മതവിദ്വേഷം പരത്തുന്ന ട്വീറ്റുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ യുഎഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. സൗരഭ്‌ ഉപധ്യായ് എന്നയാളാണ് തബ്‍ലീഗ് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷപരമായ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തത്. യുഎഇയിലെ പ്രമുഖരടക്കം രംഗത്തെത്തിയതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടും അപ്രത്യക്ഷമായി. വംശീയ വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ പ്രതികരണം. ഇതിന് ഉദാഹരണമെന്ന് പറഞ്ഞ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്​ഡൗണ്‍ ഇളവുവരുത്തിയ സാഹചര്യത്തിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്​. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ​േകാവിഡ്​ വൈറസ് പ്രധാനമായും ശ്വാസകോശ​െത്തയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. മാസ്​ക്കിന്​ കോട്ടണ്‍തുണി മാത്രംകോട്ടണ്‍തുണികൊണ്ട് മാത്രമേ തുണി മാസ്‌ക് നിര്‍മിക്കാന്‍ പാടുള്ളൂ. […]

വുഹാന്‍: ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നുമാണ് കൊറോണ വൈറസ് ചോര്‍ന്നതെന്ന സംശയം അമേരിക്ക ഉയര്‍ത്തിയിരുന്നു. ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനം. ഏറെ സുരക്ഷയുണ്ടെന്നു ചൈന വ്യക്തമാക്കുന്ന ഈ കേന്ദ്രം വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ്. ലാബില്‍ നിന്ന് വൈറസ് പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് കൊറോണ വൈറസ് പടര്‍ന്നത് മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. വൈറോളജി […]

ബ്രിട്ടീഷ് കൈരളി ഐക്കണ്‍ എങ്ങനെ ഐഫോണ്‍ സ്ക്രീനില്‍ ആഡ് ചെയ്യാം? സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ‘സേവ് റ്റു ഹോം സ്ക്രീന്‍’ ക്ലിക്ക് ചെയ്യുക. കൂടതല്‍ വിശദീകരണത്തിന് ഫോട്ടോസ് റെഫര്‍ ചെയ്യുക.

മാപ്പിളപ്പാട്ടുകള്‍ മലയാളിയുടെ ഉണര്‍ത്തു പാട്ടുകളാണ്. മലബാറിലെ കര്‍ഷകരുടെ കൊയ്ത്തു പാട്ടുകള്‍ മുതല്‍ പോര്‍ടുഗീസുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കുമെതിരെയുള്ള സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ പെരുമ വരെ മാപ്പിളപ്പാടുകള്‍ക്ക് പറയാനുണ്ട്. മാപ്പിളപ്പാട്ട് ലോകത്തെ പുതു തലമുറയില്‍ പകരം വെക്കാനിലാത്ത നാമങ്ങളില്‍ ഒന്നാണ് ഫൈസല്‍ എളേറ്റിലിന്റേത്. പതിനാലാം രാവ് (മീഡിയവണ്), പട്ടുറുമാല്‍ (കൈരളി ചാനല്‍) എന്നീ ജനപ്രിയ സംഗീത പരിപാടികളില്‍ വിധികര്‍ത്താവായിരുന്നു അദ്ദേഹം. പാട്ടുകാരന്‍ എന്ന പോലെ, മാപ്പിളപ്പാട്ട് ഗവേഷണ മേഖലയിലും ശ്രദ്ധേയനായ ഫൈസല്‍ എളേറ്റില്‍ ബ്രിട്ടീഷ് കൈരളിയോടൊപ്പം ചേരുന്നു. […]

ലണ്ടന്‍ : യുകെ യില്‍ പ്രൈവറ്റ് ആയി കൊറോണ ടെസ്റ്റ്‌ ചെയ്ത് കൊടുക്കുന്ന ക്ലിനിക്കുകളുടെയും ലാബുകളുടെയും എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. NHSല്‍ ആവശ്യമായ ടെസ്റ്റ്‌ കിറ്റുകള്‍ ഇല്ലാത്തതാണ് കാരണം. £200 -£300 എന്ന റേറ്റിലാണ് പ്രൈവറ്റ് ലാബുകള്‍ ഈ ടെസ്റ്റിന് ചാര്‍ജ് ചെയ്യുന്നത്. 400 പൌണ്ട് കൊടുത്താല്‍ ഹോം ടെസ്റ്റ്‌ കിറ്റുകളും ലഭ്യമാണ്. ധാരാളം കീ ജോലിക്കാര്‍ കൊറോണ ബാധയുടെ സംശയത്തിനു പുറത്ത് ജോലിയില്‍ നിന്നും ലീവെടുത്ത് സെല്‍ഫ് […]

ലണ്ടന്‍ : കൊറോണ ബാധയെ തുടര്‍ന്നുള്ള മരണ സംഖ്യ ബ്രിട്ടനില്‍ ശനിയാഴ്ച പതിനയ്യായിരം കടന്നു. 888 ആണ് ശനിയാഴ്ചത്തെ മാത്രം മരണ സംഖ്യ. മരണ സംഖ്യ ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും, പുതിയതായി വൈറസ് ബാധയേല്‍ക്കുന്നവരുടെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ശക്തമായി നടപ്പിലാക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതെ സമയം ലോകത്തെ മൊത്തം മരണ സംഖ്യ 1,58,691 ആയി.

എഡിന്‍ബറോ (സ്കോട്ട്ലാന്‍ഡ്‌) : കൊറോണ ബാധ മൂലം 15000 ലധികം പേര്‍ ബ്രിട്ടനില്‍ മരിച്ചു. പതിനായിരങ്ങള്‍ അസുഖ ബാധിതരായി ഇപ്പോഴുമുണ്ട്. കൊറോണ ബാധ ദിവസം ചെല്ലുന്തോറും കൂടി വരുന്നു. സുഹൃദ് വലയത്തിലുള്ള പലരും ആകസ്മികമായി മരിക്കുന്നു. ആളുകളെ പേടിപ്പെടുത്താന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് മലയാളികള്‍ക്കിടയില്‍ നിന്നും ‘കൊറോണപ്പേടി’ അകറ്റുക എന്ന ഉദ്യേശത്തോടെ ഒരു അഞ്ചംഗ മലയാളി കുടുംബം സ്വന്തം കുടുംബ ജീവിതം പ്രമേയമായെടുത്ത് ചിത്രീകരിച്ച […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ സമയത്ത് എല്ലാ പാര്‍ക്കുകളും ശ്മശാനങ്ങളും തുറന്നിടണമെന്ന് ഭവന- തദ്ദേശ സ്വയം ഭരണ മന്ത്രി റോബര്‍ട്ട്‌ ജെനറിക്. വീടുകളില്‍ കുറഞ്ഞ സൌകര്യമുള്ള ആളുകള്‍ക്ക് ജോഗിങ്ങിനും മറ്റും സൗകര്യം ഒരുക്കാന്‍ ആണ് പാര്‍ക്കുകള്‍ തുറന്നിടാന്‍ സര്‍ക്കാര്‍ കൌണ്‍സിലുകളോട് നിര്‍ദേശിച്ചിരിക്കുന്നത്‌. അത് പോലെ ജനങ്ങള്‍ക്ക്‌ ശാന്തി ലഭിക്കുന്നതിനു ശ്മശാന സന്ദര്‍ശനവും അവിടങ്ങളില്‍ പൂ വെക്കുന്നതും സഹായകമാകുമെന്നും, അതിനാല്‍ രാജ്യത്തെ ശ്മശാനങ്ങള്‍ ലോക്ക് ഡൌണ്‍ സമയത്ത് തുറന്നിടനമെന്നും മന്ത്രി പറഞ്ഞു.

ലണ്ടന്‍ : ലണ്ടനിലെ നാലിലൊന്ന് കെയര്‍ ഹോമുകളിലും കൊറോണ ബാധയെന്നു റിപ്പോര്‍ട്ട്‌. മിക്ക ഹോമുകളും കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്ന്‍റെ കണക്ക് പ്രകാരം ലണ്ടനിലെ 387 കെയര്‍ ഹോമുകളില്‍ കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. യു.കെ.യില്‍ മൊത്തം 15% കെയര്‍ ഹോമുകളും കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് പറഞ്ഞു.

Breaking News

error: Content is protected !!