റിയാദ് : സൗദിയിലെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി മരിച്ചു .നെടുമുടി സ്വദേശി പുത്തന്‍ചിറ വീട്ടില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (63)നിര്യാതനായി. ഡാക് ഡിറ്റര്‍ജന്റ് കമ്ബനിയില്‍ മാനേജരായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി റിയാദില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. 

ബുറൈദ: നാട്ടിലേക്ക്​ പോകാന്‍ കൊതിച്ച്‌​ ആയിരക്കണക്കിനാളുകളാണ്​ സൗദിയിലുള്ളത്​. ഇതില്‍ കൂടുതലും സന്ദര്‍ശന വിസയിലെത്തിയവരും ഗര്‍ഭിണികളും പ്രായമായവരുമാണ്​. ഖസീം പ്രവിശ്യയിലും ഇതേ രീതിയിലുള്ള നിരവധിയാളുകളുണ്ട്​. വിസിറ്റിങ് വിസ കാലാവധി തീര്‍ന്ന നിരവധി മലയാളി കുടുംബിനികള്‍ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന്​ വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഇതില്‍ കൂടുതലും ഗര്‍ഭിണികളാണ്​. വിസിറ്റിങ്​ വിസ കാലാവധി കഴിയുകയും ഉദ്ദേശിച്ച സമയത്ത് തിരിച്ചുപോകാന്‍ കഴിയാത്തവരുമായ ആറും, ഏഴും മാസം ഗര്‍ഭിണികളാണ് ഭൂരിഭാഗവും. കര്‍ഫ്യു മൂലവും പല ആശുപത്രികളിലും […]

ഗള്‍ഫ് മേഖലയില്‍ കൊറോണ ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്ബോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ് പലരും ഇവിടെ ഉള്ളത്. ശമ്ബളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ 50 ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ്. കൊറോണ കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും […]

സൌദിയില്‍ നിന്നും റീ എന്‍ട്രിയിലും എക്സിറ്റിലും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച ഔദ പോര്‍ട്ടല്‍ അബ്ഷീറില്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അടിയന്തിരമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യക്കാര്‍ക്കും സേവനം ലഭ്യമായി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരിച്ചു കൊണ്ടു പോകാന്‍ അനുമതി നല്‍കിയാല്‍ ഇന്ത്യക്കാര്‍ക്കും ഇതുവഴി നാട്ടില്‍ പോകാനാകും. എല്ലാ തരം വിസക്കാര്‍ക്കും അപേക്ഷ നല്‍കാം. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, […]

ഹോങ്കോങ്ങ്: കൊറോണക്കെതിരെ ആന്റി വൈറല്‍ ആവരണമുള്ള സ്പ്രേയുമായി ഹോങ്കോങ്ങ് സര്‍ക്കാര്‍. 90 ദിവസം കൊറോണ വൈറസ് പറ്റിപ്പിടിക്കാന്‍ അനുവദിക്കാത്ത ആന്റി വൈറല്‍ ആവരണം ആണ് ഈ സ്പ്രേയില്‍ ഉള്ളത്. ഹോങ്കോങ്ങ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യുണിവേഴ്സിറ്റി ആണ് ഈ സ്പ്രേ വികസിപ്പിചെടുതിരിക്കുന്നത്. ലിഫ്റ്റ്‌ ബട്ടണുകള്‍, ഡോര്‍ ഹോള്‍ഡര്‍ തുടങ്ങി ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ ഈ സ്പ്രേ ഉപയോഗിക്കുന്നത്. ഈ സ്പ്രേ കോട്ടിംഗ് മനുഷ്യ ശരീരത്തിന് ഹാനികരമല്ല.

ലെസ്റ്റര്‍ : കൊറോണ ബാധയെ തുടര്‍ന്ന് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. കോട്ടയം ഉഴവൂര്‍ സ്വദേശി അനൂജ് കുമാര്‍ ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏതാനും ദിവസങ്ങളായി കൊറോണ ബാധയെ തുടര്‍ന്ന് അനൂജ് മരണത്തോട് മല്ലിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

യാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാന്‍(48) ആണ് മരിച്ചത്.ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: മുഹമ്മദ് റാവുത്തര്‍. ഭാര്യ: റംല. മക്കള്‍: ബിന്‍ഹാജ്, ബിലാല്‍.

സൗദി അറേബ്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു.18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും ഇത്തരം കുട്ടാ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ നടപ്പിലാക്കുക. കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൗദി അറേബ്യ നിരോധിച്ചിരുന്നു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം. അതെ സമയം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി ചാട്ടയടി നല്‍കിയിരുന്ന നടപടിയും സൗദി അറേബ്യ നിര്‍ത്തലാക്കി. […]

ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാൽ പോകാൻ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാൻ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക. ആവേശം കേറിയാണ് പോക്കെങ്കിൽ പോകുന്ന അത്ര എളുപ്പത്തിൽ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാർഥ്യം മറക്കരുത്. രാജ്യം പൂർണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 3.പ്രതിസന്ധിയിൽ പിടിച്ചു നിന്നവരാണ് […]

ദോഹ: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍​ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ പദ്ധതിയാണ്​ തയാറാക്കിയിരിക്കുന്നത്​​. തിരിച്ചുപോക്കിന്​ ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കാണ്​ മുന്‍ഗണന. എന്നാല്‍, ഇന്ത്യയിലെ ലോക്​ഡൗണിന്​ ശേഷം മാത്രമേ തിരിച്ചുവരവ്​ തുടങ്ങൂ. കേന്ദ്ര അംഗീകാരം കിട്ടുന്ന മുറക്ക്​ തിരിച്ചുകൊണ്ടുപോകല്‍ തുടങ്ങുമെന്ന്​ കാബിനറ്റ്​ സെക്രട്ടറി സംസ്​ഥാനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്​. തിരിച്ചുവരുന്നവരില്‍നിന്ന്​ തന്നെ വിമാനടിക്കറ്റ്​ തുക ഇൗടാക്കും. പ്രവാസികള്‍ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുകളുമായാണ് വരേണ്ടതെന്ന സുപ്രധാന നിര്‍ദേശമുണ്ട്​​​. ഇതില്‍ നിലവില്‍ ആശങ്ക നിലനില്‍ക്കുന്നു. […]

Breaking News

error: Content is protected !!