ഡല്‍ഹി : ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ നിരോധിച്ചു കൊണ്ടാണ് ചൈനയ്ക്കെതിരായ നീക്കത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്. ‘Mi Browser Pro – Video Download, Free Fast & Secure’ നെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. ഡിവൈസുകളുടെ പ്രകടനത്തെ മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ബ്രൗസറിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് സര്‍ക്കാരുമായി […]
Latest News
All latest news
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ തുടര്‍ച്ചയായി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ദിനമായാണ് ഓഗസ്റ്റ് 5 അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.വാഷിംഗ്ടണ്‍ പോസ്റ്റില്‍ റാണ അയ്യൂബ് എഴുതിയ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ് ട്വീറ്റ്. ‘ലോകത്തിന്റെ നിഷ്ക്രിയത്വത്തില്‍ നിന്നും പ്രോത്സാഹനം കൊണ്ട് ഒരു മോദി, ഇന്ത്യയുടെ സമന്വയ സംസ്കാരത്തെ തുടര്‍ച്ചയായി മായ്ച്ച് കളയുന്നതിന്റെ മറ്റൊരു ദിനമായി, രക്തത്തിന്റെയും മണ്ണിന്റെയും ദിനമായി […]
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്കു കാരണം 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന് ദിയാബ്. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ആറുവര്‍ഷമായി ഇത് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപം സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 4,000 പേര്‍ക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോര്‍ജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തല്‍. […]
കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം മരിച്ചു. മൂടാടി ഹില്‍ ബസാര്‍ മടത്തു വീട്ടില്‍ അബ്ദുല്ല ഹാജി (100) മകന് ഹമീദ് (63) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. അബ്ദുല്ല ഹാജിയുടെ ഭാര്യ: ആമിന. മറ്റു മക്കള്‍: ഫാത്തിമ, ആയിഷ, അസൈനാര്‍ ,ഷക്കീല, ഖദീജ, സിദ്ധീഖ്, സമീറ. ഹമീദിന്റെ ഭാര്യ: ആമിന. മക്കള്‍: ഷഫീര്‍ (ഖത്തര്‍ ആര് എസ് സി മുശൈരിബ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി) ഷംസീര്‍, […]
പ്രവാസലോകത്ത് നിന്ന് ഈ മാസം എട്ടുമുതല്‍ ഇന്ത്യയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ എല്ലാവരും തന്നെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിെന്റ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഈ നിര്‍ദേശങ്ങള്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ക്ക് ഇതിനോടകം തന്നെ കൈമാറി. നിര്‍ദേശങ്ങള്‍ ഇവയാണ്; എല്ലാ യാത്രക്കാരും www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം യാത്രക്ക് 72 മണിക്കൂര്‍ മുമ്ബെങ്കിലും സമര്‍പ്പിക്കണം. 14 ദിവസത്തേക്ക് […]
ദുബൈ | തടവുകാരുടെ തിരിച്ചുപോക്ക് സുഗമമാക്കുന്നതിനും ശിക്ഷ പൂര്‍ത്തിയാകുമ്ബോള്‍ യാത്രാനടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി പോലീസിലെ ജനറല്‍ ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങളുടെ വകുപ്പ് പദ്ധതിയൊരുക്കി. നിങ്ങളുടെ മടങ്ങിവരവ് ഒരു കടമയാണ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ 1,145 തടവുകാര്‍ക്ക് (പുരുഷന്മാരും സ്ത്രീകളും) 1,479,010 ദിര്‍ഹമിന്റെ ടിക്കറ്റ് നല്കാന് വകുപ്പിന് കഴിഞ്ഞതായി ദുബൈ പൊലീസിലെ ജനറല്‍ ശിക്ഷാ, വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അല്‍ ഷമാലി പറഞ്ഞു. ദുബൈ പോലീസിന്റെ പങ്കാളികളുമായും മനുഷ്യസ്നേഹികളുമായും സഹകരിച്ചാണ് […]
തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള് ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ ബിരുദം നേടിയ സഫ്നയ്ക്ക് യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു […]
യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് […]
ലണ്ടന്‍: രണ്ട് യാത്രക്കാര്‍ മാസ്ക് ധരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ കൂട്ടയടി. യാത്രക്കാരുടെ കൈയില്‍ നിന്ന് പൊതിരെ തല്ലുവാങ്ങിയ ഇരുവരും ജയിലിലുമായി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ലിബ്സയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുളള കിടിലന്‍ തല്ല് നടന്നത്. ബ്രിട്ടീഷുകാരായ രണ്ടുപേര്‍ക്കാണ് തല്ലുകിട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മദ്യലഹരിയിലായിരുന്ന ഇരുവരും മാസ്ക് ധരിക്കാതെയാണ് വിമാനത്തില്‍ കയറിയത്. ഇതുകണ്ട മറ്റുയാത്രക്കാര്‍ മാസ്ക് ധരിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. പക്ഷേ, അതൊന്നും അവര്‍ […]
സൗദി അറേബ്യയുടെ ദക്ഷിണ മേഖലയില്‍ ശക്തമായ മഴയും കാറ്റും. ഇടിയോട് കൂടിയ കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. എന്നാല്‍ കനത്ത ഇടിമിന്നലോടെ എത്തിയ മഴ മേഖലയില്‍ അനുഭവപ്പെട്ടിരുന്ന ശക്തമായ ചൂടിന് ആശ്വാസമായി. ജിസാനിലെ സനാഇയ, കോര്‍ണിഷ്, ഹയ്യുസഫ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. സബിയ, സാംത, ബെയിഷ്, ദായിര്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിവസം മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത ചൂട് കാലാവസ്ഥയുള്ള ഫര്സാന് ദ്വീപ് സന്ദര്‍ശിക്കാന്‍ […]