ലണ്ടൻ: അപ്രതീക്ഷിതമായി ഭാഗ്യം നമ്മളെ തേടിയെത്തിയാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല, അല്ലേ. അങ്ങനെ ഒരു ഭാഗ്യത്തിനൊപ്പമാണ് യുകെ ദമ്ബതികളായ റിച്ചാർഡും ഡെബ്ബി നറ്റല്ലും. തങ്ങളുടെ 30ാം വിവാഹ വാർഷിക സമയത്ത് എടുത്ത ജാക്‌പോട്ടിന് സമ്മാനം ലഭിച്ചിരിക്കുകയാണ് ഇരുവർക്കും. സമ്മാനം അടിച്ച തുകയാണ് എല്ലാവരെയും ഞെട്ടിച്ചത്. 72,274,808 പൗണ്ട്, അതായത് 648 കോടി ഇന്ത്യ രൂപ. ഒരിക്കലും പ്രതീക്ഷിക്കാതെ തങ്ങളെ തേടിയെത്തിയ സമ്മാനത്തിന്റെ ഞെട്ടലിലാണ് റിച്ചാഡും ഭാര്യയും. യൂറോ മില്യണ്‍സ് ലോട്ടറി […]

ചരിത്ര പ്രധാനമായ കോട്ട കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിയ്ക്കുന്നത്. യുകെയിലെ ചരിത്ര പ്രധാനമായ വിഗ്മോര്‍ കോട്ടയാണ് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം വന്നിരിയ്ക്കുന്നത്. നിരവധി രാജ കുടുംബപ്രതിനിധികള്‍ ജീവിച്ച വിഗ്മോര്‍ കോട്ട 4 കോടി രൂപയ്ക്കാണ് വില്‍ക്കാനൊരുങ്ങുന്നത്. മുന്‍പ് പറഞ്ഞിരുന്നതില്‍ നിന്നും 44 ലക്ഷത്തോളം രൂപ കുറച്ചാണ് പുതിയ വില പരസ്യപ്പെടുത്തിയിരിക്കുന്നത്. 1067ല്‍ ഹിയര്‍ഫോര്‍ഡ് പ്രഭുവും വില്യം രാജാവിന്റെ വിശ്വസ്തനുമായ വില്യം ഫിറ്റ്‌സ് ഓസ്‌ബേണാണ് ഈ കോട്ട […]

ഈ വർഷം ഒമാനില്‍നിന്ന് ഹജ്ജിന് അർഹത നേടിയവർ 13,586 പേർ. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉള്‍പ്പെടെയാണിത്. ഇതില്‍ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതല്‍ 60 വയസിന് ഇടയില്‍ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുവരും ആണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. കഴിഞ്ഞ ദിവസം എൻഡോവ്മെന്‍റ്, മതകാര്യ മന്ത്രാലയം ഹജ്ജിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അവസരം […]

യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴിലാണ് വീസ നല്‍കുന്നത്. യു.കെയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിരുദധാരികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ബാലറ്റ് സംവിധാനം വഴി അപേക്ഷകള്‍ നല്‍കാം. ഫെബ്രുവരി 20ന് (ഇന്ന്) ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 22ന് (വ്യാഴാഴ്ച) 2:30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് ദിവസത്തെ സമയമാണ് അപേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. […]

മസ്കത്ത്: ‘ഒമാൻ ഒബ്സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രല്‍ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടില്‍ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്. ‘ഒമാൻ ഒബ്സർവറി’ല്‍ ഗ്രാഫിക്ക് ആർട്ടിസ്റ്റായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത് . ഭാര്യ: ജെസ്സി മറിയാമ്മ ജോർജ് (സുല്‍ത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരി). മക്കള്‍: അയ്റിൻ അന്ന ഷാജി (ആർക്കി ടെക്റ്റ്) […]

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴില്‍ മന്ത്രാലയം മസ്‌കറ്റ് ഗവർണറേറ്റില്‍ പ്രത്യേക പരിശോധനകള്‍ നടത്തി. മസ്‌കറ്റ് മുനിസിപ്പാലിറ്റി, റോയല്‍ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച്‌ വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: സിവില്‍ സർവീസ് കമ്മീഷനിലെ (സിഎസ്‌സി) ഫിനാൻഷ്യല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സെക്ടർ 2023-ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലിൻ്റെ അവലോകനം പൂർത്തിയാക്കിയതായി അല്‍-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സിവില്‍ സർവീസ് കമ്മീഷൻ (സിഎസ്‌സി) അംഗീകരിക്കുന്ന പ്രവൃത്തി സമയം കണക്കിലെടുത്ത് ഉചിതമായ ജോലി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സർക്കാർ ഏജൻസിക്കും നല്‍കുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. അതേസമയം, സ്ത്രീകള്‍ക്ക് റമദാനില്‍ രണ്ട് ഗ്രേസ് പിരീഡുകള്‍ നല്‍കും – രാവിലെ […]

ദോഫാർ ഗവർണറേറ്റില്‍ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും കോടതി വിധിച്ചു. സലാലയിലെ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. […]

മസ്‌കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തില്‍ ഗ്ലോബല്‍ മണി എക്‌സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബ സംഗമം നടന്ന അവസരത്തില്‍ അതില്‍ പങ്കെടുത്ത എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു. പെൻഷൻ, വായ്പകള്‍ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളില്‍ പ്രവാസികളായ എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് കൃഷ്‌ണേന്ദു പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഭാഗമാകേണ്ട ആവശ്യത്തെപ്പറ്റി അനവധി പ്രവാസികള്‍ക്ക് […]

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റില്‍ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ നല്‍കിയിട്ടില്ല. കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. […]

Breaking News

error: Content is protected !!