിയില്‍ DVLA നിയമം നവീകരിച്ചു. ചെരിപ്പിട്ട് വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് DVLA വാദം. ചെരുപ്പ് നനഞ്ഞ […]

ലണ്ടന്‍: യുകെയില്‍ മോട്ടോര്‍വെ വര്‍ക്കിനിടയിലുള്ള സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 50 മൈലില്‍ നിന്നും 60 മൈല്‍ ആയി വര്‍ധിപ്പിച്ചു. മോട്ടോര്‍വെ ജോലികള്‍ കാരണം യുകെയിലെ മിക്ക മോട്ടോര്‍വെകളിലും നീണ്ട ക്യു ഒരു നിത്യ കാഴ്ചയായിരുന്നു. ഇതിനു അല്പം ശമനം നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വേഗത പരിധി 50 മൈലില്‍ നിന്നും 60 ആക്കി വര്‍ധിപ്പിച്ചത്. 2022 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന M4 അടക്കമുള്ള മോട്ടോര്‍വെകളില്‍ ഈ സ്പീഡ് വര്‍ധനവ്‌ […]

1

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെയില്‍ കനത്തതോടെ ജനങ്ങള്‍ കൂട്ടം കൂട്ടമായി ലോക്ക് ഡൌണ്‍ പരിധികള്‍ പാലിക്കാതെ പാര്‍ക്കുകളിലും ബീച്ചുകളിലും ഒരുമിച്ചു കൂടുന്നു. ആയിരക്കണക്കിന് പേരാണ് വ്യാഴാഴ്ച ബോണ്‍മൌത്ത് ബീച്ചില്‍ വെയില്‍ കായാനെത്തിയത്. ഇതേ തുടര്‍ന്ന് ബോണ്‍ മൌത്തില്‍ പോലിസ് ‘മേജര്‍ ഇന്സിഡന്റ്റ്’ പ്രഖ്യാപിച്ചു. ഡോര്‍സെറ്റിലെ പൂള്‍ ബീച്ചിലും അഭൂതപൂര്‍വമായ ജനപ്പെരുപ്പമാണ് അനുഭവപ്പെട്ടത്. വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് 500 ല്‍ അധികം ഫൈനുകള്‍ ബോണ്‍മൌത്ത് കൌണ്‍സില്‍ ഇഷ്യൂ […]

ലണ്ടന്‍ : യുകെയില്‍ എയര്‍പോര്‍ട്ട് ജോലികളില്‍ വന്‍ പിരിച്ചുവിടല്‍. ബ്രിട്ടനിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ജോലി ദാതാക്കളായ ‘സ്വിസ്സ് പോര്‍ട്ട്‌’ മൊത്തം ജോലിക്കാരില്‍ പകുതി പേരെയും പിരിച്ചു വിടും. 4556 ജോലികള്‍ ആണ് കമ്പനി യുകെയില്‍ വെട്ടിക്കുറയ്ക്കുന്നത്. ഹീത്രു,ഗാറ്റ്വിക് എന്നീ പ്രധാന എയര്‍പോര്‍ട്ടുകളിലെ പ്രധാന എംപ്ലോയര്‍ ആണ് ‘സ്വിസ് പോര്‍ട്ട്‌’. കഴിഞ്ഞ വര്ഷം ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമ്പത് ശതമാനത്തോളം വരുമാനക്കമ്മിയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. കൊറോണ ബാധ തടയുന്നതിന്‍റെ ഭാഗമായി വിവിധ […]

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റ് എം.പി.യും മുന്‍ കാബിനറ്റ്‌ മന്ത്രിയുമായ ഓവന്‍ പാറ്റെഴ്സന്‍റെ ഭാര്യ റോസിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള വനത്തില്‍ കണ്ടെത്തി. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിയായ ഓവന്‍ മുന്‍ പരിസ്ഥിതി കാര്യ കാബിനറ്റ് മന്ത്രിയായിരുന്നു. നോര്‍ത്ത് ഷ്രോഫ്ഷെയറില്‍ നിന്നുള്ള പാര്‍ലമെന്റ്റംഗമാണ് ഇദ്ദേഹം. ഓവന്റെ പിറന്നാള്‍ ദിവസമായ ചൊവ്വാഴ്ചയാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓവനും ഭാര്യയും കഴിഞ്ഞ 40 വര്‍ഷമായി വിവാഹിതരായി ഒന്നിച്ച് കഴിയുകയാണ്. മരണ കാരണം ഇത് വരെ അറിവായിട്ടില്ല. […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും ബാറുകളും തുറക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. 2 മീറ്ററില്‍ നിന്നും ഒരു മീറ്ററിലേക്ക് ഡിസ്റ്റന്‍സിംഗ് കുറയ്ക്കുമ്പോള്‍ പബ്ബുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് പാലിക്കാന്‍ സാധിക്കില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ ബാധ വീണ്ടും തീവ്രമാകുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് ബുധനാഴ്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. […]

-ഇന്‍ഡോര്‍ ജിമ്മുകള്‍,സ്വിമ്മിംഗ് പൂളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. -പബ്ബുകളും ബാറുകളും ഭക്ഷണശാലകളും ഉടനെ തുറക്കും. -30 പേര്‍ വരെയുള്ള വിവാഹ സംഗമങ്ങള്‍ അനുവദിക്കും. -ചര്‍ച്ച്,മോസ്ക് തുടങ്ങിയ ആരാധനാലയങ്ങളും തുറക്കാന്‍ അനുമതിയായി.എന്നാല്‍ ചര്‍ച്ചില്‍ പാട്ട് പാടുന്നതിനു വിലക്കുണ്ട്. -ഹെയര്‍ സലൂണുകലും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം – ലൈബ്രറി, ബിന്ഗോ ഹാള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവ തുറക്കും. – മൃഗ ശാലകള്‍, അക്വേറിയങ്ങള്‍ എന്നിവ തുറക്കും.

Breaking News