അബുദാബി : കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ പത്ര പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും വിതരണം യു.എ. ഇ. നാഷണല്‍ മീഡിയ കൌണ്‍സില്‍ താല്‍കാലികമായി നിര്‍ത്തി വെച്ചു. എന്നാല്‍ സ്ഥിര വരിക്കാരെ ഈ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൊച്ചി: ജനങ്ങളെ ആകമാനം ഭീതിയിലാക്കി കൊവിഡ് പടരുന്നതിനിടെ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. കൊവിഡ് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണ് എന്നാണ് ബിബിന്‍ പറയുന്നത്. ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ക്കുളള അവസാന മുന്നറിയിപ്പാണിത്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ ദൈവം രണ്ട് പ്രളയവും ഒരു നിപ്പയും കൊണ്ടുവന്നുവെന്നും എന്നിട്ടും രക്ഷയില്ലാതെ അവസാന വഴിയാണ് കൊവിഡ് എന്നുമാണ് ബിബിന്‍ പറയുന്നത്. ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. ദൈവത്തിന്റെ പൊളി എന്ന […]

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് സാമ്പ​ത്തി​ക പാ​ക്കേ​ജാണ് ആവശ്യമെന്ന് രാ​ഹു​ൽ ഗാ​ന്ധി. വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ദു​ർ​ബ​ല​മാ​യ സാമ്പത്തിക വ്യവ​സ്ഥ​യ്ക്കു മേ​ലു​ള്ള ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രെ​യും ദി​വ​സ​ക്കൂ​ലി​ക്കാ​രെ​യും ഇ​ത് ഏ​റെ ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കൈ​യ​ടി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ല. സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് വേ​ണ്ട​ത്- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും നി​കു​തി ഇ​ള​വു​ക​ളും വാ​യ്പാ തി​രി​ച്ച​ട​വി​ലെ ഇ​ള​വു​ക​ളു​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ […]

കോവിഡ് നിയന്ത്രണത്തിനിടെ സംസ്ഥാനത്ത് നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധം. കൊല്ലം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചാണ് എക്സൈസ് വകുപ്പ് ലേലം നടത്തിയത്. പ്രവർത്തകർ ഉപരോധം തുടങ്ങി. ഉദ്യോഗസ്ഥർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും ഉള്ളിലേക്ക് കയറി. തുടർന്ന് ഉന്തും തള്ളും അറസ്റ്റും നടന്നു. പിന്നാലെ യൂത്ത് […]

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്ന ഹരജി വന്‍ പിഴ ചുമത്തി ഹൈക്കോടതി തള്ളി. ആലുവ സ്വദേശി ജി.ജ്യോതിഷിന്‍റെ ഹരജിയാണ് കോടതി പിഴ ചുമത്തി തള്ളിയത്. ജ്യോതിഷ് അമ്പതിനായിരം രൂപ പിഴ അടക്കണമെന്ന് കോടതി അറിയിച്ചു. ഇത്തരക്കാർ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. പൗരധർമ്മത്തിന്‍റെ അടിസ്ഥാനം പോലും എന്താണെന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ലെന്നത് വേദനാജനകമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നേരത്തെ അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട്-പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്‍റ് ടി.പി.എം സാഹീറും സെക്രട്ടറി പി.എം അബ്ദുൾ കരീമും പറഞ്ഞു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടംകൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ നാളെ സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്. പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു […]

തിരുവനന്തപുരം: കൊറോണബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ സഹായിക്കുന്നത് എക്‌സൈസിന്റെ കൈവശമുള്ള ‘തൊണ്ടിമുതല്‍’ സ്പിരിറ്റ്. വിവിധ കേസുകളിലായി പിടികൂടിയ 4978 ലിറ്റര്‍ സ്പിരിറ്റാണ് സാനിറ്റൈസര്‍ നിര്‍മാണത്തിനുവേണ്ടി നല്‍കിയത്. ഐസൊലേഷന്‍ വാര്‍ഡുകളടക്കം ശുചീകരിക്കാന്‍ സഹായം തേടിയ ആരോഗ്യവകുപ്പിന് 2568 ലിറ്റര്‍ സ്പിരിറ്റും കൈമാറി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഐസോപ്രൊപ്പനോള്‍, അല്ലെങ്കില്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളുമാണ് (എത്തനോള്‍) സാനിറ്റൈസറിന്റെ പ്രധാന ചേരുവകള്‍. ഐസോപ്രൊപ്പനോളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്ത് മൂന്നുകമ്ബനികള്‍ക്ക് […]

നിലമ്പൂരില്‍ സ്വകാര്യവ്യക്തി മീഡിയവണ്‍ ടി.വിയുടെ ലോഗോ ദുരുപയോഗം ചെയ്തതിന് പരാതി നല്‍കി. മീഡിയവണ്‍ ഔദ്യോഗികമായി നല്‍കുന്ന മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് കിട്ടിയതായാണ് അബ്ദുട്ടി എന്നയാള്‍ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. മീഡിയവണ്‍ ഇത്തരത്തില്‍ ഒരു അവാര്‍ഡ് പ്രഖ്യാപിക്കുകയോ ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല. പൊതുസമൂഹത്തില്‍ മീഡിയവണ്‍ ചാനലിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തിവെച്ച പ്രസ്തുത പ്രവൃത്തിയില്‍ ചാനലിന് അപകീര്‍ത്തി സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വ്യക്തിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം […]

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതിയെന്ന് ഉത്തരവ്. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് […]

കൊറോണ പടരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415 നും 1000 ത്തിനുമിടയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍ ചൈനയിലേത് പോലെ രാജ്യത്ത് സമൂഹവ്യാപനം കുറയ്ക്കാന്‍ പറ്റും. അല്ലാത്തപക്ഷം ഇറ്റലിയിലേതുപോലെ ഭീകരമായിരിക്കും അവസ്ഥയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ‘നമ്മള്‍ […]