കോവിഡിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ 20 പേരില്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടര്‍ന്നാണ് ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് കണ്ടെത്തല്‍. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീര്‍ഘകാല കോവിഡിന്‍റെ അപകടസാധ്യത കൂടുതല്‍. ഗവേഷണത്തില്‍ പങ്കെടുത്ത 20 പേരില്‍ ഒരാള്‍ […]

ബ്രിട്ടന്‍: ശൈത്യകാലം ആരംഭിക്കാനിരിക്കേ യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നത് വെല്ലുവിളിയായി. കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയനിലെ കൊവിഡ് കേസുകള്‍ പരിശോധിച്ചാല്‍ മൊത്തം കേസുകള്‍ 1.5 ദശലക്ഷത്തില്‍ എത്തി. ഇത് മുന്‍ ആഴ്ചയേക്കാള്‍ എട്ട് ശതമാനം വര്‍ദ്ധിച്ചതായി കാണാം. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ട്.

നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ച കാരശ്ശേരി, കോഴിക്കോടുകാരുടെ മുഖമുദ്രയായ സത്യസന്ധത […]

2013 വരെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത് 240ല്‍ അധികം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍. ഇംഗ്ലണ്ടിലെ പെംബ്രോക്‌ഷയറിലെ ഹാവര്‍ഫോര്‍ഡ്‌വെസ്റ്റിലെ പഴയ ഒരു ഓക്കി വൈറ്റ് കെട്ടിടത്തിന് അടിയില്‍ നിന്നാണ് ഇത്രയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങളില്‍ പകുതിയോളം കുട്ടികളുടേതാണ്. മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം 1256-ല്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ സ്ഥാപിച്ച സെന്‍റ് സേവിയേഴ്‌സ് സന്ന്യാസി മഠമാണതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. […]

പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ. ഏകദേശം 1 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച്‌ വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ ഈ വര്‍ഷം തിരിച്ചറിഞ്ഞതായി മെറ്റ വെള്ളിയാഴ്ച അറിയിച്ചു. ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു. ഫോട്ടോ എഡിറ്റര്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള […]

ലണ്ടന്‍ : ലോകകേരള സഭയുടെ മേഖലാസമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാസമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ലണ്ടനില്‍ ലോകകേരളസഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ പി.രാജീവ്. വി,​ ശിവന്‍കുട്ടി ,​ പ്രവാസി വ്യവസായി എം.എ. യൂസഫലി,​ നോര്‍ക്ക ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം നോർതേൺസ് എഫ് സി വിന്നേഴ്‌സും, […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി […]

യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമം ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യാതിഥിയായിരിക്കും. കേരളക്കരയിലെ കലയുടെയും സംഗീതത്തിന്റെയും വിവിധ രൂചിക്കൂട്ടുകളുടെയും ആസ്ഥാനമായാണ് കോഴിക്കോട് ജില്ല അറിയപ്പെടുന്നത്. ആയിരക്കണക്കിന് കോഴിക്കോട്ടുകാരാണ് യുകെയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ജില്ല നിവാസികൾ ഇത്തരം ഒരു സംഗമം സംഘടിപ്പിക്കുന്നത്. നോർതാംപ്റ്റനിലെ കരോലിൻ ചിഷോം സ്കൂൾ സെന്ററിൽ ഉച്ചക്ക് 12 മുതൽ ആരംഭിക്കുന്ന […]

ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിച്ച് രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ ബിസിനസുകളെ സഹായിക്കാനാണു പുതിയ സ്‌കെയില്‍-അപ്പ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ വിസയെ സംബന്ധിച്ച്, ചെറുകിട സംരംഭങ്ങള്‍, ടെക്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ തുടങ്ങിയ അതിവേഗം വളരുന്ന ബിസിനസുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ശരിയായ പിന്തുണ ആവശ്യമാണെന്ന് കുടിയേറ്റ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ പറഞ്ഞു.സ്‌കെയില്‍-അപ്പ് വിസയിലൂടെ, ബിസിനസ്സുകള്‍ക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന കഴിവുകളും അനുഭവങ്ങളും കൊണ്ടുവരാന്‍ […]

Breaking News

error: Content is protected !!