കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ​ജാ​ഗ്രതാ നിര്‍ദ്ദേശം ലംഘിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസ്. കോഴിക്കോട് പേരാമ്ബ്രയിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. വിദേശത്തു നിന്ന് എത്തിയതിനാല്‍ വീട്ടില്‍ കഴിയണമെന്ന നിര്‍ദ്ദേശം ഇരുവരും പാലിച്ചില്ല. അറസ്റ്റിനു സമാനമായ നോട്ടീസും 28 ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശവും ഇരുവര്‍ക്കും നല്‍കി. അതിനിടെ കഴിഞ്ഞ 28 ദിവസത്തിനിടെ വിദേശത്തു നിന്ന് എത്തിയവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് […]

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍‌​ക്കും ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്കും ശ​മ്ബ​ളം മു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ളി​ലാ​ണ് പ്ര​തി​സ​ന്ധി. ഇ​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്കു​മാ​ണ് സ്റ്റൈ​പ​ന്‍​ഡ് മു​ട​ങ്ങി​യ​ത്. 2,000 മെ​ഡി​ക്ക​ല്‍ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 750 ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്കു​മാ​ണ് ശ​മ്ബ​ളം മു​ട​ങ്ങി​യ​ത്. ധ​ന​വ​കു​പ്പ് പ​ണം ന​ല്‍​കാ​ത്ത​തു മൂ​ല​മാ​ണ് പ്ര​തി​സ​ന്ധി​യെ​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

മലപ്പുറം : പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാംഘട്ടത്തില്‍ ശനിയാഴ്ച പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ വാര്‍ഡുകളിലും സംഘം പക്ഷികളെ കൊന്നൊടുക്കി. തിങ്കളാഴ്ച തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭയില്‍ പക്ഷികളെ കൊല്ലുന്നത് തുടരും. പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ […]

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ഭീതിയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറവാണ്. യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് ജീവനക്കാരും വലഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറോളം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്. നഗരത്തിലെത്തുന്നവരുടെ എണ്ണവും തീരെ കുറഞ്ഞതിനാല്‍ ബസില്‍ കയറാന്‍ ആളുകളില്ല, ഇന്നലെ തന്നെ അമ്ബതോളം ബസുകള്‍ പാതിവഴിയില്‍ ഓട്ടം നിര്‍ത്തി. […]

കോഴിക്കോടും പെരിന്തൽമണ്ണയിലും ഉടൻ താമസിക്കാൻ ഫ്‌ളാറ്റുകളും വില്ലകളും തേടുന്നവർക്കായി, ഭവനനിർമാണ രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പെന്റിയം കൺസ്ട്രക്ഷൻ നിർമിച്ചിട്ടുള്ള രണ്ട് പ്രീമിയം പ്രോജക്ടുകൾ പരിചയപ്പെടുത്താം. ഇറ്റേണിയ വെർട്ടിക്കൽ ഹോംസ്, കോഴിക്കോട് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനടുത്തുള്ള കാരപ്പറമ്പയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഇറ്റേണിയ വെർട്ടിക്കൽ ഹോംസ്. റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടിൽ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 52 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 55.33 സെന്റിലുള്ള […]

തിരുവനന്തപുരം > സംസ്ഥാനത്തെ മാസ്ക് ക്ഷാമം പരിഹരിക്കുന്നതിനായി ജയിലുകളില്‍ നിര്‍മിക്കുന്ന മാസ്കുകള്‍ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസംകൊണ്ട് നടപ്പിലാക്കി സര്‍ക്കാര്‍. കൊറോണ പശ്ചാത്തലത്തില്‍ മാസ്കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ നിര്‍മ്മിച്ച ആദ്യ യൂണിറ്റ് മാസ്കുകളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളിലാണ് അടിയന്തര നിര്‍മ്മാണം ആരംഭിച്ചത്. മെഡിക്കല്‍ ഷോപ്പുകളില്‍ അമിത വില […]

കൊല്ലത്ത് ആരോഗ്യവകുപ്പ് ഉത്തരവ് ലംഘിച്ച്‌ വിവാഹത്തിനെത്തിയ ആള്‍കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭാ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റ ശ്രമം. അഭിഭാഷകനായ ബാജി സോമരാജനെതിരെ കോര്‍പ്പറേഷന്‍ സെക്രട്ടറി പോലീസിനു പരാതി നല്‍കി. ഹാള്‍ ഒഴിയാന്‍ വിവാഹപാര്‍ട്ടിക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. ഇനി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഹാള്‍ പൂട്ടി. കൊല്ലം ടൗണ്‍ഹാളില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ അനുവധിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റേയും, […]

കൊച്ചി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനംഅണുവിമുക്തമാക്കി യാത്രക്കാരുമായി പുറപ്പെട്ടു . രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. കൂടാതെ ഇയാളാടൊപ്പമുണ്ടായിരുന്ന മറ്റു പതിനേഴു പേരെ മൂന്നാറില്‍ ഇവര്‍ താമസിച്ചിരുന്ന കെ.ടി.ഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകും അവരും നിരീക്ഷണത്തിലാണ്. നിലവില്‍ വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. 19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാന്‍ വിമാനക്കമ്ബനി തയാറാകുകയായിരുന്നു. അതേസമയം ഒരു […]

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ഹൈദരാബാദിലേക്കുള്ള 242 പേരടക്കം ആകെ 408 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയവരെ മെഡിക്കല്‍ ടീം പരിശോധിക്കുകയാണ്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ മലപ്പുറം വഴിക്കടവ് ചെക്‌പോസ്റ്റില്‍ ആറംഗ ആരോഗ്യവകുപ്പ് സംഘം പൊലീസ് പിന്തുണയോടെ യാത്രക്കാരെ പരിശോധിക്കാന്‍ തുടങ്ങി. ആറു പേര്‍ വീതമുള്ള 2 സംഘങ്ങളാണ് 3 ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പരിശോധന നടത്തുന്നത്. സൗദിയിലേക്കുള്ള എല്ലാ […]

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള പു​തി​യ കാ​ര്‍ഡി​യോ​ള​ജി ഒ.​പി. ക്ക് തുടക്കം. തി​ങ്ക​ള്‍, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സേവനം ലഭ്യമാവുക.

Breaking News