കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ 10 പേര്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് മെഡിക്കല്‍കോളജില്‍. നാലു പേരും കോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഈ മാസം 20ന് റിയാദില്‍ നിന്നും വന്ന സുലേഖയെ രോഗ ലക്ഷണങ്ങളോടെ ഈ മാസം 25നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖയ്ക്ക് ന്യൂമോണിയ കൂടി […]

മലപ്പുറം തിരൂരില്‍ മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്‍റെ തള്ളലേറ്റ് പിതാവ് മരിച്ചു. മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി വീട്ടുമുറ്റത്താണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിച്ച്‌ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ പിടിച്ചുതള്ളുകയായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും […]

മാള (തൃശൂര്‍): മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് കൊരട്ടി സ്വദേശി ആണ്ടുരുത്തി ബാലകൃഷ്ണന്‍ (62) നാണ് മരിച്ചത്. മകള്‍ ലക്ഷ്മിയെ കൊടുങ്ങല്ലൂരില്‍ നിന്ന് ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് ഭാര്യ നളിനിയുമൊത്ത് മടങ്ങുകയായിരുന്നു. മാളയില്‍ നിന്ന് ഇരുവരും ഒരുമിച്ച്‌ ബസില്‍ കയറിയ ശേഷം ഇയാള്‍ തിരിച്ചിറങ്ങിയെന്നാണറിയുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ക്ക് കണ്ടു നിന്നവര്‍ വെള്ളം നല്‍കിയിരുന്നു. പിന്നീട് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണവും സംഭവിച്ചു. […]

പൂഞ്ഞാര്‍: യാത്രയ്ക്കിടെ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിലിരുന്ന് മരിച്ചു. ഹൃദയാഘാതമെന്ന് നിഗമനം. പറത്താനം കല്ലുപുരയിടത്തില്‍ കുട്ടപ്പന്റെ ഭാര്യ ഭവാനിയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പറത്താനത്ത് നിന്ന് പൂഞ്ഞാറിലേക്കാണ് ഭവാനി ടിക്കറ്റെടുത്തത്. ബസ് പൂഞ്ഞാറിലെത്തിയിട്ടും ഇറങ്ങാത്തതിനാല്‍ കണ്ടക്ടര്‍ തട്ടി വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് അതേ ബസില്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സൗമി, […]

കോട്ടയം: യുവാവ് സ്വന്തം അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വഴക്കിനിടെ ഇവരുടെ മകന്‍ 27കാരനായ നിതിന്‍ ബാബു കറിക്കത്തി ഉപയോ​ഗിച്ച്‌ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. നിതിന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു […]

ഹരിപ്പാട്: ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തില്‍ ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദ് ആണ് (40) വീട്ടിലെ അടുക്കളക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച്‌ കിടന്നതാണെന്ന് ഭര്‍തൃമാതാവ് സൗദാമിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോള്‍ കണ്ടില്ല. […]

കോഴിക്കോട്: അത്തോളി തോരായി കടവിനടുത്ത് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. തിരുമംഗലത്ത് മൂത്തോറ​​െന്‍റ മൃതദേഹമാണ്​ കടവിനടുത്ത് വെച്ച്‌ പുലര്‍ച്ചെ കിട്ടിയത്. അത്തോളി പൊലീസെത്തി നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി​. വെള്ളിയാഴ്​ച മീന്‍ പിടിക്കുന്നതിനിടെ മൂത്തോറന്‍ ഇടിമിന്നലേറ്റ് പുഴയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. തുടര്‍ന്ന് അഗ്​നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന്​ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ കടവിനോട് ചേര്‍ന്ന് മൃതദേഹം അടിയുകയായിരുന്നു. ഭാര്യ: വിലാസിനി. […]

താനൂര്‍: മലപ്പുറം താനൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ്​ കുത്തേറ്റു മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബാണ് കൊല്ലപ്പെട്ടത്. താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബിനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. […]

കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘ്പരിവാര്‍ അക്രമം. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍കോട് ബായറില്‍ മദ്രസാ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ ഏപ്രില്‍ 21നാണ് ഉത്തരേന്ത്യന്‍ മോഡല്‍ അക്രമം നടന്നത്. വിദ്യാര്‍ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ സംഘം അക്രമിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അക്രമത്തെ കുറിച്ച്‌ […]

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കോട്ടയം ജില്ലയില്‍ നഴ്‌സുമാര്‍ക്കായി അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് അഭിമുഖം നടത്തുന്നത്. ആയിരത്തിലേറെ പേര്‍ ആശുപത്രി മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി വരിനില്‍ക്കുകയാണ്. ഇവര്‍ സാമൂഹിക അകലം പോലും പാലിക്കുന്നില്ല. റോഡിലേക്ക് ക്യൂ നീണ്ടതോടെ സ്ഥലത്ത് ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ സാധിക്കാത്ത നിലയായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് മുന്‍ഗണന നല്‍കിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇവിടെ ഇപ്പോള്‍ രോഗികളില്ലെന്നാണ് വിവരം. […]

Breaking News