കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ വച്ച പടക്കം നിറച്ച കൈതച്ചക്ക കടിച്ച്‌ ആന ചെരിഞ്ഞ സംഭവം രാജ്യത്ത് രാഷ്ട്രീയ, വര്‍ഗീയ ചേരിതിരിവിനു വഴിവച്ചതോടെ വാര്‍ത്ത തിരുത്തി എന്‍ഡി.ടി.വി. തങ്ങള്‍ ഇതു സംബന്ധിച്ച്‌ ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ജില്ലയുടെ പേര് തെറ്റായി ഉദ്ധരിച്ചതില്‍ ഖേദമുണ്ടെന്നും തെറ്റ് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ഇത് തിരുത്തിയതായും എന്‍ഡിടിവി ജേര്‍ണലിസ്റ്റ് ഷൈലജ വര്‍മ ഇന്ന് വ്യക്തമാക്കി. എന്നാല്‍ വലിയ തോതിലുള്ള സാമുദായിക ചേരിതിരിവിനും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും ഒപ്പം […]

കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം , മകന് അധികം ആര്‍ക്കും കാണാത്ത പ്രത്യേക പ്രകൃതം. പബ്ജി കളിച്ചിരുന്നു . വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ബിലാലിനെ കുറിച്ച്‌ പിതാവ് നിസാം പറഞ്ഞു. ബിലാലിന് മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നു. ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടര്‍ന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച്‌ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബിലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മറ്റു […]

http://www.instagram.com/evawonderdesigns ലാലേട്ടൻ അവതരിപ്പിച്ച ദിവാകരൻ മാഷോട് ഒരു കുട്ടി ചോദിക്കുന്ന ചോദ്യമാണിത്. ഒരു നിമിഷം തലവേദനയെ മറയാക്കി തനിക്കറിയാവുന്ന ഇംഗ്ലീഷ് മലയാളം തർജ്ജമ ഉപയോഗിച്ച് മാഷ് കണ്ടുപിടിച്ച ഉപ്പുമാവിന്റെ ഇംഗ്ലീഷ്  പേരാണ് ‘salt mango tree!’  മലയാള സിനിമ കുറെ നല്ല അധ്യാപക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിബി മലയിൽ ചിത്രത്തിലെ ദിവാകരൻ മാഷിന്റെ സ്കൂളിലെ ആദ്യ ദിവസത്തെ രംഗമാണിത്. ഒരു പുതിയ അധ്യയന […]

ലണ്ടന്‍: വന്ദേഭാരത്‌ മിഷനില്‍ ലണ്ടനില്‍ നിന്നും കേരളത്തിലേക്കുള്ള അടുത്ത വിമാന സര്‍വീസ് ജൂണ്‍ 21ന്. ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസ്. മേയ് 19നാണ് ലണ്ടനില്‍ നിന്ന് ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്‌. എന്നാല്‍ ആദ്യ ഘട്ടത്തില്‍ എംബസ്സിയുടെ നിര്‍ദേശ പ്രകാരം എയര്‍പോര്‍ട്ടില്‍ എത്തിയ നൂറിലധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. എംബസി ലിസ്റ്റ് അവഗണിച്ച് എയര്‍ ഇന്ത്യ സ്വന്തക്കാരെ തിരുകിക്കയറ്റിയതായിരുന്നു കാരണം. യുകെയിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയവരും വിവിധ […]

ലണ്ടന്‍: യുകെയില്‍ ബസ്,ട്രയിന്‍, ട്യുബ് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം. ഇംഗ്ലണ്ടില്‍ ആണ് ആണ് ആദ്യമായി ഈ നിയമം നിലവില്‍ വരിക. ഫേസ് മാസ്ക് ധരിക്കാത്തവര്‍ ജൂണ്‍ 15 മുതല്‍ ഫൈനടക്കേണ്ടി വരും. ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സ് ആണ് വ്യാഴാഴ്ച ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 15 മുതല്‍ എല്ലാ ഷോപ്പുകളും തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സമയം […]

ലണ്ടന്‍ : ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന് സംശയം. കൊറോണ വൈറസ് ബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അദ്ധേഹത്തെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റ് റിസള്‍ട്ട് ഇത് വരെ അറിവായിട്ടില്ല. എന്നാല്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ള സമയത്ത് അലോക് പ്രധാനമന്ത്രിയെയും ചാന്‍സലര്‍ ഋഷി സുനാകിനെയും ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ പാലിച്ചിരുന്നുവെന്നാണ് പ്രധാന മന്ത്രിയുടെ ഭാഷ്യം. അതെ സമയം, അലോക് ശര്‍മയുടെ റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ പ്രധാന […]

മലപ്പുറം അസിസ്റ്റന്റ് കളക്ടറായി 2013 ല്‍ ഔദ്യോഗികജീവിതം ആരംഭിച്ച കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് ജില്ലയില്‍ മടങ്ങിയെത്തുന്നത് ജില്ലാ കളക്ടറായാണ്. ഇന്നലെ എ.ഡി.എം. എന്‍.എം മെഹറലിയില്‍നിന്ന് ചുമതലയേറ്റശേഷം ഗോപാലകൃഷ്ണന്‍ ആദ്യം തേടിയെത്തിയത് 2013-ല്‍ കളക്ടറേറ്റ് വളപ്പില്‍ താന്‍ നട്ട മാവിന്‍തൈ മാവായി മാറിയത് കാണാനായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താന്‍ നട്ട മാവിന്‍ തൈ മലപ്പുറത്തുകാരുടെ സ്‌നേഹം പോലെ ഇന്നത് വളര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുകയായിരുന്നു അപ്പോള്‍. മലപ്പുറത്തെ തന്റെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ […]

മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ വേ​ന​ല്‍​ച്ചൂ​ട്​ ക​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് ഒ​മാ​ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച വാ​ദി മ​ആ​വി​ല്‍, ഖു​റി​യാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​പ​നി​ല 46 ഡി​ഗ്രി വ​രെ ഉ​യ​ര്‍​ന്നു. റു​സ്താ​ഖ്, സൂ​ര്‍, അ​ല്‍ അ​മി​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 45 ഡി​ഗ്രി​യാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് ന​ല്ല രീ​തി​യി​ല്‍ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. അ​തി​നി​ടെ ബു​റൈ​മി, ദാ​ഹി​റ, […]

പ്രവാസിയായ മകന്‍റെ മരണത്തില്‍ നീതി തേടി കൊച്ചി കുമ്ബളങ്ങിയിലെ കുടുംബം. ദുബെയിലെ മുറിയില്‍ ഒപ്പം താമസിക്കുന്നവര്‍ മനുവിനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് അമ്മ സരസ്വതി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മനു താമസമുറിയിലെ ബെര്‍ത്തില്‍ നിന്ന് വീണ് മരിച്ചുവെന്ന് കുടുംബത്തിന് കമ്ബനിയില്‍ നിന്ന് അറിയിപ്പ് വരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഫോൺ ചെയ്തപ്പോൾ താന്‍ പറഞ്ഞ് ആശ്വസിപ്പിച്ച മകന്‍ ഇപ്പോള്‍ ഇല്ലെന്ന സത്യം അമ്മ സരസ്വതിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ദുബെയിലെ പ്രിന്‍റ് പാക് […]

ചെന്നൈ; ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് മരിച്ചത്. 41 വയസായിരുന്നു. യാത്രാപാസ് എടുത്ത് ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ ബിനീഷിനെ കണ്ടെത്തിയത്. കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്ന് വരേണ്ടെന്ന് നാട്ടില്‍നിന്ന് ആരോ ഫോണില്‍വിളിച്ച്‌ ബിനീഷിനോട് പറഞ്ഞതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് […]

Breaking News

error: Content is protected !!