ലണ്ടന്‍: മറ്റു രാജ്യങ്ങളുടെ നേട്ടങ്ങളെ അംഗീകരിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ സ്വതവെ പിശുക്കന്മാരാണ്. എന്നാല്‍ കൊരോണക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ലോകരാജ്യങ്ങളെല്ലാം കിതക്കുമ്പോഴും, കേരളം എങ്ങനെയാണ് കൊറോണയെ മലര്‍ത്തിയടിച്ചതെന്ന് മനസിലാക്കാതെ അത്ഭുതം കുറുകയാണ് ലോക രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടീഷുകാരും . 1990കള്‍ വരെ കൃഷിയും കന്നുകാലി വളര്‍ത്തലും പ്രധാന വരുമാന മാര്‍ഗമാക്കി ജീവിച്ചിരുന്ന ദക്ഷിണേന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം എങ്ങനെയാണ് ആരോഗ്യ രംഗത്ത്‌ യുറോപ്പിനെയും അമേരിക്കയെയുമെല്ലാം കടത്തി വെട്ടുന്ന വന്‍ ശക്തിയായി മാറിയതെന്ന് […]

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയെ കൂടി പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ്​ സ്വദേശിയായ ആസിഫ്​ തന്‍ഹ ഇഖ്​ബാലാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. ശനിയാഴ്​ച രാത്രിയാണ് എസ്.ഐ.ഒ പ്രവര്‍ത്തകനായ ആസിഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാനെന്ന പേരില്‍ കസ്​റ്റഡിയിലെടുത്തത്. ഡല്‍ഹി കലാപക്കേസ്​ അന്വേഷിക്കുന്ന സ്​പെഷല്‍ സെല്‍ ആസിഫ്​ ഇഖ്​ബാലിനെ ചോദ്യം ചെയ്യുകയാണ്​. ​ജാമിഅ വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാറിനെയും മീരാന്‍ ഹൈദറിനെയും പൊലീസ് നേരത്തെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്തിരുന്നു. നാല്​ […]

ബാലുശ്ശേരി എം.എല്‍.എ യും കേരളത്തിലെ അറിയപ്പെടുത്ത കമ്മ്യുണിസ്റ്റ് നേതാവുമായ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ബ്രിട്ടീഷ് കൈരളിയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ പൂരണ രൂപം ചൊവ്വാഴ്ച്ച ബ്രിട്ടീഷ് കൈരളിയില്‍. കാത്തിരിക്കുക….

അഡ്വ. ടി.പി.എ. നസീര്‍ ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞാൻ അൻസാറിനെ പരിചയപ്പെടുന്നത്. സരസൻ, പാട്ടുകാരൻ കൂടാതെ എന്റെ ആത്മസുഹൃത്തിന്റെ ചങ്ങാതി. രാത്രി ഏറെ വൈകിയിട്ടും അൻസാർ വാട്സപ്പിൽ തന്നെയാണ്. വോയിസ് റെക്കോർഡ് ചെയ്തും, പൊട്ടിച്ചിരിച്ചും, ഗ്രൂപ്പിലേക്ക് പാട്ടുകൾ ഷെയർ ചെയ്തും, ഇടയ്ക്കിടെ അടക്കിപ്പിടിച്ച് സംസാരിച്ചും ലൈവ് ആയി നിൽക്കുകയാണ് അയാൾ. ‘എന്താണ് ബായ് ഉറക്കമില്ലേ? ഈ അറുപതിലാണോ അലിഫ് ഓതുന്നത്? എന്റെ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം വളരെ ലളിതമായിരുന്നു. ‘നസീർഭായ് ഇത് […]

ലണ്ടന്‍ : മാര്‍ച്ച്‌ 20ന് ലോക്ക് ഡൌണ്‍ തുടങ്ങിയ ശേഷം യു.കെ. യില്‍ കൊറോണ ബാധ മൂലമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്ക് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 170 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാരാന്ത്യത്തില്‍ സാധാരണ കാണാറുള്ള റിപ്പോര്‍ട്ടിംഗ് എറര്‍ ആണ് കുറഞ്ഞ മരണനിരക്കിന് കാരണമെന്ന് കരുതപ്പെടുന്നു. ഇതോടെ മൊത്തം മരണ സംഖ്യ 34,636 ആയി. കെയര്‍ ഹോമുകളിലെയും വീടുകളിലെയും മരണ സംഖ്യയും ഇതില്‍പ്പെടും. ഞായറാഴ്ച […]

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ കൊറോണ വൈറസ് ബാധയെ നേരിട്ട രീതിയില്‍ പൊതു ജനങ്ങള്‍ അസംതൃപ്തരാണെന്ന് സര്‍വെ ഫലം. 39 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ രീതി ശരിയാണെന്ന് ഇപ്പോള്‍ സമ്മതിക്കുന്നത്. 42 ശതമാനം പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് രംഗത്ത്‌ വന്നു. ‘ഒപിനിയം’ എന്ന സര്‍വെ ഏജന്‍സി രണ്ടായിരത്തിലധികം പേരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് ഈ ഫലം. കഴിഞ്ഞ ആഴ്ച്ച സര്‍ക്കാരിന്റെ ജനസമ്മതി 48 […]

ലണ്ടന്‍: പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി അധ്യക്ഷനുമായ സര്‍ കീര്‍ സ്റ്റാര്‍മരുടെ ജനസമ്മതി കുത്തനെ വര്‍ധിക്കുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെക്കള്‍ ജനകീയനാണ് അദ്ദേഹം. ഏറ്റവും പുതിയ ‘യു ഗോവ്’ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 22 പോയിന്റ്‌ നേടിയപ്പോള്‍ സര്‍ കീര്‍ 23 പോയന്റ് നേടി ജനസമ്മതിയില്‍ ഒന്നാമതെത്തി. കൊറോണ വൈറസ് ബാധയെ നേരിടുന്നതില്‍ ഇപ്പോഴത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് പൊതുവേയുള്ള കണക്ക് കൂട്ടല്‍. […]

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച ശശി തരൂരിനെ അഭിനന്ദിച്ച്‌ നടി മാല പാര്‍വ്വതി. തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍, കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തെങ്കില്‍ എന്ന് ആഗ്രഹിച്ച്‌ പോകുന്നുവെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ റോക്ക് സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച്‌ ഗാര്‍ഡിയനില്‍ വന്ന ലേഖനം അര്‍ഹതയുടെ അംഗീകാരം എന്ന അടിക്കുറിപ്പോടെ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. തരൂരിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവലും രംഗത്ത് വന്നിരുന്നു. […]

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള​ുടെ വിജയം ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാ​െണന്ന്​്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ​ുരോഗതിയുണ്ടായി. വര്‍ഷങ്ങളായി കൈവരിച്ച ​േനട്ടമാണിത്​. ​ യു.ഡി.എഫി​​​െന്‍റയും എല്‍.ഡി.എഫി​​​െന്‍റയും കാലഘട്ടത്തില്‍ ഈ രംഗങ്ങളില്‍ വളര്‍ച്ച കൈവരിച്ചു. ഇത്തരം അടിസ്​ഥാന കാര്യങ്ങള്‍ക്ക്​ മൂല്യം നല്‍കിയതി​​​െന്‍റ പ്രധാന പങ്ക്​​ കേരളത്തിലെ ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാണ്​. അതിനാല്‍ തന്നെ കോവിഡിനെതിരെ പോരാടി നേടിയ വിജയം കേരളത്തിലെ ഒ​ാരോ ജനതക്കും […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ അബദ്ധ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അക്ഷരം പ്രതി ഏറ്റെടുത്തു. ലോക്ക് ഡൌണ്‍ നിബന്ധനകളെ കാറ്റില്‍ പറത്തി പാര്‍ക്കുകളിലും ബീച്ചുകളിലും ജനങ്ങള്‍ തടിച്ചു കൂടുന്ന കാഴ്ചയാണ് ശനിയാഴ്ച കാണാന്‍ കഴിഞ്ഞത്. രണ്ടു മാസത്തെ പൂര്‍ണമായ ലോക്ക് ഡൌണിന് ശേഷമുള്ള ആദ്യത്തെ വാരന്ത്യമായിരുന്നു ശനിയാഴ്ച. പീക്ക് ഡിസ്ട്രിക്റ്റ്, ഡോര്‍സറ്റ് ബീച്ച്, ലാങ്ങറ്റ് റിസര്‍വോയര്‍, പ്രിംറോസ് ഹില്‍ തുടങ്ങി പ്രധാന […]

Breaking News

error: Content is protected !!