മനാമ: ബഹ്​റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോര്‍ട്​സ്​ ആന്‍ഡ്​ റെസിഡന്‍സ്​ അഫയേഴ്​സ്​ (എന്‍.പി.ആര്‍.എ) അറിയിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്​ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ​ സന്ദര്‍ശക വിസകളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനല്‍കിയിരുന്നു. ജൂലൈയില്‍ നീട്ടിനല്‍കിയ മൂന്നു​ മാസത്തെ കാലാവധി ഒക്​ടോബര്‍ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാന്‍ തീരുമാനിച്ചത്​. എല്ലാ സന്ദര്‍ശക […]

മനാമ: ഭാഗികമായി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആവശ്യമായ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താനുള്ള ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താന്‍ കഴിയുമെന്നും ഊഴംവെച്ച്‌ വിദ്യാര്‍ഥികള്‍ക്ക്​ സമീപഭാവിയില്‍ സ്​കൂളുകളില്‍ പഠനം നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഖാലിദ് ഗരീബ് വ്യക്തമാക്കി. സ്​കൂള്‍ ജീവനക്കാര്‍ക്ക്​ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങള്‍ ൈകകാര്യം ചെയ്യാന്‍ […]

മനാമ: ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ജേക്കബ്​ മാത്യ​ു (റെജി മുളമൂട്ടില്‍ -63) ആണ്​ മരിച്ചത്​. ഭാര്യ: ഷേര്‍ളി. മക്കള്‍: റിഥിമ, ഷിക്ക. മരുമക്കള്‍: ബിബിന്‍, റിനു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും. ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്. കുവൈത്ത് ഇപ്പോള്‍ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ചില പ്രവാസി ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച ശേഷം ഇവരെ പ്രത്യേക കരാറുണ്ടാക്കി വീണ്ടും നിയമിക്കാന്‍ അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍.

അബൂദബി: അബൂ മുറൈഖയില്‍ നിര്‍മിക്കുന്ന ബാപ്‌സ് ഹൈന്ദവ ക്ഷേത്ര നിര്‍മാണം യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്​ദ​ുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ വിലയിരുത്തി. സ്വാമിനാരായണന്‍ സന്‍സ്ത സ്ഥാപിച്ച ബാപ്‌സ് ക്ഷേത്ര സമിതിക്കു കീഴിലാണ് അബൂദബി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പ്രഥമ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനാണ് ക്ഷേത്രത്തിന് […]

റിയാദ്: വന്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഊദി അറേബ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പിടിയില്‍. റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നാല് ബിസിനസുകാര്‍, കരാര്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന അഞ്ച് പ്രവാസികള്‍ എന്നിവരാണ് ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായത്. സഊദി മേല്‍നോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) ആണ് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ വസതികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, മേക്ക്-ഷിഫ്റ്റ് സീലിംഗ്, പള്ളിയിലെ ഒരു […]

ജിദ്ദ: മക്ക മസ്​ജിദുല്‍ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ഉംറ തീര്‍ഥാടനത്തി​െന്‍റ രണ്ടാംഘട്ടം ആരംഭിക്കുന്ന ഞായറാഴ്​ച മുതലാണ്​​ കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച്‌​ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ പ്രവേശിപ്പിക്കുന്നത്​. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അല്‍സുദൈസി​െന്‍റ നിര്‍ദേശാനുസരണം​ രണ്ടാംഘട്ടം ആ​രംഭിക്കുന്നതിന്​ മുമ്ബ്​ ഹറമിലെ ശുചീകരണ, അണുമുക്തമാക്കല്‍ ജോലികള്‍ ഇരട്ടിയാക്കിയതായി വക്താവ്​ ഹാനീ ബിന്‍ ഹുസ്​നി ഹൈദര്‍ പറഞ്ഞു. ദിവസവും 10​ പ്രാവശ്യം ഹറം അണുമുക്തമാക്കുന്നുണ്ട്​. നമസ്​കരിക്കാനെത്തുന്നവര്‍ക്ക്​ പ്രത്യേക പാത […]

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) ആണ് മരിച്ചത്. രണ്ടാഴ്‌ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പ് നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു […]

മദീന: മദീന മസ്​ജിദുന്നബവിയിലെ റൗദ സന്ദര്‍ശനം ഞായറാഴ്​ച പുനരാരംഭിക്കും. പ്രതിദിനം 11,880 പേര്‍ക്കാണ്​ അനുമതി നല്‍കുകയെന്ന്​ മസ്​ജിദുന്നബവി കാര്യാലയം അറിയിച്ചു. സിയാറത്ത്​, റൗദയിലെ നമസ്​കാരം എന്നിവക്കുള്ള അനുമതിപത്രം ഇഅ്​തമര്‍നാ ആപ്പിലൂടെ ലഭിക്കും​. സന്ദര്‍ശകര്‍ക്ക്​ മൂന്നു​ പ്രവേശന കവാടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. സിയാറത്തിന്​ പുരുഷന്മാര്‍ക്ക്​​ അല്‍സലാം കവാടം​ (നമ്ബര്‍ 1) വഴിയും റൗദയിലേക്ക്​ ബിലാല്‍ കവാടം (നമ്ബര്‍ 38 ) വഴിയുമായിരിക്കും പ്രവേശനം. സ്​ത്രീകള്‍ക്ക്​ ഉസ്​മാന്‍ കവാടം​ (നമ്ബര്‍ 24) വഴിയുമായിരിക്കും റൗദയിലേക്കുള്ള […]

ജിദ്ദ​: ബന്ദി കൈമാറ്റ കരാര്‍ പ്രകാരം വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി. 2019 നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാംഘട്ട വിട്ടയക്കലാണ്​ ഇപ്പോഴുണ്ടായത്​.​ 400ല്‍ പരം ബന്ദികളെ ഹൂതികള്‍ മോചിപ്പിച്ചപ്പോള്‍ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികരും നാല്​ സുഡാനി സൈനികരുമാണ് വ്യാഴാഴ്​ച […]

Breaking News

error: Content is protected !!