യൂകെ യുടെ ഭാഗമായ സ്കോട്ലൻഡിൽ ആദ്യമായി ഒരു കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു യുണൈറ്റഡ് മലയാളി മുസ്ലിം അസോസിയേഷൻ സ്കോട്ലൻഡിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു. സ്കോട്ലൻഡിന്റെ വ്യവസായ തലസ്ഥാനമായ ഗ്ലാസ്‌ഗോവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ( 5 നവംബർ ) കേരളാ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ടിലും വെയിൽസിൽ നിന്നുപോലും ആയിരത്തിലധികം ആളുകൾ പങ്കെടുത്തു. UMMA ( യുണൈറ്റഡ് മലയാളി മുസ്ലിം അസോസിയേഷൻ ) അഡ്വൈസറി ബോർഡ് […]

ലണ്ടന്‍: ബ്രിട്ടിഷ് സര്‍ക്കാര്‍ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീന്‍ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകള്‍. ബ്രിട്ടനില വന്‍നഗരങ്ങളില്‍ ഇന്നലെ നടന്ന വിവിധ പലസ്തീന്‍ അനുകൂല റാലിയിലും ധര്‍ണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം റാലിയില്‍ പങ്കെടുത്തത് 30,000 പേരാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ധ സംഖ്യ ഇതിന്റെ പലമടങ്ങാണെന്നാണ് സംഘാടകരുടെ അവകാശവാദം. ലണ്ടന്‍ ചാരിംങ് ക്രോസ്, സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ […]

ലണ്ടന്‍: യുകെയില്‍ ആരോഗ്യമേഖലയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വര്‍ധിച്ച് വരുന്ന ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇപ്പോഴും നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. ഉദാഹരണമായി ഇംഗ്ലണ്ടിലെ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിലവില്‍ 352 വിദേശ നഴ്സുമാരാണ് ജോലി ചെയ്യുന്നത്. ഒക്ടോബറില്‍ മാത്രം ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും 30 നഴ്സുമാരാണ് റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി സ്റ്റഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കയിലെ […]

തീരദേശ പട്ടണങ്ങളില്‍ 110 മൈല്‍ വരെ വേഗത്തില്‍ കാറ്റ് തകര്‍ത്താടുകയാണ്. ജീവഹാനിക്ക് സാധ്യതയുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ കനത്ത മഴയും, ശക്തമായ കാറ്റും ഇംഗ്ലണ്ടിലും, വെയില്‍സിലും എത്തിയതോടെയാണ് രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം വരുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും സാരമായ യാത്രാതടസ്സം രൂപപ്പെട്ടു. ട്രെയിന്‍, വിമാനങ്ങള്‍, ഫെറികള്‍ എന്നിവ കാലതാമസം നേരിടുന്നതും, റദ്ദാക്കുന്നതും ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഈയാഴ്ച യുകെയില്‍ […]

കേരളപ്പിറവി ദിനത്തില്‍ യുകെയിലെ മലയാളികള്‍ ഉറക്കം ഉണര്‍ന്നത് ഒരു മരണ വാര്‍ത്ത കേട്ടുകൊണ്ടാണ്. 32 വയസ്സുകാരന്‍ കെവിന്‍ ജേക്കബിന്റെ മരണ വാര്‍ത്തയില്‍ മലയാളി സമൂഹം നടുങ്ങി. 32 വയസ്സുള്ള കെവിലിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലണ്ടനില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് കെവില്‍ ജേക്കബ് (32) എന്ന യുവാവ് മരണത്തിന് കീഴടങ്ങിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ […]

യുകെയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് നാട്ടില്‍ വച്ച് അന്തരിച്ചു. യുകെയിലെ വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് വിടപറഞ്ഞത്. എറണാകുളം നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയെടുത്തു എത്തിയതായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ ശനിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ […]

ലണ്ടന്‍: ഹോം ഓഫീസിന്റെ പുതിയ കുടിയേറ്റ നിയമം ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാവും . സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും മന്ത്രി റോബര്‍ട്ട് ജെന്റിക്കും കുടിയേറ്റത്തിന്, പ്രത്യേകിച്ചും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ വരവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍, […]

യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. ശ്രീകുമാര്‍ രാഘവനാണ് (56 വയസ്സ്) അന്തരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണ കാരണം. വെസ്റ്റ് ക്രോയ്ഡണിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.യുകെയിലെ സംഗീത സദസ്സുകളില്‍ നിറസാന്നിധ്യമായിരുന്നു ശ്രീകുമാര്‍. മൃതദേഹ സംസ്‌കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ലണ്ടന്‍: പ്രകൃതിയിലുണ്ടാവുന്ന ഏത് ചെറിയ മാറ്റങ്ങള്‍ക്കും നിഗൂഡ സ്വഭാവം വരുന്നത് വളരെ പെട്ടന്നാണ്. ആപത്ത്, അന്യഗ്രഹജീവികള്‍, പറക്കും തളികകള്‍ എന്നിങ്ങനെ പ്രാദേശിക തലം മുതല്‍ വലിയ രീതിയിലുള്ള വിശദീകരണങ്ങളും ഇത്തരം ഏത് പ്രതിഭാസത്തിനുമുണ്ടാകാറുണ്ട്. അടുത്തിലെ ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തരമൊരു നിഗൂഡത ചര്‍ച്ചയായിരുന്നു. സൂര്യന്‍ അസ്തമിച്ചതിന് പിന്നാലെ മേഖലയിലെ ആകാശത്തിന് വന്ന നിറം മാറ്റമായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്.പിങ്ക് നിറമാണ് ആകാശത്തിനുണ്ടായിരുന്നത്. പ്രദേശത്തെ ആളുകള്‍ ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് […]

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ 55,465 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ ഉണ്ടായിരുന്നു. കൂടാതെ, 2023 ജൂണില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മൊത്തം 1,42,848 വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതായി യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫീസ് അറിയിച്ചു. എന്നിരുന്നാലും, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന ഭവനങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് കഴിയുന്നില്ല. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ (യുസിഎല്‍) ബിരുദം പൂര്‍ത്തിയാക്കിയ ശ്രദ്ധ ചക്രവര്‍ത്തി, ലണ്ടനിലെ കിംഗ്സ് ക്രോസ് ഏരിയയിലെ ഒരു വാടക ഫ്‌ലാറ്റിലാണ് […]

Breaking News

error: Content is protected !!