ലണ്ടന്‍: ​ബ്രിട്ടണില്‍ മണിക്കൂറില്‍ നൂറു മൈലിലേറെ വേഗത്തില്‍ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ആകര്‍ഷക കേന്ദ്രമായിരുന്ന ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ നിലംപൊത്തി. സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് വെള്ളിയാഴ്ച കനത്ത കാറ്റില്‍ നിലംപതിച്ചത്. ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിക്കാന്‍ നിമിത്തമായ യഥാര്‍ഥ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ആയിരുന്ന ഈ ആപ്പിള്‍ മരം ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നതാണ്. […]

ലന്‍ഡന്‍: ശനിയാഴ്ച യൂനിസ് കൊടുകാറ്റിനെ വെല്ലുവിളിച്ച്‌ ലന്‍ഡനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ എയര്‍ ഇന്‍ഡ്യ പൈലറ്റുമാരുടെ ധീരതയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുന്നു. ബിഗ് ജെറ്റ് ടിവി എന്ന ലൈവ് സ്ട്രീമിംഗ് ചാനലില്‍ നിന്നുള്ള ലാന്‍ഡിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യോമയാന പ്രേമികള്‍ക്കായുള്ള ചാനലിന്റെ സ്ഥാപകന്‍ ജെറി ഡയേഴ്‌സ് ആണ് വീഡിയോ റെകോര്‍ഡ് ചെയ്തത്. ലന്‍ഡനിലെ ഹീത്രൂ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ വിമാനം അപകടകരമായി ഇറങ്ങുമ്ബോള്‍ ഡയര്‍മാര്‍ […]

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്.നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു.

ലണ്ടൻ : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം ലണ്ടനിലെ മലയാളികളെ ത്രസിപ്പിച്ച് ബ്രിട്ടൻ കെ എം സി സി യുടെ മൂന്നാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 12-12-2021 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി. നാൽപ്പതോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗോൾഡ് വിഭാഗത്തിൽ താഹിർ – സുഹൈൽ എന്നിവർ ഒന്നാം സ്ഥാനവും , നസീഫ് – അലി എന്നിവർ […]

ലണ്ടന്‍: ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധ അതിവേഗം പടരുകയാണെന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു .നിലവില്‍ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോണ്‍ മൂലമാണെന്നുംകൂടാതെ രണ്ട് ദിവസത്തിനുള്ളില്‍ അത് 50 ശതമാനം ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലണ്ടന്‍: ഒമിക്രോണ്‍ ഭീതി പരത്തുന്നതിനിടെ, യൂറോപ്പില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം വിവിധ രാജ്യങ്ങളില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതില്‍ 23 രാജ്യങ്ങളില്‍ രണ്ടുദിവസത്തിനിടെയാണ് ഓമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. റഷ്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 578,020 ആയി. ലോകത്തില്‍ […]

ലണ്ടൻ: ബോട്‌സ്‌വാന’യില്‍ ഉയര്‍ന്നുവന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച്‌ ബ്രിട്ടീഷ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, അത് ഇതുവരെയുള്ളതില്‍ വൈറസിന്റെ ഏറ്റവും പരിവര്‍ത്തനം ചെയ്ത പതിപ്പാണ്, എന്നു ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു ‘ന്യു’ എന്ന് പേരിട്ടിരിക്കുന്ന സ്‌ട്രെയിനിന്റെ 10 കേസുകള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ ഇത് ഇതിനകം മൂന്ന് രാജ്യങ്ങളില്‍ കണ്ടെത്തി, ഈ വകഭേദം കൂടുതല്‍ വ്യാപകമാണെന്ന് സൂചിപ്പിക്കുന്നു. ഇത് 32 മ്യൂട്ടേഷനുകള്‍ വഹിക്കുന്നു, അവയില്‍ പലതും […]

ലണ്ടന്‍: യൂറോപ്പിലാകെ കത്തിപടരുന്ന വാക്‌സിന്‍ വിരുദ്ധതയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണി. ഓസ്ട്രിയയിലും നെതര്‍ലന്റിലും വന്‍ സമരങ്ങളാണ് തെരുവില്‍ നടക്കുന്നത്. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഇതിനെതിരെയാണ് പ്രക്ഷോഭങ്ങള്‍. ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ ക്യാമ്ബയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് രണ്ട് രാജ്യങ്ങളും. തെരുവിലിറങ്ങിയവര്‍ പോലീസിന് നേരെ കല്ലേറ് അടക്കം […]

ലണ്ടന്‍: സിയോണിസ്റ്റ് അധിനിവേശത്തിനെതിരേ ചെറുത്തു നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളെ ഭീകരവല്‍ക്കരിച്ച്‌ നിരോധിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരേ ഹമാസ്. സംഘടനയെ രാജ്യത്തു പൂര്‍ണ്ണമായി നിരോധിക്കാനുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നീക്കത്തിനെതിരേയാണ് ശക്തമായ പ്രതിഷേധമറിയിച്ചു കൊണ്ട് ഹമാസ് രംഗത്ത് വന്നിരിക്കുന്നത്. ഹമാസിനെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച്‌ നിരോധനം കൊണ്ടുവരാനാണ് നീക്കം. ഹമാസിനെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണം നടത്താനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റില്‍ അടുത്ത […]

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 രൂപ രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ […]

Breaking News

error: Content is protected !!