മസ്‌കറ്റ്; ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.കുട്ടികള്‍ മുങ്ങി മരിച്ചത് ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ്.തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍്ഡ ആംബുലന്‍സ് അതോറിറ്റുയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര […]

ലണ്ടൻ ∙ ബ്രിട്ടനിലെ രാജകുടുംബാംഗം ലേഡി ഗബ്രിയേല കിങ്സ്റ്റണിന്‍റെ ഭർത്താവും കെന്‍റിലെ മൈക്കിള്‍ രാജകുമാരന്‍റെ മരുമകനുമായ തോമസ് കിങ്സ്റ്റണ്‍ (45) അന്തരിച്ചു. ഗ്ലോസ്റ്റര്‍ഷയറിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഫിനാന്‍സര്‍ കൂടിയായ തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം അറിയുന്നതിനായി ഇൻക്വസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മരണത്തില്‍ സംശയാസ്പദ സാഹചര്യങ്ങളോ മറ്റൊരാളുടെ ഇടപെടലുകളോ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തോമസ് കിങ്സ്റ്റണിന്‍റെ അപ്രതീക്ഷിത മരണത്തില്‍ കുടുംബത്തോടുള്ള തങ്ങളുടെ […]

ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്ത് നടത്തി 3 മില്യൻ പൗണ്ടോളം സമ്ബാദിച്ച ഒരു ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ ഇന്ത്യയിലേക്ക് മുങ്ങിയതായി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ടെർമിനല്‍ 5 ലെ ഒരു ചെക്ക് ഇൻ ഡസ്‌കില്‍ നിന്നും അഞ്ച് വർഷത്തോളം മനുഷ്യക്കടത്ത് റാക്കറ്റ് ഇയാള്‍ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 25,000 പൗണ്ട് ഫീസ് വാങ്ങി ആവശ്യമായ വിസ ഇല്ലാതെ ആളുകളെ യു കെയില്‍ നിന്നും കാനഡയിലേക്ക് പോകാൻ […]

ഷാർജ -ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അല്‍ ജുബൈല്‍ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസില്‍ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡില്‍ പ്രവേശിച്ച്‌ കല്‍ബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കല്‍ബയില്‍ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് […]

മസ്കറ്റ്: എസ്.എസ്.എല്‍.സി. കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുല്‍ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന് ഒമാനില്‍ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു. ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവും ഉള്ള മാതൃകാ വനിതകളുടെ നിർമിതിയാണ് മിസിരിയയുടെ ലക്ഷ്യം. മിസിരിയ ഗള്‍ഫ് ഈത്തപ്പഴം ചലഞ്ചിനായി ഒമാനില്‍ എത്തിയ സെക്രട്ടറി മുഹമ്മദ് അലി എം.കെയ്ക്കുള്ള യാത്രയയപ്പ് യോഗം സീബ് കെ.എം.സി.സി പ്രസിഡന്റ് എം.ടി. അബൂബക്കർ ഉദ്ഘാടനം […]

മസ്കറ്റ്: ഒമാനിലെ ചില ഗവർണറേറ്റുകളില്‍ തുടർച്ചയായി മഴ പെയ്യുന്നതു മൂലം വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാൻ പൊലീസിന്റെ നിർദ്ദേശം. ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ, മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ന്യൂനമർദ്ദത്തിൻറെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാർച്ച്‌ ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും […]

മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ റെസിഡൻഷ്യല്‍ സ്ട്രീറ്റുകള്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്. ഇതിന്‍റെ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ വിലായത്തിലും വാണിജ്യപ്രവർത്തനങ്ങള്‍ അംഗീകരിച്ച പട്ടിക ചുവടെ കൊടുക്കുന്നു. സീബ് വിലായത്ത്: മസൂണ്‍ സ്ട്രീറ്റ്, അല്‍ബറകത്ത് സ്ട്രീറ്റ്, അല്‍ സുറൂർ സ്ട്രീറ്റ്, അല്‍ജാമിയ റൗണ്ട് എബൗട്ടിനെയും അല്‍ മവാലെ സൗത്തിലെ അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്, അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടില്‍നിന്ന് മവാലെ സൗത്തിലെ […]

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്‍റെ നടപടികള്‍ കർശനമായി തുടരുന്നു. വാരാന്ത്യത്തില്‍ വടക്കൻ ബാത്തിനയിലെ സുഹാറില്‍ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന കാമ്ബയിനില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒമാനി ഇതര തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. മത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്ബത്ത് പര്യവേക്ഷണം ചെയ്യുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഫിഷറീസ് റിസർച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഒരു സർവേ നടത്തുന്നു. സുല്‍ത്താനേറ്റിലെ […]

കുവൈത്ത് സിറ്റി | കുവൈത്തിലെ ഐ സി എഫ് സുന്നി മദ്‌റസകളില്‍ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സാല്‍മിയ മദ്‌റസയില്‍ നടന്ന ആഘോഷ പരിപാടി ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച്‌ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുവൈത്ത് ഭരണാധികാരികളും പൗരന്മാരും നല്‍കുന്ന പിന്തുണയും സഹകരണങ്ങളും വളരെ വലുതാണെന്ന് അലവി സഖാഫി പറഞ്ഞു. അതുകൊണ്ടു തന്നെ നാം കുവൈത്തിനോടും […]

മസ്കറ്റ്: ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്ബനാകുടി സാദിഖ് (23) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം നടപടികള്‍ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്ബ് ജുമാ മസ്ജിദ് കബർസ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ്.

Breaking News

error: Content is protected !!