ലണ്ടന്‍ : കൊറോണ ബാധയെ തുടര്‍ന്നുള്ള മരണ സംഖ്യ ബ്രിട്ടനില്‍ ശനിയാഴ്ച പതിനയ്യായിരം കടന്നു. 888 ആണ് ശനിയാഴ്ചത്തെ മാത്രം മരണ സംഖ്യ. മരണ സംഖ്യ ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും, പുതിയതായി വൈറസ് ബാധയേല്‍ക്കുന്നവരുടെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ശക്തമായി നടപ്പിലാക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതെ സമയം ലോകത്തെ മൊത്തം മരണ സംഖ്യ 1,58,691 ആയി.

എഡിന്‍ബറോ (സ്കോട്ട്ലാന്‍ഡ്‌) : കൊറോണ ബാധ മൂലം 15000 ലധികം പേര്‍ ബ്രിട്ടനില്‍ മരിച്ചു. പതിനായിരങ്ങള്‍ അസുഖ ബാധിതരായി ഇപ്പോഴുമുണ്ട്. കൊറോണ ബാധ ദിവസം ചെല്ലുന്തോറും കൂടി വരുന്നു. സുഹൃദ് വലയത്തിലുള്ള പലരും ആകസ്മികമായി മരിക്കുന്നു. ആളുകളെ പേടിപ്പെടുത്താന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് മലയാളികള്‍ക്കിടയില്‍ നിന്നും ‘കൊറോണപ്പേടി’ അകറ്റുക എന്ന ഉദ്യേശത്തോടെ ഒരു അഞ്ചംഗ മലയാളി കുടുംബം സ്വന്തം കുടുംബ ജീവിതം പ്രമേയമായെടുത്ത് ചിത്രീകരിച്ച […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ സമയത്ത് എല്ലാ പാര്‍ക്കുകളും ശ്മശാനങ്ങളും തുറന്നിടണമെന്ന് ഭവന- തദ്ദേശ സ്വയം ഭരണ മന്ത്രി റോബര്‍ട്ട്‌ ജെനറിക്. വീടുകളില്‍ കുറഞ്ഞ സൌകര്യമുള്ള ആളുകള്‍ക്ക് ജോഗിങ്ങിനും മറ്റും സൗകര്യം ഒരുക്കാന്‍ ആണ് പാര്‍ക്കുകള്‍ തുറന്നിടാന്‍ സര്‍ക്കാര്‍ കൌണ്‍സിലുകളോട് നിര്‍ദേശിച്ചിരിക്കുന്നത്‌. അത് പോലെ ജനങ്ങള്‍ക്ക്‌ ശാന്തി ലഭിക്കുന്നതിനു ശ്മശാന സന്ദര്‍ശനവും അവിടങ്ങളില്‍ പൂ വെക്കുന്നതും സഹായകമാകുമെന്നും, അതിനാല്‍ രാജ്യത്തെ ശ്മശാനങ്ങള്‍ ലോക്ക് ഡൌണ്‍ സമയത്ത് തുറന്നിടനമെന്നും മന്ത്രി പറഞ്ഞു.

ലണ്ടന്‍ : ലണ്ടനിലെ നാലിലൊന്ന് കെയര്‍ ഹോമുകളിലും കൊറോണ ബാധയെന്നു റിപ്പോര്‍ട്ട്‌. മിക്ക ഹോമുകളും കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്ന്‍റെ കണക്ക് പ്രകാരം ലണ്ടനിലെ 387 കെയര്‍ ഹോമുകളില്‍ കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. യു.കെ.യില്‍ മൊത്തം 15% കെയര്‍ ഹോമുകളും കൊറോണ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് പറഞ്ഞു.

ദുബൈ: നാഇഫ്​ മേഖലയിലെ കോവിഡ് ബാധിതര്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനായി പ്രയത്​നിക്കുന്നതിനിടെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്​മിറ്റ്​ ചെയ്യപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പളി 14 ദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. രണ്ടാമത്തെ കോവിഡ്​ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടര്‍ന്നാണ്​ വിടുതല്‍ നല്‍കിയത്​. രണ്ടാഴ്​ചക്കു ശേഷം ഐസൊലേഷന്‍ റൂമില്‍ നിന്ന് പുറത്തു വന്ന നസീറിനെ ദുബൈ വിപിഎസ്-മെഡിയോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് വരവേറ്റത്.

കൊറോണ വൈറസ് സ്ക്രീനിംഗ് ഇല്ലാതെ ഓരോ ദിവസവും യു.കെ. യില്‍ എത്തുന്നത്‌ പതിനയ്യായിരത്തിലധികം വിദേശ വിമാന യാത്രക്കാര്‍. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് ആണ്. ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധ ശക്തമായ ചൈന, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഇക്കൂട്ടത്തില്‍പെടും. വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ പരിശോധന ഇത് വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതെ സമയം, യുറോപ്പില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അമേരിക്ക 14 ദിവസത്തെ […]

ഇന്നലെ കാംബ്രിദ്ജില്‍ നിര്യാതനായ ഡോക്ടര്‍.സുല്‍ത്താന്‍ സബ്ജിയുടെ മയ്യത്ത്, ഈസ്റ്റ്‌ ലണ്ടനിലെ ഗാര്‍ഡന്‍ ഓഫ് പീസ്‌ മുസ്‌ലിം സെമിത്തേരിയില്‍ ഇന്ന് ഉച്ചക്ക് 2.15ന് കബറടക്കി. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് കബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. പരേതന്‍റെ 3 മക്കളും മരുമകനും, സുഹൃത്തും ലുമ്മ സെക്രട്ടറിയുമായ മൂസാന്‍ മരക്കാരും കബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു.

ലണ്ടന്‍ : യു.കെ.യില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ 40,000 കടന്നേക്കുമെന്ന് പ്രൊഫ. അന്തോണി ഗസ്ടല്ലോ. ലണ്ടന്‍ യുനിവേഴ്സിറ്റി കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ഇദ്ദേഹം ബി.ബി.സി. ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.കെ യില്‍ വീണ്ടും ‘ഒരു രണ്ടാം ഘട്ട വൈറസ് ബാധ’ സംഭവിക്കുമെന്നും, വാക്സിന്‍ കണ്ടു പിടിക്കുക മാത്രമാണ് കൊറോണയെ പിടിച്ചു കെട്ടാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ : ബ്രിട്ടനില്‍ അങ്ങോളമിങ്ങോളം നാശം വിതക്കുന്ന കൊറോണ ബാധയെകുറിച്ചുള്ള ആധി സാധാരണക്കാര്‍ക്ക് മാത്രമല്ല; രാജ കുടുംബവും കൊറോനപ്പേടിയില്‍ തന്നെയാണുള്ളത്. കൊറോണ ബാധയും ലോക്ക് ഡൌണ്ഉം സാധാരണക്കാരെപ്പോലെ തന്നെ രാജകുടുംബാംഗങ്ങളെയും ആശങ്കയിലാക്കിയിരിക്കുന്നു. വില്യം രാജകുമാരനും പത്നി കേറ്റ് മിഡ്ല്‍ട്ടനും ലോക്ക് ഡൌണ്‍ കാലത്തെ തങ്ങളുടെ ആശങ്കകള്‍ മാധ്യമങ്ങളുമായി പങ്കുവച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചാള്‍സ് രാജകുമാരന് കൊറോണ ബാധ ഭേദമായത്.

ലണ്ടന്‍: യു.കെ. യിലെ ശാസ്ത്രഞ്ജന്‍മാരുടെയും മരുന്ന് നിര്‍മാണ കമ്പനികളുടെയും ഒരു സംഘത്തെ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടു പിടിക്കാനുള്ള ദൌത്യത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചു. എങ്ങനെയെങ്കിലും വാക്സിന്‍ കണ്ടു പിടിക്കുകയാണ് ഈ സംഘത്തിന്‍റെ ചുമതല. 250 മില്യണ്‍ പൌണ്ട്(ഏകദേശം 2300 കോടി രൂപ) ഈ ദൌത്യത്തിന് വേണ്ടി സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. യു.കെ. ഗവണ്മന്റ് ബിസിനസ് സെക്രട്ടറി അലോക് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

Breaking News

error: Content is protected !!