ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ശ്രമകരമായ ജോലി ഇപ്പോള്‍ എന്തായിരിക്കും ? സംശയം വേണ്ട. NHS ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗിയുടെ വെന്റിലെറ്റര്‍ ഓഫാക്കാന്‍ നിയോഗിക്കപ്പെടുന്ന നഴ്സുമാരാണ് ഈ ഹതഭാഗ്യരായ ജോലിക്കാര്‍. വെന്റിലെറ്റര്‍ ഒഫാക്കുന്നതോടെയാണ് ഒരു രോഗി മരണത്തിലേക്ക് നീങ്ങുന്നത്‌. കൊറോണ ബാധ ഗുരുതരമായ അവസ്ഥയിലുള്ള ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത തീരെ ഇല്ലതാവുമ്പോഴാണ് വെന്റിലെറ്റര്‍ ഓഫാക്കുന്നത്.

കൊച്ചി: കരുതലോടെ ഒപ്പം നിന്നവര്‍ക്ക് നന്ദിയര്‍പ്പിച്ച്‌ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി.സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഹരികുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.കെ.നാസര്‍ എന്നിവര്‍ പെരുമ്ബാവൂരിലെ ബംഗാള്‍ കോളനിയില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് ലോക്ക് ഡൗണ്‍ സമയത്ത് തങ്ങളെ കരുതലോടെ കാത്തവര്‍ക്ക് അതിഥി തൊഴിലാളികള്‍ നന്ദി പറഞ്ഞത്. .ലോക്ക് ഡൗണ്‍ കാലം പൂര്‍ത്തിയാകുന്നതു വരെ തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുള്ള […]

വാഷിംഗ്ടണ്‍: കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച ഇറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 38000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്‍െറ യഥാര്‍ത്ഥ മുഖമാണ് ചരമ പേജുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് ചരമപേജുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് അമേരിക്കക്കാര്‍ പറയുന്നു. കൊവിഡ് മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കെ ഇറ്റലിയിലും ദിനപത്രം […]

A big thank you to everyone in the UK Malayali Community. British Kairali has reached 2000 daily readership for 2 weeks in a row just after one month of publishing. The amount of support that has been expressed by the Malayali Organisations and individuals to our humble initiative, has been […]

ലണ്ടന്‍ : യു.കെ.യില്‍ ഏഷ്യക്കാരും ആഫ്രിക്കക്കാരുമടക്കടക്കമുള്ള വംശീയ ന്യുനപക്ഷങ്ങള്‍ക്കിടയിലുള്ള ഉയര്‍ന്ന മരണ നിരക്കില്‍ ആശങ്ക അറിയിച്ച് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍. വംശീയ ന്യൂനപക്ഷങ്ങല്‍ക്കിടയിലെ ഉയര്‍ന്ന മരണ നിരക്കിനെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം ധാരാളം ഏഷ്യന്‍-ആഫ്രിക്കന്‍ വംശജര്‍ കൊറോണ ബാധ മൂലം ബ്രിട്ടനില്‍ മരണപ്പെട്ടിരുന്നു.

ലണ്ടന്‍ : ജനങ്ങള്‍ക്കും സര്‍ക്കാരിനും അല്പം ആശ്വാസമായി ബ്രിട്ടനില്‍ കൊറോണ മൂലമുള്ള മരണ നിരക്കില്‍ കാര്യമായ കുറവ്. ശനിയാഴ്ച 888 ഉണ്ടായിരുന്ന മരണ സംഖ്യ ഞായറാഴ്ച 596ല്‍ എത്തി. എന്നാല്‍ യു.കെ.യിലെ മൊത്തം മരണ സംഖ്യ 16000 കടന്നു. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഇപ്പോഴും ബ്രിട്ടനില്‍ കൊറോണ ബാധിതരായുണ്ട്.

ദുബൈ: വംശീയ വര്‍ഗീയ പ്രയോഗങ്ങള്‍ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തി​​െന്‍റ വൈറസ്​ പരത്തുന്ന ഇന്ത്യന്‍ വര്‍ഗീയ വാദികള്‍ക്കെതിരെ അറബ്​ ലോകത്ത്​ പ്രതിഷേധം കൂടുതല്‍ ശക്​തമാവുന്നു. ഗള്‍ഫ്​ രാജ്യങ്ങളില്‍ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ്​ പരിവാര്‍ അനുഭാവികള്‍​ എല്ലാ അതിര്‍വരമ്ബുകളും ലംഘിച്ച്‌​ ഹീനമായ ഭാഷയില്‍ വംശീയ അധിക്ഷേപം നടത്തുന്നത്​ പതിവായതോടെയാണ്​ സ്വദേശി പ്രമുഖര്‍ വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയത്​. രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങള്‍ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള […]

ലണ്ടന്‍ :യു.കെ.യില്‍ സ്കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് പറയാനാകില്ല എന്ന് വിദ്യഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസണ്‍. ഫ്രാന്‍സിനേത് സമാനമായി സ്കൂളുകള്‍ മെയ്‌ മാസത്തില്‍ തന്നെ തുറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സമ്മര്‍ ഹോളിഡെക്ക് മുമ്പ് സ്കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല എന്ന് അദ്ദേഹം പ്രസ്താവനയില്‍ സൂചിപ്പിച്ചു. ഇപ്പോള്‍ കീ വര്‍കേഴ്സിന്‍റെ കുട്ടികള്‍ക്ക് മാത്രമാണ് സ്കൂളില്‍ പോകാന്‍ അവസരമുള്ളത്.

മതവിദ്വേഷം പരത്തുന്ന ട്വീറ്റുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ യുഎഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. സൗരഭ്‌ ഉപധ്യായ് എന്നയാളാണ് തബ്‍ലീഗ് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷപരമായ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തത്. യുഎഇയിലെ പ്രമുഖരടക്കം രംഗത്തെത്തിയതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടും അപ്രത്യക്ഷമായി. വംശീയ വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ പ്രതികരണം. ഇതിന് ഉദാഹരണമെന്ന് പറഞ്ഞ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്​ഡൗണ്‍ ഇളവുവരുത്തിയ സാഹചര്യത്തിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്​. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ​േകാവിഡ്​ വൈറസ് പ്രധാനമായും ശ്വാസകോശ​െത്തയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. മാസ്​ക്കിന്​ കോട്ടണ്‍തുണി മാത്രംകോട്ടണ്‍തുണികൊണ്ട് മാത്രമേ തുണി മാസ്‌ക് നിര്‍മിക്കാന്‍ പാടുള്ളൂ. […]

Breaking News

error: Content is protected !!