തിരുവനന്തപുരം: ദേശീയ പാതയില്‍ തോട്ടക്കാട് പാലത്തിന് സമീപം കാര്‍ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പേരൂര്‍ക്കട അമ്ബലംമുക്ക് ശ്രീധന്യ ഹെവനില്‍ കിഷോര്‍ ബാബു (53), പ്രിയ (50), കാര്‍ത്തിക കിഷോര്‍ (27), ദേവിക കിഷോര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോര്‍ ബാബുവിന്‍റെ ഹരിപ്പാടുള്ളകുടുംബ വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു സംഘം. തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് […]

ആ​ലു​വ: ഗു​രു​ത​ര വൃ​ക്ക രോ​ഗ​ത്തെ​തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വ​തി ആ​ശു​പ​ത്രി വി​ട്ടു. ഈ ​മാ​സം ആ​റി​നാ​ണ് വൃ​ക്ക​രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് യു​വ​തി​യും കു​ടും​ബ​വും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും രോ​ഗി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യ ആ​ദ്യ 72 മ​ണി​ക്കൂ​റി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ക​വ​ചി​ത ഐ.​സി.​യു​വി​ല്‍ രോ​ഗി​യെ പ​രി​ച​രി​ച്ച​ത് പ്ര​ത്യേ​ക സം​ഘ​മാ​യി​രു​ന്നു. രാ​ജ​ഗി​രി ക്രി​റ്റി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ജേ​ക്ക​ബ് […]

മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വീ​ണ്ടും രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ കൈ​ത്താ​ങ്ങ്. 500 പി.​പി.​ഇ കി​റ്റു​ക​ളാ​ണ് എം.​പി പു​തു​താ​യി മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​ച്ച​ത്. ജി​ല്ല​യി​ലേ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശി​​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം.​എ​ല്‍.​എ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന​ക്ക് ന​ല്‍​കി.

തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വിശ്വാസ് മേത്തയുടെ നിയമനം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അഭ്യന്തര-വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഡോ.വി.വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടര്‍ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം […]

കയ്യില്‍ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തില്‍ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കാനേഷ് പൂനൂരിനെ ധിക്കാരപൂര്‍വം തടഞ്ഞുനിര്‍ത്തി എന്റെ ചോദ്യം: “”എന്താണ് സാര്‍ ഈ ചീരണിയും റൂഹും മൗത്തും?” അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നില്‍. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോള്‍, ഓര്‍മ്മയില്‍ നിന്ന്  ഒരു പാട്ടിന്റെ വരികള്‍ മൂളി ഞാന്‍:  “ഏതോ സുബര്‍ക്കത്തില്‍  സ്വര്‍ണത്താമര മഞ്ചത്തില്‍/ ചിരിയുടെ […]

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ പരിശ്രമങ്ങൾ ഫലവത്താകുകയാണ്. ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന […]

മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.എം ഷാജി എം.എല്‍.എ. നിങ്ങള്‍ ചെലവ്‌ വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരും. അവര്‍ക്ക്‌ കിടക്കാന്‍ ഒരു പായയും കഴിക്കാന്‍ അല്‍പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനസ്സുകള്‍ കരുതിയിട്ടുണ്ടെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്‌ അവര്‍ വഹിക്കണം എന്നാണല്ലോ ‘കേ മു’ വക പുതിയ ഉത്തരവ്‌. കേട്ടാല്‍ തോന്നും ഇത്‌ വരെ വന്നവര്‍ക്ക്‌ […]

പ്രവാസികള്‍ക്ക് സൌജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സൌജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്. ഇക്കാര്യം അറിയിച്ച്‌ മുഖ്യമന്ത്രിക്ക് കത്തയച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഇവ രണ്ടും. സാധാരണക്കാരായ പ്രവാസികളുടെ ക്വാറന്‍റൈന്‍ സൌജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം മനുഷ്യത്വവിരുദ്ധമാണെന്ന് […]

കാസര്‍കോട് | കുമ്ബളയില്‍ രണ്ട് സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റില്‍ ആദ്യം ഇറങ്ങിയ ശങ്കര്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു നാരായണന്‍ .നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റീന്‍ സൗജന്യമല്ല. ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ […]

Breaking News