വാഷിംഗ്ടണ്‍: ലോകത്തിന്റെ അങ്ങോളമിങ്ങോളം ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്ബോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്ബാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററിലൂടെ […]

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാം. കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക അംഗീകാരം നല്‍കി. വെള്ളിയാഴ്ച്ചയാണ് അധികൃതര്‍ വാക്സിന് അംഗീകാരം നല്‍കിയത്. 28 മില്യണ്‍ അമേരിക്കന്‍ യുവാക്കള്‍ക്കാണ് ഇതോടെ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികളില്‍ കോവിഡ് വൈറസിനെതിരായ ഫൈസര്‍ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ […]

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്‌സീന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഒക്ടോബര്‍ 25 മുതല്‍ വാക്‌സീന്‍ മാന്‍ഡേറ്റ് 50,000 ത്തില്‍ പരം ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ ആരോപിക്കുന്നത്. സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ ബ്രൂക്ലിനില്‍ ഒത്തുചേര്‍ന്നു. ബ്രൂക്ലിന്‍ ബ്രിഡ്ജിനു എതിരെയുള്ള മുന്‍സിപ്പല്‍ സിറ്റി ഹാളിലേക്ക് പ്രകടനമായി എത്തിചേര്‍ന്ന ആയിരങ്ങളാണു […]

ഡാലസ് : തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസര്‍ വിജി തമ്ബിയുടെ കവിത ആസ്പദമാക്കി നിര്‍മ്മിച്ച അന്ത്യശയനം പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. അമേരിക്ക, ആതന്‍സ് , ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങള്‍ സംഘടിപ്പിച്ച കവിതകളുടെ ചലചിത്രോത്സവത്തില്‍ ആണ് ഈ അംഗീകാരം ലഭിച്ചത് .രോഷിണി സ്വപ്നയും എമ്മില്‍ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദര്‍ […]

എലോണ്‍ മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2.71 ലക്ഷം കോടി രൂപ. ഇതോടെ വീണ്ടും ചരിത്രം സൃഷ്ഠിച്ചിരിക്കയാണ് ടെസ്‌ല മേധാവി .ഹെട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതാണ് സമ്ബത്ത് കുതിച്ചുയര്‍ന്നത് . ഓര്‍ഡര്‍ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9 ശതമാനം കുതിച്ച്‌ 1,045.02 ഡോളര്‍ നിലവാരത്തിലെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായി ഇതോടെ […]

വാഷിങ്ടണ്‍: ഇന്ത്യയിലെ വിദ്വേഷ പ്രചാരകരുടെ പ്രധാന മാധ്യമം ഫേസ്ബുക്ക്. ന്യൂയോര്‍ക്ക് ടൈസിന്റേതാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ നിശ്ചയിച്ച ഗവേഷകരുടെ കണ്ടെത്തലുകളാണ് ഫേസ്ബുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്താനും മുസ്‌ലിം വിരുദ്ധത വളര്‍ത്താനും ഫേസ്ബുക്കിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മുസ്‌ലിം വിരുദ്ധതയും മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പും പ്രചരിപ്പിക്കുന്നതില്‍ ബജ്‌റംഗ്ദള്‍ പോലുള്ളവയുടെ പങ്ക് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനും വിസില്‍ബ്ലോവറുമായ ഫ്രാന്‍സെസ് ഹേഗനെ ഉദ്ധരിച്ചാണ് ഗവേഷകരുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെറ്റായ വിവരങ്ങളും […]

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് എഫ് ഡി എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍). അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ വ്യക്തമാക്കി. വാക്‌സിന്‍ ചെറിയ കുട്ടികള്‍ക്ക് പകര്‍ചവ്യാധിയായ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വര്‍ധിച്ചുവരുന്ന അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. ചെറിയ കുട്ടികളിലെ രോഗലക്ഷണ അണുബാധ തടയുന്നതിന് […]

വാഷിംഗ്ട‌ണ്‍ ഡിസി : യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ മുന്‍ എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്സ് (ഇന്‍സ്റ്റലേഷന്‍, എനര്‍ജി) അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രസിഡന്‍റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തു. 1993 മുതല്‍ 2015 വരെ എയര്‍ഫോഴ്സ് ഓഫീസര്‍ / പൈലറ്റായിരുന്ന രവി ചൗധരി അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും നിരവധി കോംബാറ്റ് മിഷനില്‍ പങ്കെടുത്തിട്ടുണ്ട്. ഫ്ലൈറ്റ് ടെസ്റ്റ് എന്‍ജിനിയര്‍ എന്ന നിലയില്‍ മിലിട്ടറി ഫ്ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍റെ ഉത്തരവാദിത്വം രവി നിറവേറ്റിയിരുന്നു. സിസ്റ്റംസ് എന്‍ജിനീയര്‍ […]

അമേരിക്ക : പുതിയ സമൂഹ മാധ്യമ സംരംഭവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ എന്നാണ് കമ്ബനിയുടെ പേര്. ട്രൂത്ത് സോഷ്യലിലൂടെ ഉടന്‍ തന്നെ സത്യം പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ട്രംപ് മീഡിയ ആന്‍റഡ് ടെക്നോളജിയുടെ ഉടമസ്ഥതയിലായിരിക്കും ട്രൂത്ത് സോഷ്യല്‍. വന്‍കിട മാധ്യമങ്ങളെ നേരിടാനാണ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്തവര്‍ഷം ആദ്യം ട്രൂത്ത് സോഷ്യല്‍ രംഗത്തെത്തും. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുയായികള്‍ […]

ന്യൂയോര്‍ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ന്യൂയോര്‍ക് നഗരത്തിലെ എന്‍ വൈ യു ലാംഗോണ്‍ ഹെല്‍ത് എന്ന ആശുപത്രിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ വൃക്ക […]

Breaking News

error: Content is protected !!