മലയാള സംഗീതലോകത്തെ യുവ വിസ്മയം യുംന അജിന്‍ ബ്രിട്ടീഷ് കൈരളിയില്‍. ജൂണ്‍ 28ന് ഞായറാഴ്ച വൈകീട്ട് 4.30ന് ഫേസ്ബുക്ക് ലൈവില്‍ ബ്രിട്ടീഷ് കൈരളി വായനക്കാര്‍ക്ക് യുംന അജിനുമായി സംവദിക്കാം. fb.com/BritishKairaliLive For Yumna’s Official Channel :https://www.youtube.com/channel/UCPaj93Ak0RdI5oKp0tbzuUg For Bio- https://starsunfolded.com/yumna-ajin/

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും കൊറോണ വൈറസ് ബാധ ക്രമേണ അപ്രത്യക്ഷമാകുന്നുവെന്ന് കണക്കുകള്‍. കൊറോണ ബാധ മൂലമുള്ള മരണനിരക്കും ഇന്‍ഫക്ഷന്‍ റേറ്റും കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. ഒരു രണ്ടാം കൊറോണ വ്യാപനത്തിന്റെ ഭീതി നിലവിലുണ്ടായിരുന്നെങ്കിലും, വൈറസ് ബാധ നിരക്ക് ക്രമേണ കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ മാസം മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കോറോണ ബാധക്കെതിരെ ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒരു അളവ് വരെ […]

ലണ്ടന്‍ : റെഡ്ഡിംഗ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു അമേരിക്കക്കാരനുമുണ്ടെന്നു റിപ്പോര്‍ട്ട്. ഫിലാഡെല്‍ഫിയ സ്വദേശിയായ ജോ റിച്ചിബെന്നെറ്റ് ആണ് കൊല്ലപ്പെട്ട അമേരിക്കകാരന്‍. 36 കാരനായ ജോ കഴിഞ്ഞ 15 വര്‍ഷമായി യുകെയില്‍ സ്ഥിര താമസക്കാരനാണ്. റെഡ്ഡിംഗ് ആക്രമണത്തില്‍ അമേരിക്കന്‍ പൌരന്‍ കൊല്ലപ്പെട്ടെന്ന് ലണ്ടനിലെ അമേരിക്കന്‍ എംബസ്സി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജെയിംസ്‌ ഫര്‍ലോങ്ങും കൊലയാളിയുടെ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. തെയിംസ് വാലി പോലിസ് ഇപ്പോഴും കൊലയാളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലയാളി ഖൈറി […]

ഗാന്ധിയുടെ ആംസ്റ്റ‍ര്‍ഡാമിലെ പ്രതിമ തകര്‍ത്ത് വംശവെറിയന്‍ എന്ന് എഴുതി ചേര്‍ത്തു. നെതര്‍ലാന്‍റ്സിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്ത് ഗ്രാഫിറ്റി പെയിന്‍റ് ഉപയോഗിച്ച് വംശവെറിയന്‍ എന്ന് എഴുതിചേര്‍ത്തത്. 1990 ഒക്ടോബര്‍ രണ്ടിന് ഗാന്ധിയുടെ 121ാം ജന്മദിനത്തിനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അതെ സമയം പ്രതിമ കളങ്കപ്പെടുത്തിയതില്‍ ആംസ്റ്റര്‍ഡാം ഡെപ്യൂട്ടി മേയര്‍ റുട്ഗര്‍ ഗ്രൂട്ട് വാസിങ്ക് അന്വേഷണം ആരംഭിക്കുമെന്ന് പ്രഖ്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന […]

ലണ്ടന്‍: ബ്രിട്ടനില്‍ ഈയാഴ്ച്ച മധ്യത്തില്‍ ഉയര്‍ന്ന താപ നില രേഖപ്പെടുത്തുമെന്ന് ‘മെറ്റ് ഓഫീസ്’ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദ്വീപുകളില്‍ ഇപ്പോള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദം കാരണം താപനില വ്യാഴാഴ്ച്ചയോടെ 35 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് യുകെയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ ‘മെറ്റ് ഓഫീസ്’ പ്രവചിക്കുന്നത്. എന്നാല്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കൂടിയും കുറഞ്ഞും ഇരിക്കും. ഭൂമധ്യ രേഖ പ്രദേശങ്ങള്‍ക്ക് സമാനമായ ചൂട് ഈ ആഴ്ച്ച യുകെയില്‍ […]

ലണ്ടന്‍: കൊറോണ ലോക്ക് ഡൌണ്‍ കാരണം നഷ്ടത്തിലായ കമ്പനികളെ സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്‌. വിദേശ കമ്പനികള്‍ ബ്രിട്ടീഷ് കമ്പനികളെ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷകരിക്കുക്. ഇത് സംബന്ധമായ വിശദീകരണങ്ങള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നല്‍കും. ഫാര്‍മസ്യുട്ടിക്കല്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഈ പദ്ധതി വളരെ സഹായകമാകും. ബിസിനസ് സെക്രട്ടറി അലോക് ശര്‍മയാണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ക്രിട്ടിക്കല്‍ ബിസിനസ് കാറ്റഗറിയില്‍പ്പെട്ട കമ്പനികളെയാണ് സര്‍ക്കാര്‍ സഹായിക്കുക. നേരത്തെ സെക്യുരിറ്റി- ഫിനാന്‍സ് […]

മാഞ്ചെസ്റ്റര്‍ : മാഞ്ചെസ്റ്ററിലെ മോസ് സൈഡില്‍ ലോക്ക് ഡൌണ്‍ പാര്‍ട്ടിക്കിടയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു പേര്‍ മരിച്ചു. വെടിയേറ്റ രണ്ടു പേരും സ്വയം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആവുകയായിരുന്നു. എന്നാല്‍ അഡ്മിറ്റ്‌ ആയി അല്‍പ സമയത്തിന് ശേഷം രണ്ടു പേരും മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോസ് സൈഡിലെ കെതോര്‍പ്പ് സ്ട്രീറ്റില്‍ ആണ് സംഭവം നടന്നത്. മരണപ്പെട്ട രണ്ടു പേരും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ്. സംഭവുമായി ബന്ധപ്പെട്ട് […]

ലണ്ടന്‍: റെഡ്ഡിംഗില്‍ ശനിയാഴ്ച നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ലിബിയന്‍ വംശജന്‍ അറസ്റ്റിലായി. 25 കാരനായ ഖായ്റി സാദല്ല ആണ് അറസ്റ്റിലായത്. ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥിയായ ഇയാളെ ശനിയാഴ്ച വൈകീട്ട് സംഭവ സ്ഥലത്ത് വച്ച് തന്നെ തെയിംസ് വാലി പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പേര് വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ലിബിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ അഭയാര്‍ഥിയായി ബ്രിട്ടനിലെത്തിയത്. ശനിയാഴ്ച രാത്രി തന്നെ ഭീകര […]

ലണ്ടന്‍: കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജോലിക്കാരുടെ പ്രവര്‍ത്തി ദിവസം അഞ്ചില്‍ നിന്നും നാലാക്കി ചുരുക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചാന്‍സലര്‍ ഋഷി സുനാകിനാണ് ഇത് സംബന്ധമായ നിര്‍ദേശം അടങ്ങിയ കത്ത് കൈമാറിയത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മാക്‌ഡോണാള്‍ഡ്‌, ഗ്രീന്‍ പാര്‍ട്ടി എം.പി. കരോളിന്‍ ലുകാസ് തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. ന്യുസീലാന്‍ഡ്‌ പ്രധാന മന്ത്രി ജസിന്‍റ്റ അര്‍ദന്‍ ന്യുസീലാന്‍ഡിലെ പ്രവര്‍ത്തി ദിവസം നാലാക്കി ചുരുക്കിയിരുന്നു. […]

റെഡ്ഡിംഗ് : ‌ യുകെയിലെ റെഡ്ഡിംഗില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റെഡ്ഡിംഗിലെ ഒരു പാര്‍ക്കില്‍ ആണ് അക്രമി 4 പേരെ കത്തി കൊണ്ട് ആക്രമിച്ചത്. കുത്തേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ എയര്‍ ആംബുലന്‍സ് വഴി അടുത്തുള്ള റോയല്‍ ബെര്‍ക്ക്ഷെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടുണ്ട്. റെഡ്ഡിംഗിലെ ഫോര്‍ബരി ഗാര്‍ഡനില്‍ ആണ് ആക്രമണം നടന്നത്. ശനിയാഴ്ച് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. […]

Breaking News