അബൂദബി | സജീവ സുന്നി പ്രവര്‍ത്തകന്‍ കാസര്‍കോട് കല്ലടക്കുറ്റി സ്വദേശി മുഹമ്മദ്കുഞ്ഞി ഹാജി ( 56) ഹൃദയസ്തംഭനം മൂലം അബൂദബിയില്‍ മരിച്ചു. ഭാര്യ: മറിയുമ്മ പഴയകടപ്പുറം. മക്കള്‍: യൂനസ് (അബൂദബി), ഖൈറുന്നിസ, ഖമറുന്നിസ, ആഇശ, ഫാത്വിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഹൈബ്. സഹോദരിമാര്‍: ഫാത്വിമ, ഖദീജ, അലീമ, സുബൈദ, റുഖിയ, താഹിറ. മരുമക്കള്‍: ഹക്കീം പാണത്തൂര്‍, സിദ്ദീഖ് പഴയകടപ്പുറം, ഷബീര്‍ പാണത്തൂര്‍. അബൂദബി ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച […]

കുവൈത്ത് സിറ്റി:കോട്ടയം സംക്രാന്തി സ്വദേശിനി കുവൈത്തില്‍ മരിച്ചു. കോട്ടയം പാറമ്ബുഴ സംക്രാന്തി മാമ്മൂട് സ്വദേശിനി സുമി തെക്കനായില്‍ (37) ആണ് മരിച്ചത്. മുബാറക് ആശുപത്രിയിലേക്ക്‌കൊണ്ടുപോവും വഴിയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആറുമാസം മുമ്ബാണ് ഹോം നഴ്‌സായി സുമി കുവൈത്തിലെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സുമിക്ക് രണ്ട് മക്കളാണുള്ളത്. വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് വിവരം.

ദോഹ: കൊല്ലം മൈലാപ്പൂര് ഉമയനെല്ലുര് പേരയം സ്വദേശി ചെപ്പള്ളി ഷെമിര് ലത്തി ഫ് (48) ദോഹയില് നിര്യാതനായി. ഹൃദയാഘാതത്തെ തുടര്ന്ന് അസിസിയയിലായിരുന്നു മരണം. ഭാര്യ: ഷിഫ. മകള്: ഹഫ്സ നടപടിക്രമങ്ങള്ക്കു ശേഷം മൃതദേഹം നാട്ടിലെക്ക് അയക്കാനുള്ള ശ്രമം നടത്തി വരികയാണ്. സംസ്കൃതി ന്യൂ സലാത്ത യൂണിറ്റ് അംഗം ആണ്

ജുബൈല്‍: കോവിഡി​​ന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള തൊഴില്‍ മാര്‍ഗനിര്‍ദേശത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നല്‍കി. ജീവനക്കാരുടെ ജോലി സമയവും വേതനവും കുറക്കാനുമുള്ള അനുവാദമാണ്​ തൊഴില്‍ സംരംഭകര്‍ക്ക്​ നല്‍കിയത്​. ദൈനംദിനമോ പ്രതിവാരമോ ആയ പ്രവൃത്തിസമയം കണക്കിലെടുത്ത്​ അടുത്ത ആറ് മാസത്തിനുള്ളില്‍ ജോലി സമയം കുറയ്ക്കാനും ജീവനക്കാരുടെ വേതനം കുറയ്ക്കാനുമാണ്​ പുതിയ നിയമം അനുവാദം നല്‍കുന്നത്​. ആകെ ശമ്ബളത്തി​​ന്‍റെ 40 ശതമാനത്തില്‍ കൂടുതല്‍ വേതനം കുറയ്​ക്കാന്‍ പാടില്ല. ആറുമാസത്തിനുശേഷം […]

കുവൈറ്റ് സിറ്റി: ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാണത്തിനും കുവൈറ്റ് 40 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വന്‍ഡെര്‍ ലെയെണിന്റെ നേതൃത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൊറോണവൈറസ് ഗ്ലോബല്‍ റെസ്‌പോണ്‍സ് പ്ലെഡ്ജിംഗ് ഇവന്റില്‍ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ക്ക് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് നല്‍കിയ സംഭാവന 100 മില്ല്യണ്‍ ഡോളറാകുമെന്ന് അദ്ദേഹം […]

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചത്. രണ്ടാഴ്ചയായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബുദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ്, ചെറുവാടി(ദുബൈ). കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്ബട പനറായില്‍ ജേക്കബ് (ഷാജി 47) ഇന്ന് രാവിലെ […]

–അഡ്വ.ടി.പി.എ.നസീർ– മഹാത്മാ ഗാന്ധി  ദേശീയ പ്രതീകവും ആവേശവുമാണ്. രാജ്യസ്നേഹം പോലെ ഓരോ ഇന്ത്യാക്കാരനും സൂക്ഷിക്കേണ്ട വികാരമാണ് രാഷ്ട്രപിതാവിനോടുള്ള സ്നേഹവും ബഹുമാനവും. സ്വാതന്ത്ര്യ സമര കാലത്ത് ആയുധമില്ലാത്ത ഒരു സമൂഹത്തിലേക്ക് ധർമ്മായുധം കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കുകയും സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ചെയ്ത ലോകം കണ്ട എക്കാലത്തെയും വിപ്ളവകാരിയായിരുന്നു മഹാത്മാ ഗാന്ധി.ഗാന്ധി ഘാതകൻ ഗോഡ്സെയെ ആരാധിക്കുകയും ഗാന്ധി പ്രതീകങ്ങളെ കല്ലെറിയുകയും പ്രതീകാത്മകമായി ഗാന്ധി ചിത്രങ്ങൾക്കുനേരെ വെടി വെക്കുകയും ചെയ്യുന്ന കടുത്ത ഗാന്ധി […]

കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യയാളായ ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്ബസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് […]

കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന ഈജിപ്റ്റുകാര്‍ അക്രമാസക്തരായി. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. കബദ് പ്രദേശത്താണ് സംഭവം. മൂന്നാഴ്ചയായി കേന്ദ്രങ്ങളില്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാവാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. തിരിച്ചു പോക്ക് വൈകുന്നത് കുവൈറ്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സര്‍ക്കാര്‍ വ്യോമ ഗതാഗതത്തിനു അനുമതി നല്‍കാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബോദ്ധ്യപ്പെടുത്തി. മുഴുവന്‍ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും നിയമ ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും […]

Breaking News

error: Content is protected !!