റിയാദ്: നോര്‍ക്ക പ്രഖ്യാപിക്കുന്ന അടിയന്തര സാമ്ബത്തിക സഹായങ്ങള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും നോര്‍ക്ക രജിസ്ട്രേഷന് നിര്‍ബന്ധമില്ലെന്നും, നോര്‍ക്ക നല്കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പ്രവാസികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നോര്‍ക്ക കൊച്ചി റീജ്യണല്‍ മാനേജര്‍ കെ.ആര് രജീഷ് പറഞ്ഞു. ഫോക്കസ് ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘നോര്‍ക്ക: ആനുകൂല്യങ്ങളും അവകാശങ്ങളും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക നല്കുന്ന സേവനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് പൊതുവെ അപേക്ഷകള്‍ കുറവായാണ് കാണാറുള്ളതെന്നും കൂടുതല്‍ പേര് അപേക്ഷ […]
റിയാദ്: കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയില്‍ ടൂറിസം ലക്ഷ്യം വെച്ച് ജനറല്‍ എന്റര്ടെയിന്റ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ച വന്‍കിട വിനോദ പദ്ധതികളില്‍ ആദ്യത്തേതായ ‘റിയാദ് ഒയാസീസ്’ എന്ന വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് ‘റിയാദ് ഒയാസിസ്’. മൂന്ന് മാസം നീണ്ടു നില്‍ക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികള്‍ അരങ്ങേറുന്നത്. കലാകായിക പരിപാടികള്‍, സംഗീത […]
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒമ്ബതുമാസമായി കുടുങ്ങിക്കിടക്കുന്ന 16 ഓളം ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാവുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖൊലൂദ് അല്‍ ഷിഹാബ് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വിഷയത്തില്‍ പരിഹാരമാവുന്നത്. 9 മാസം മുമ്ബ് കുവൈത്തിലേക്ക് ചരക്കുമായെത്തിയതായിരുന്നു കപ്പല്‍. കപ്പല്‍ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള നിയമപരമായ തര്‍ക്കത്തെത്തുടര്‍ന്നാണു 16 ഓളം ഇന്ത്യന്‍ നാവികര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കാന്‍ ഇടയായത്. […]
റിയാദ്: ബന്ധുവിന്റെ കല്യാണത്തിന് എത്തിയ സഊദി യുവതിക്ക് തിരിച്ചു കിട്ടിയത് ഇരുപത് വര്‍ഷം മുമ്ബ് നഷ്ടപ്പെട്ട തന്റെ മകളെ. സഊദിയിലാണ് അപ്രതീക്ഷിതമായി സിനിമാ കഥയെ പോലും വെല്ലുന്ന തരത്തില്‍ മാതൃത്വം തുളുമ്ബിയ കഥ പുറത്തു വന്നത്. ഒടുവില്‍ കോടതിയിലെത്തിയ കേസ് ആദ്യം നടത്തിയ ഡിഎന്‍എ പരിശോധന ഫലം എതിരായപ്പോഴും മകള്‍ തന്നെയാണെന്ന ആ മാതാവിന്റെ മനസിനുള്ളിലെ തേങ്ങല്‍ വീണ്ടും കോടതി കയറുകയും ഒടുവില്‍ മകളെ തിരിച്ചു കിട്ടുകയുമായിരുന്നു. മാതൃത്വ വികാരത്തിലൂടെ […]
ലണ്ടന്‍: ശതകോടികള്‍ മൂല്യമുള്ള 7,500 ബിറ്റ്കോയിനുകളുടെ ഡിജിറ്റല്‍ ശേഖരം സൂക്ഷിച്ച കമ്ബ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവ് അശ്രദ്ധമായി ചവറുകൂനയിലെറിഞ്ഞ യുവാവിന് കിട്ടിയത് ‘എട്ടിന്റെ പണി’. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അത്ര മൂല്യമില്ലാത്ത കാലത്ത് വാങ്ങിക്കൂട്ടിയ ബിറ്റ്കോയിനുകള്‍, വെയില്സുകാരന് ജെയിംസ് ഹോവെല്‍സാണ് അശ്രദ്ധമായി മുനിസിപ്പാലിറ്റി ചവറുകൂനയില്‍ കളഞ്ഞത്. 2013ല്‍ ദൂരെകളഞ്ഞ ബിറ്റ്കോയിനുകള്‍ക്ക് പിന്നീട് വില ആകാശത്തോളമുയര്‍ന്നപ്പോള്‍ അവക്കായി തിരച്ചില്‍ തുടങ്ങുകയായിരുന്നു. നീണ്ട തിരച്ചിലിലും എവിടെയും ലഭിക്കാതെ വന്നതോടെ പഴക്കം ചെന്ന ഹാര്‍ഡ് ഡ്രൈവ് മറ്റു […]
തിരുവനന്തപുരം: വിഎസ് അച്ചുതാനന്ദന്്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ എം ഷാജഹാന് സിപിഎം വധഭീഷണി. മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപ് മരണപ്പെട്ടതിന് ശേഷം നിരവധി ആളുകള്‍ എന്‍്റെ ജീവനെ സംബന്ധിച്ചുള്ള ആശങ്കയുമായി വിളിക്കുന്നുണ്ട്. അവരോടെല്ലാം ഒന്നേ പറയാനുള്ളു ആരൊക്കെ എന്തൊക്കെ ഭീക്ഷണി മുഴക്കിയാലും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടില്ല.കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് തനിക്ക് വന്ന വധഭീക്ഷണികളെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും, ഡിജിപിക്കും മറ്റ് വേണ്ടപ്പെട്ടവര്‍ക്കും […]
പലസ്തീന്: 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പലസ്തീന് തെരഞ്ഞെടുപ്പിലേക്ക്.രാജ്യത്ത് പ്രസിഡന്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് അറിയിച്ചത്. അതേസമയം, മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നാണ് റിപ്പോര്‍ട്ട്. പാലസ്തീന് മുകളിലുള്ള ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഫലത്തീനില്‍ വലിയ ഭരണ […]
അമേരിക്ക, ഇസ്രയേല്‍ രാജ്യങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനായി ഇറാന് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ സൈനിക പരിശീലനങ്ങള്‍ നടത്തി. വെള്ളിയാഴ്ച രാവിലെ സൈനികാഭ്യാസത്തിന്റെ ആദ്യ ഘട്ടത്തില്‍, ഗാര്‍ഡിന്റെ എയ്റോസ്പേസ് ഡിവിഷന് ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ഈ അഭ്യാസത്തില്‍ സോള്‍ഫാഗര്‍, ഡെസ്ഫുള്‍ സോളിഡ്-ഫ്യൂവല്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടുന്നു. ബോംബ് വഹിക്കുന്ന ഡ്രോണുകളും വിന്യസിച്ചു പരീക്ഷിച്ചിരുന്നു. 700 കിലോമീറ്റര്‍ (430 മൈല്‍) പരിധിയില്‍ ആക്രമിക്കാവുന്ന 450 കിലോഗ്രാം പോര്‍മുന […]
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എസ് 400 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങിയാല്‍ കടുത്ത നടപടികളില്‍ ഇളവ് നല്‍കില്ലെന്ന് ഇന്ത്യയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. തുര്‍ക്കിക്ക് ഏര്‍പ്പെടുത്തിയതിന് സമാനമായ ഉപരോധം ഇന്ത്യയുടെ കാര്യത്തിലും ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5.5 ബില്യണ്‍ ഡോളര്‍ കരാര്‍ ഉപേക്ഷിച്ച് നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി അടുത്താഴ്ചയാണ് ജോ ബൈഡന് അധികാരമേല്‍ക്കുന്നത്. ട്രംപ് മാറി ബൈഡന് […]
കോന്നി: അച്ചന്‍കോവിലാറ്റിലെ കീക്കമ്ബാട്ട് കടവില്‍ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോന്നി എം.എം.എന്‍.എസ്.എസ് കോളജിലെ രണ്ടാംവര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി എം. ശ്രീലാലാണ് (20) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കോളജില്‍ കമ്ബ്യൂട്ടര്‍ ലാബ് പ്രാക്ടിക്കലിന് എത്തിയ ശ്രീലാല്‍ ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പമാണ് കുളിക്കാനെത്തിയത്. മൊബൈല്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം കുളിക്കാന്‍ ഇറങ്ങുമ്ബോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.കാല്‍വഴുതി നദിയില്‍ വീണ ശ്രീലാല്‍ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് […]